September 2026 Bank Holiday: സെപ്റ്റംബർ 2026 ബാങ്ക് അവധികൾ: ഏതെല്ലാം ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും?

Bank Holidays September 2026: Check When Banks Will Remain Closed: എല്ലാ സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ ഒരേദിവസം അടഞ്ഞുകിടക്കണമെന്നില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധി കലണ്ടര്‍ പ്രകാരം സെപ്റ്റംബറില്‍ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകള്‍ക്ക് പ്രത്യേക അവധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തിലെ ബാങ്ക് അവധികള്‍ വിശദമായി നോക്കാം.

September 2026 Bank Holiday: സെപ്റ്റംബർ 2026 ബാങ്ക് അവധികൾ: ഏതെല്ലാം ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും?

പ്രതീകാത്മക ചിത്രം

Published: 

30 Aug 2026 | 06:53 PM

സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് നിരവധി അവധികളുണ്ട്. പ്രാദേശിക ആഘോഷങ്ങളും പബ്ലിക് ഹോളിഡേകളും ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒട്ടേറെ അവധികളുണ്ടാകുന്നു. ഈ അവധികളില്‍ ബാങ്കുകളും ഉള്‍പ്പെടുന്നു. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ ഒരേദിവസം അടഞ്ഞുകിടക്കണമെന്നില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധി കലണ്ടര്‍ പ്രകാരം സെപ്റ്റംബറില്‍ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകള്‍ക്ക് പ്രത്യേക അവധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തിലെ ബാങ്ക് അവധികള്‍ വിശദമായി നോക്കാം.

സെപ്റ്റംബറിലെ ബാങ്ക് അവധികള്‍

സെപ്റ്റംബര്‍ 4- ജന്മാഷ്ടമി, ശ്രീകൃഷ്ണ ജയന്തി എന്നിവയോടനുബന്ധിച്ച് കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയുണ്ട്. ഗുജറാത്ത്, മിസോറം, മധ്യപ്രദേശ്, ഒഡിഷ, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും.

സെപ്റ്റംബര്‍ 11– ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബാങ്കുകള്‍ക്ക് അവധിയുണ്ടാകും.

സെപ്റ്റംബര്‍ 12– ശ്രീമന്ത ശങ്കര്‍ദേവരുടെ തിരുഭാവ തിഥി പ്രമാണിച്ച് അസമിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

സെപ്റ്റംബര്‍ 14– ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് മഹാരാഷ്ട്ര, ഒഡിഷ, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയുണ്ട്.

സെപ്റ്റംബര്‍ 15– സംവത്സരി, നുവാഖായ്, ഗണേശ ചതുര്‍ഥിയുടെ രണ്ടാം ദിവസം തുടങ്ങിയ പ്രാദേശിക ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്ത്, ഒഡിഷ, ഗോവ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

സെപ്റ്റംബര്‍ 21– ശ്രീമന്ത ശങ്കര്‍ദേവരുടെ ജന്മോത്സവവും ശ്രീനാരായണ ഗുരു സമാധി ദിനവും പ്രമാണിച്ച് അസമിലും കേരളത്തിലും ബാങ്ക് അവധിയുണ്ടാകും.

Also Read: Stock Market: ഓഹരി വിപണിയിലെ ആദ്യ ചുവട്! ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുടങ്ങാം, വേണം ഈ രേഖകൾ!

സെപ്റ്റംബര്‍ 22– കര്‍മ പൂജയെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

സെപ്റ്റംബര്‍ 23– മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ ബാങ്കുകള്‍ക്ക് അവധിയുണ്ടാകും.

സെപ്റ്റംബര്‍ 25– ഇന്ദ്രജാത്ര പ്രമാണിച്ച് സിക്കിമിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

പ്രാദേശിക അവധികള്‍ക്ക് പുറമെ എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനി, നാലാം ശനി എന്നീ ദിവസങ്ങളിലും ബാങ്ക് ശാഖകള്‍ അടഞ്ഞുകിടക്കും. സെപ്റ്റംബര്‍ 2026ല്‍ 6, 13, 20, 27 തീയതികള്‍ ഞായറാഴ്ചകളാണ്. കൂടാതെ സെപ്റ്റംബര്‍ 12 രണ്ടാം ശനിയാഴ്ചയും സെപ്റ്റംബര്‍ 26 നാലാം ശനിയാഴ്ചയും ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയുണ്ടാകും.

ബാങ്ക് അവധിയാണെങ്കില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുമോ?

ബാങ്ക് ശാഖകള്‍ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിലും എല്ലാ ബാങ്കിങ് സേവനങ്ങളും നിലയ്ക്കില്ല. സാധാരണയായി എടിഎം, യുപിഐ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ രേഖകള്‍ സമര്‍പ്പിക്കല്‍, അക്കൗണ്ട് വെരിഫിക്കേഷന്‍, ചില പ്രത്യേക ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ ശാഖയില്‍ നേരിട്ട് ചെയ്യേണ്ട കാര്യങ്ങള്‍ അവധി ദിവസങ്ങളില്‍ ലഭ്യമാകില്ല.

English Summary

Banks will remain closed on select dates in September 2026 due to regional holidays and regular weekends. Check the state-wise holiday list before planning a visit to your bank.

Loading...
Unable to load recommendations.
Follow Us
2026 സെപ്റ്റംബറിൽ ഇന്ത്യയിൽ വരുന്ന സ്മാർട്ട്ഫോണുകൾ
ഭക്ഷണം എത്ര തവണ ചവച്ചരച്ച് കഴിക്കണം?
സ്വര്‍ണം ഗ്രാമിന്   വെറും 6,000 രൂപ; കുറഞ്ഞ വിലയ്ക്ക് വാങ്ങാം
ബെഡ്ഷീറ്റ് മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ?
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ