AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bonsai Business: കുറഞ്ഞ ചെലവിൽ ലക്ഷങ്ങൾ നേടാം, മുടക്കുമുതലിന്റെ 70% വരെ ലാഭം; സർക്കാർ സബ്സിഡിയും ഉണ്ട്!

Bonsai Business Ideas: കൃഷിയിൽ താൽപ്പര്യമുള്ളവർക്കും വീട്ടിലിരുന്ന് മികച്ചൊരു ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും ലാഭകരമായ ഒന്നാണ് ബോൺസായ് കൃഷി. മരങ്ങളെ അവയുടെ സ്വാഭാവിക രൂപം നഷ്ടപ്പെടാതെ ചെറിയ ചട്ടികളിൽ വളർത്തിയെടുക്കുന്ന ഈ ജാപ്പനീസ് കലയ്ക്ക് ഇന്ന് വിപണിയിൽ വൻ ഡിമാൻഡാണ്.

Bonsai Business: കുറഞ്ഞ ചെലവിൽ ലക്ഷങ്ങൾ നേടാം, മുടക്കുമുതലിന്റെ 70% വരെ ലാഭം; സർക്കാർ സബ്സിഡിയും ഉണ്ട്!
Bonsai Image Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Feb 2026 | 12:39 PM

അധികവരുമാനം ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയിലാണ് ഇന്ന് സാധാരണക്കാർ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ അധികവരുമാനത്തിന് വേണ്ടി പലരും വഴികൾ തേടുകയാണ്. കൃഷിയിൽ താൽപ്പര്യമുള്ളവർക്കും വീട്ടിലിരുന്ന് മികച്ചൊരു ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും ലാഭകരമായ ഒന്നാണ് ബോൺസായ് കൃഷി. മരങ്ങളെ അവയുടെ സ്വാഭാവിക രൂപം നഷ്ടപ്പെടാതെ ചെറിയ ചട്ടികളിൽ വളർത്തിയെടുക്കുന്ന ഈ ജാപ്പനീസ് കലയ്ക്ക് ഇന്ന് വിപണിയിൽ വൻ ഡിമാൻഡാണ്.

 

ബോൺസായ് ബിസിനസ്

 

വിശാലമായ കൃഷിയിടങ്ങളോ വലിയ തുകയോ ഈ ബിസിനസ് തുടങ്ങാൻ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വീടിന്റെ ടെറസ്സിലോ മുറ്റത്തോ പരിമിതമായ സ്ഥലത്ത് ഇത് ആരംഭിക്കാം. വീടുകൾക്കും ഓഫീസുകൾക്കും അലങ്കാരമായും, ഗിഫ്റ്റുകളായും ബോൺസായ് ചെടികൾ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഏകദേശം 10,000 രൂപ മുതൽ 15,000 രൂപ വരെയുള്ള ചെറിയ നിക്ഷേപത്തിൽ ഇത് തുടങ്ങാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ മേഖലയിൽ മികച്ച പ്രോത്സാഹനം നൽകുന്നുണ്ട്. 50% വരെ സർക്കാർ സബ്സിഡി ഈ കൃഷിക്ക് ലഭ്യമാണ്. ഒരു സാധാരണ ബോൺസായ് ചെടിക്ക് വിപണിയിൽ 2,500 രൂപ മുതൽ ലക്ഷങ്ങൾ വരെ വില ലഭിക്കാറുണ്ട്. കൃത്യമായ പരിചരണം നൽകിയാൽ മുടക്കുമുതലിന്റെ 70% വരെ ലാഭം ഈ ബിസിനസ്സിൽ നിന്ന് പ്രതീക്ഷിക്കാം.

ALSO READ: മുറ്റത്ത് ഈ ചെടിയുണ്ടോ? രക്ഷപ്പെട്ട്, കിലോയ്ക്ക് 240 രൂപ വരെ വില

 

ബോൺസായ് കൃഷി

വൃത്തിയുള്ള വെള്ളം, മണൽ ചേർന്ന മണ്ണ്, ചെറിയ ചട്ടികൾ അല്ലെങ്കിൽ ട്രേകൾ, നേർത്ത വയറുകൾ (ചെടികൾക്ക് രൂപം നൽകാൻ), വളം എന്നിവയാണ് പ്രധാനമായും വേണ്ടത്. ആൽമരം, മാവ്, നാരകം തുടങ്ങി ഏത് മരങ്ങളെയും ബോൺസായ് ആയി വളർത്താം.

ബോൺസായ് കൃഷിയിൽ ക്ഷമയും കൃത്യമായ പരിചരണവും അത്യന്താപേക്ഷിതമാണ്. ഒരു ചെടി പൂർണ്ണ വളർച്ചയെത്തി വിൽക്കാൻ പാകമാകാൻ 2 മുതൽ 5 വർഷം വരെ എടുത്തേക്കാം. എന്നാൽ ഒരിക്കൽ വിപണിയിൽ എത്തിയാൽ നിക്ഷേപത്തിന്റെ പലമടങ്ങ് തുക നിങ്ങൾക്ക് തിരികെ ലഭിക്കും.

 

വിപണി സാധ്യതകൾ

നഴ്സറികൾ വഴിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ നേരിട്ട് ഉപഭോക്താക്കളിലേക്ക് ഈ ചെടികൾ എത്തിക്കാം. വാസ്തുവിലും ജ്യോതിഷത്തിലും വിശ്വസിക്കുന്നവർക്കും ബോൺസായ് ചെടികളോട് പ്രത്യേക പ്രിയമുണ്ട്. കൃഷിയെ സ്നേഹിക്കുന്നവർക്ക് ക്ഷമയോടെ ചെയ്താൽ ജീവിതകാലം മുഴുവൻ മികച്ച വരുമാനം നൽകുന്ന ഒരു ‘ഹോം ബിസിനസ്’ ആണ് ബോൺസായ് ഫാമിംഗ്.

Follow Us