AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Stock Market: ഓഹരി വിപണിയിലെ ആദ്യ ചുവട്! ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുടങ്ങാം, വേണം ഈ രേഖകൾ!

How to Open Demat Account: നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടോ? എങ്കിൽ ആദ്യം നിങ്ങൾക്ക് ഒരു ഡീമാൻഡ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താനും ഓഹരികൾ വാങ്ങാനും വൽക്കരിക്കാനും ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഡിമാറ്റ് അക്കൗണ്ട്. ഇവ എങ്ങനെ തുടങ്ങാം, ആവശ്യമായ രേഖകൾ എന്തെല്ലാം....

Stock Market: ഓഹരി വിപണിയിലെ ആദ്യ ചുവട്! ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുടങ്ങാം, വേണം ഈ രേഖകൾ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 30 Aug 2026 | 02:20 PM

ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടോ? എങ്കിൽ ആദ്യം നിങ്ങൾക്ക് ഒരു ഡീമാൻഡ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താനും ഓഹരികൾ വാങ്ങാനും വൽക്കരിക്കാനും ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഡിമാറ്റ് അക്കൗണ്ട്. ഇവ എങ്ങനെ തുടങ്ങാം, ആവശ്യമായ രേഖകൾ എന്തെല്ലാം…. വിശദമായി അറിയാം…

എന്താണ് ഡീമാൻഡ് അക്കൗണ്ട്?

ഓഹരികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ സെക്യൂരിറ്റികള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന ഒരു ഇലക്ട്രോണിക് അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. ഡീമാറ്റ് എന്നാല്‍ ഡീമെറ്റീരിയലൈസ്ഡ് എന്നാണ് അര്‍ത്ഥം. നിങ്ങളുടെ സാമ്പത്തിക ആസ്തികള്‍ ഇലക്ട്രോണിക് രൂപത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍, നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL), സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (CDSL) എന്നിവയാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രണ്ട് പ്രധാന ഡെപ്പോസിറ്ററികള്‍.

വിപണിയില്‍ ഓഹരികള്‍, ബോണ്ടുകള്‍, ഇടിഎഫുകള്‍ തുടങ്ങിയ സെക്യൂരിറ്റികള്‍ വാങ്ങാനും വില്‍ക്കാനും കൈമാറ്റം ചെയ്യാനും ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഇതിലൂടെ നിക്ഷേപകര്‍ക്ക് അവരുടെ ഓഹരികള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ഒപ്പം, പഴയ പേപ്പര്‍ അധിഷ്ഠിത സംവിധാനങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ ഇടപാടുകള്‍ നടത്താനും ഡീമാറ്റ് അക്കൗണ്ട് സഹായിക്കുന്നു.

ALSO READ: ഓഹരി വിപണിയിലെ കാളയും കരടിയും; എന്താണ് ബുൾ, ബെയർ മാർക്കറ്റ്?

ആവശ്യമായ രേഖകൾ

  • സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്
  • വിലാസം തെളിയിക്കുന്ന രേഖ
  • ബാങ്ക് വിശദാംശങ്ങള്‍
  • ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍

ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം?

ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് (DP) തിരഞ്ഞെടുക്കുക: ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് നിങ്ങള്‍ക്കും ഡെപ്പോസിറ്റര്‍മാരായ NSDL അല്ലെങ്കില്‍ CDSL-നും ഇടയില്‍ ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നു. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും പരിപാലിക്കുന്നതിനും DP ഉത്തരവാദിയാണ്. ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ അല്ലെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് DP തിരഞ്ഞെടുക്കാവുന്നതാണ്. ICICI ബാങ്ക്, HDFC ബാങ്ക്, Axis ബാങ്ക്,   Zerodha, ICICI Direct, HDFC Securities, Angel One, Sharekhan, Upstox, Groww, 5Paisa തുടങ്ങിയവ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ചില DP-കളാണ്.

അപേക്ഷാ ഫോം പൂരിപ്പിക്കുക: അടുത്ത ഘട്ടം ഡീമാറ്റ് അക്കൗണ്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക എന്നതാണ്. വ്യക്തിഗത വിവരങ്ങള്‍,  വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍, സാമ്പത്തിക വിശദാംശങ്ങള്‍, നിക്ഷേപ മുന്‍ഗണനകള്‍ തുടങ്ങിയ വിവരങ്ങളാണ് കൊടുക്കേണ്ടത്. ഓണ്‍ലൈനിലോ DP-യുടെ ഓഫീസ് ശാഖയിലോ പൂരിപ്പിക്കാം.

KYC:  നിങ്ങളുടെ DP നിങ്ങളുടെ തിരിച്ചറിയലും വിലാസ വിശദാംശങ്ങളും പരിശോധിക്കും. DP അനുസരിച്ച്, ഇതില്‍ ഒരു വീഡിയോ കോള്‍, ഒരു ബ്രാഞ്ചില്‍ രേഖകള്‍ പരിശോധിക്കല്‍ അല്ലെങ്കില്‍ ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിക്കൽ എന്നിവ ഉള്‍പ്പെടാം. ഈ പ്രക്രിയയില്‍, ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്ന ഒരു കരാറില്‍ ഒപ്പിടാന്‍ DP നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

പരിശോധന: രേഖകള്‍ സമര്‍പ്പിക്കുകയും നിങ്ങളുടെ KYC പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞാല്‍, DP വിവരങ്ങള്‍ പരിശോധിച്ച് നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യും. DP അനുസരിച്ച് ഇതിന് സാധാരണയായി 2-7 പ്രവൃത്തി ദിവസങ്ങള്‍ എടുക്കും. പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് നമ്പറും (DP ID) മറ്റ് ലോഗിന്‍ വിവരങ്ങളും ലഭിക്കും.

English Summary:

Demat account is an electronic account used to hold securities such as shares, bonds, ETFs and mutual funds in digital form, making it essential for investing in the stock market. Investors can open an account through a Depository Participant, such as a bank, stockbroker or online investment platform, after comparing charges, services and ease of use.

Follow Us