Kerala UGC Salary Arrear: കോളടിച്ചു 1500 കോടി ശമ്പള കുടിശ്ശിക ലഭിക്കും, സർക്കാർ ഉത്തരവ്
കണക്ക് പ്രകാരം ശമ്പള കുടിശ്ശിക ഏകദേശം 1,500 കോടി രൂപയാണ്. എന്നാൽ ഇതിൻ്റെ വിഹിതമായ 750 കോടി കേന്ദ്രം തന്നെ നൽകണമെന്നാണ് സർക്കാരിൻ്റെ നിലപാട്. എന്നാൽ, കുടിശ്ശിക റീ ഇംബേഴ്സ് ചെയ്യാൻ സാധിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. തർക്കം തുടരുന്നതിനിടെ കുടിശ്ശിക അടയ്ക്കാത്തതിൽ കോളേജ് അധ്യാപകരെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് അനുബന്ധ സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം: ഒടുവിൽ അധ്യാപകർക്ക് ആശ്വാസമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് സർക്കാർ. എയ്ഡഡ് കോളേജുകളിൽ നിന്ന് വിരമിച്ച 700 ഓളം അധ്യാപകർക്ക് യു.ജി.സി ശമ്പള കുടിശ്ശിക ലഭിക്കും. സംസ്ഥാനത്തെ വിവിധ എയ്ഡഡ് കോളേജുകളിൽ നിന്നും ഇതിനകം വിരമിച്ച അധ്യാപകർക്കാണ് 2016-19 കാലയളവിൽ ഇവരുടെ ശമ്പള കുടിശ്ശിക ലഭിക്കുക. എന്നാൽ, സർവീസിലിരിക്കുന്ന അധ്യാപകരുടെ ശമ്പള കുടിശ്ശിക എപ്പോൾ ലഭിക്കുമെന്നതിൽ വ്യക്തതയില്ല. ഇവരും നിയമ പോരാട്ടത്തിലാണ്. 2021-ൽ കേരളത്തിൽ യുജിസി ശമ്പള പരിഷ്കരണം നടപ്പാക്കിയെങ്കിലും 2016-19 കാലയളവിലെ ശമ്പള കുടിശ്ശിക നൽകിയിരുന്നില്ല.
കണക്ക് പ്രകാരം ശമ്പള കുടിശ്ശിക ഏകദേശം 1,500 കോടി രൂപയാണ്. എന്നാൽ ഇതിൻ്റെ വിഹിതമായ 750 കോടി കേന്ദ്രം തന്നെ നൽകണമെന്നാണ് സർക്കാരിൻ്റെ നിലപാട്. എന്നാൽ, കുടിശ്ശിക റീ ഇംബേഴ്സ് ചെയ്യാൻ സാധിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇങ്ങനെ വരുമ്പോൾ സംസ്ഥാന സർക്കാർ ആദ്യം പണമടയ്ക്കുകയും പിന്നീട് കേന്ദ്രത്തിൽ നിന്ന് റീഇംബേഴ്സ്മെന്റ് ക്ലെയിം ചെയ്യുകയും വേണം. എന്നാൽ മറ്റൊരു സൈഡിൽ ആനുകൂല്യങ്ങൾ ആദ്യം കോളേജ് അധ്യാപകർക്കാണ് നൽകേണ്ടതെന്നും റീഇംബേഴ്സ്മെൻ്റ് ക്ലെയിം ചെയ്യുന്നതിന് നിശ്ചിത കാലയളവിനുള്ളിൽ സംസ്ഥാന സർക്കാർ പ്രസക്തമായ അക്കൗണ്ടുകൾ സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്രം പറയുന്നുമുണ്ട്.
ALSO READ: ശമ്പളവും പെൻഷനും എന്ന് കൂടും? 8-ാം ശമ്പള കമ്മീഷൻ പ്രവർത്തനങ്ങൾ ഇതുവരെ
തർക്കം തുടരുന്നതിനിടെ
തർക്കം തുടരുന്നതിനിടെ കുടിശ്ശിക അടയ്ക്കാത്തതിൽ കോളേജ് അധ്യാപകരെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് അനുബന്ധ സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണനയിലിരിക്കെയാണ് ഇതിനകം വിരമിച്ച കോളേജ് അധ്യാപകർക്ക് കുടിശ്ശികയുള്ള തുക നൽകാൻ സർക്കാർ നീക്കം നടത്തിയത്. ഇത്തരത്തിൽ ഉത്തരവ് പ്രകാരം വിരമിച്ച അധ്യാപകർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം 2016-19 ലെ യു.ജി.സി ശമ്പള കുടിശ്ശിക കോളേജ് അധ്യാപകർക്കും നൽകണമെന്നും കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻ്റ് ഡോ.പ്രേമചന്ദ്രൻ കീഴോട്ടും ജനറൽ സെക്രട്ടറി ഡോ.എ.എബ്രഹാമും സര് ക്കാരിനോട് ആവശ്യപ്പെട്ടു.
ഇനി ലഭിക്കാൻ ബാക്കി
സർവ്വീസിലിരിക്കുന്ന ജീവനക്കാർക്കും കുടിശ്ശിക ലഭിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇതിനായും കെപിഎസ്ടിഎ ഹർജി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ആനുകൂല്യങ്ങൾ രണ്ടായി നൽകുന്നത് വിവേചനമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.
അറിഞ്ഞിരിക്കാം
കോളേജുകളിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്കിയിൽ ജോലിയിൽ പ്രവേശിക്കുന്ന ഒരു അധ്യാപകൻ്റെ തുടക്ക ശമ്പളം 57,700 രൂപ മുതൽ ഏതാണ്ട് 1,82,40 രൂപ വരെയാണ്. അസ്സോസിയേറ്റ് പ്രൊഫസർ തസ്കിയിലേക്ക് എത്തുമ്പോഴേക്കും ഇത് 2 ലക്ഷത്തിലേക്ക് ആകും.
English Summary
Big Relief for Kerala Retired College Teachers 1500 crore UGC salary arrears will get soon by 700 Teachers. This will be the arrear from 2016-19 Year.