Investment Tips: വരുമാനം കുറവാണെങ്കിലും സമ്പാദ്യം വേണ്ടേ നമുക്ക്? ചെറിയ സംഖ്യ മതിയെന്നേ

How to Build Wealth on a Modest Salary: ജോലി കിട്ടിയെങ്കിലും വരുമാനം വേണ്ടവിധത്തില്‍ ഇല്ലാത്തതാണ് പലരെയും പണം നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നത്. എന്നാല്‍ സമ്പാദ്യം ഉണ്ടാക്കുന്നതിന് ഒരിക്കലും വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കേണ്ടതില്ലെന്ന കാര്യം നിങ്ങള്‍ മനസിലാക്കുക.

Investment Tips: വരുമാനം കുറവാണെങ്കിലും സമ്പാദ്യം വേണ്ടേ നമുക്ക്? ചെറിയ സംഖ്യ മതിയെന്നേ

പ്രതീകാത്മക ചിത്രം

Published: 

11 Feb 2026 | 11:32 AM

പണം സമ്പാദിക്കണമെന്ന മോഹമുണ്ടെങ്കിലും ഇതുവരെ നിക്ഷേപം പോലും ആരംഭിക്കാത്തയാളല്ലേ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ കൈവശം ഇനി അധികം സമയമില്ല. ഉയര്‍ന്ന ലാഭം നേടുന്നതിനായി ഉടന്‍ തന്നെ നിക്ഷേപം ആരംഭിക്കാം. അച്ചടക്കവും സ്ഥിരമാര്‍ന്നതുമായ നിക്ഷേപം തന്നെയാണ് ഉയര്‍ന്ന മൂലധന നേട്ടങ്ങള്‍ക്ക് ആവശ്യമായുള്ളത്. ജോലി കിട്ടിയെങ്കിലും വരുമാനം വേണ്ടവിധത്തില്‍ ഇല്ലാത്തതാണ് പലരെയും പണം നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നത്. എന്നാല്‍ സമ്പാദ്യം ഉണ്ടാക്കുന്നതിന് ഒരിക്കലും വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കേണ്ടതില്ലെന്ന കാര്യം നിങ്ങള്‍ മനസിലാക്കുക. ചെറിയ തുക കൊണ്ട് പോലും നിക്ഷേപം ആരംഭിക്കാവുന്നതാണ്.

ലക്ഷ്യത്തിലേക്ക് കൃത്യമായ മാപ്പ് വേണം

എത്രകാലത്തേക്കാണ് നിങ്ങള്‍ പണം നിക്ഷേപിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ധാരണയുണ്ടാക്കുന്നതാണ് ആദ്യ കടമ്പ. 1 വര്‍ഷം, 5 വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെ ഇഷ്ടമുള്ള കാലയളവുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ശീലമാക്കാം

സമ്പാദ്യം മറ്റൊന്നിനെ പോലെയും വിലപേശി നേടാനാകില്ല. 50-30-20 എന്ന നിയമമാണ് നിങ്ങള്‍ ഇവിടെ പിന്തുടരേണ്ടത്. ശമ്പളത്തിന്റെ 50 ശതമാനം ആവശ്യങ്ങള്‍ക്കായും 30 ശതമാനം വ്യക്തിഗത ചെലവുകള്‍ക്കായും 20 ശതമാനം സമ്പാദ്യത്തിനായും മാറ്റിവെക്കാം. 20 ശതമാനം മാറ്റിവെക്കാന്‍ സാധിക്കില്ലെങ്കില്‍ അത് 10 ശതമാനമാക്കി കുറയ്ക്കാം.

അടിയന്തര ഫണ്ടുണ്ടാക്കാം

സമ്പാദിക്കാന്‍ പോകുന്നതിന് മുമ്പ് കുറച്ച് കാലത്തേക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ പെട്ടെന്ന് എന്തെങ്കിലും സാമ്പത്തിക ആവശ്യം വന്നാല്‍ നിറവേറ്റാന്‍ ആവശ്യമായ പണം മാറ്റിവെക്കാം. ആറ് മാസത്തെ ചെലവിനുള്ള പണമാണ് ഇത്തരത്തില്‍ അടിയന്തര ഫണ്ടായി കണ്ടത്തേണ്ടത്. ഉയര്‍ന്ന വരുമാനമുള്ള സേവിങ്‌സ് അക്കൗണ്ട്, ലിക്വിഡ് മ്യൂച്വല്‍ ഫണ്ട് എന്നിവ ഈ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.

Also Read: Retirement Corpus: 40ല്‍ തുടങ്ങിയാല്‍ മതി 6 കോടിയുണ്ടാക്കാം; നിക്ഷേപം എങ്ങനെ വേണം?

നിക്ഷേപം ആരംഭിക്കാം

ചെറിയ തുകകള്‍ നിക്ഷേപിച്ചാകാം തുടക്കം. നേരത്തെ നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിമാസമുള്ള 2,000-3,000 പോലും കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ ലക്ഷങ്ങളായി വളരും.

  • ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് നല്ലത്.
  • കുറഞ്ഞ ചെലവുള്ളതും ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ ഫണ്ടാണ് ഇന്‍ഡെക്‌സ് ഫണ്ടുകള്‍.
  • വിരമിക്കല്‍ ആസൂത്രണത്തിനും നികുതി ആനുകൂല്യങ്ങള്‍ക്കും വേണ്ടി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം തിരഞ്ഞെടുക്കാം.
  • ഡിജിറ്റല്‍ ഗോള്‍ഡ്, ബോണ്ട് തുടങ്ങിയവയിലും പരീക്ഷണം നടത്താവുന്നതാണ്.
  • എസ്‌ഐപികള്‍ നിങ്ങളെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാന്‍ സഹായിക്കും.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം