AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: 5 അംഗ കുടുംബയൂണിറ്റ് വേണമെന്ന് ആവശ്യം, ഇത് ശമ്പളം കൂട്ടുമോ കുറയ്ക്കുമോ?

8th Pay Commission 5 Unit Family Formula: ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാലതാമസം കൂടുകയാണ്. ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. 2025 നവംബറിലാണ് ശമ്പളകമ്മീഷൻ രൂപീകരിച്ചത്. തുടർന്ന് ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയവും നൽകിയിട്ടുണ്ട്.

8th Pay Commission:  5 അംഗ കുടുംബയൂണിറ്റ് വേണമെന്ന് ആവശ്യം, ഇത് ശമ്പളം കൂട്ടുമോ കുറയ്ക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 09 May 2026 | 02:53 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാലതാമസം കൂടുകയാണ്. ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. 2025 നവംബറിലാണ് ശമ്പളകമ്മീഷൻ രൂപീകരിച്ചത്. തുടർന്ന് ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയവും നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ ശമ്പള പരിഷ്കരണത്തിന് 2027 വരെ കാത്തിരിക്കേണ്ടി വന്നേക്കും.

എന്താണ് കുടുംബയൂണിറ്റ്

കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ഏറ്റവും അധികം ഉയർന്ന് കേൾക്കുന്ന വാക്കാണ് കുടുംബയൂണിറ്റ്. ശമ്പള കമ്മീഷൻ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നത് ഒരു ശരാശരി കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ ചെലവുകൾ കണക്കാക്കിയാണ്. ഇതിനെയാണ് ‘ഫാമിലി യൂണിറ്റ്’ എന്ന് വിളിക്കുന്നത്.

ശമ്പളം നിശ്ചയിക്കുന്നനതിൽ ഇവയ്ക്ക് പ്രധാന പങ്കുണ്ട്. നിലവിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ കുറഞ്ഞ ശമ്പളം നിശ്ചയിക്കുന്നത് 3 പേർ അടങ്ങിയ കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കിയാണ്. ഭർത്താവ്, ഭാര്യ, ഒരു കുട്ടി എന്നിവരുൾപ്പെടുത്തിയാണ് ഈ മൂന്നംഗ യൂണിറ്റ്.

ജീവനക്കാരുടെ ആവശ്യമെന്ത്?

എട്ടാം ശമ്പള പരിഷ്കരണത്തിൽ കുടുംബയൂണിറ്റ് 5 ആക്കണമെന്നാണ് ആവശ്യം. അതായത്, ഭർത്താവ്, ഭാര്യ, കുട്ടി എന്നിവർക്കൊപ്പം ആശ്രിതരായ മാതാപിതാക്കളെ കൂടി പരിഗണിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത് 5 യൂണിറ്റാക്കി ഉയർത്തണമെന്ന് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി ആവശ്യപ്പെടുന്നത്.

ALSO READ: ശമ്പള പരിഷ്കരണം ഇനി ഓരോ 5 വർഷം കൂടുമ്പോഴോ? ചർച്ചകൾ ഇങ്ങനെ

പഴയ രീതിയിൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവും മാത്രമാണ് പ്രധാനമായും കണക്കിലെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് സ്വകാര്യ സ്കൂൾ വിദ്യാഭ്യാസം, വർദ്ധിച്ചുവരുന്ന ആരോഗ്യ ഇൻഷുറൻസ്, ചികിത്സാ ചെലവുകൾ, യാത്രാ ചെലവ്, ഡിജിറ്റൽ സൗകര്യങ്ങൾ എന്നിവ ഒഴിവാക്കാനാവാത്തതാണ്. കൂടാതെ, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ജീവനക്കാർക്കുണ്ട്. ഇതാണ് ജീവനക്കാരുടെ ആവശ്യത്തിന്റെ പ്രധാന കാരണം.

ശമ്പളം മാറുമോ?

നിലവിൽ ജീവനക്കാരുടെ എറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ജീവനക്കാരുടെ ഈ ആവശ്യം അംഗീകരിച്ചാൽ ശമ്പളത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
അടിസ്ഥാന ശമ്പള കണക്കുകൂട്ടലില്‍ 66 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ മിനിമം ശമ്പളം, ഫിറ്റ്‌മെന്റ് ഘടകം, പെന്‍ഷനുകൾ എന്നിവയിലും വലിയ മാറ്റമുണ്ടാകും.

5 യൂണിറ്റ് കുടുംബത്തിന്റെ കണക്ക് പ്രകാരം കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കി ഉയർത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം. അടിസ്ഥാന ശമ്പളം ഉയരുന്നതോടെ ഫിറ്റ്‌മെന്റ് ഫാക്ടറിലും മാറ്റം വരും. ഇത് ഏകദേശം 3.833 ആയി നിശ്ചയിക്കണമെന്നാണ് ആവശ്യം. കൂടാതെ, അടിസ്ഥാന ശമ്പളം വർദ്ധിക്കുന്നതോടെ ഡി.എ, പെൻഷൻ, വീട്ടുവാടക അലവൻസ് എന്നിവയിലും വലിയ വർദ്ധനവുണ്ടാകും.

English Summary:

8th Pay Commission reforms could significantly increase the salaries of central government employees if the demand for a 5-unit family formula is accepted. Employee unions have argued that the current salary calculation, which is based on a 3-unit family model, is outdated and does not reflect modern household responsibilities. They want the government to consider a family structure that includes parents along with spouses and children.

Follow Us