മ്യൂച്വല്‍ ഫണ്ടുകള്‍
ഒന്നിലധികം ആളുകളില്‍ നിന്നും സമാഹരിക്കുന്ന പണം ഒന്നിച്ച് ചേര്‍ക്കുന്നതിനെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് ഒരു ഫണ്ട് മാനേജര്‍ ആയിരിക്കും. ഒരേ നിക്ഷേപ ലക്ഷ്യങ്ങളുള്ള നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വല്‍ ഫണ്ട് രൂപീകരിക്കുന്നത്. ഇത് ഇക്വിറ്റികളായും ബോണ്ടുകളായും അങ്ങനെ നിരവധി മാര്‍ഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. ഓരോ നിക്ഷേപകനും അയാള്‍ നിക്ഷേപിച്ച തുകയ്ക്ക് അനുസൃതമായി ആകെ ഫണ്ടില്‍ യൂണിറ്റുകള്‍ സ്വന്തമായുണ്ടാകും.
നിങ്ങളുടെ കയ്യില്‍ നിന്നും സ്വീകരിക്കുന്ന പണം ഫണ്ട് മാനേജര്‍മാര്‍ ഓഹരികളിലോ സര്‍ക്കാര്‍ അല്ലെങ്കില്‍ കോര്‍പറേറ്റ് ബോണ്ടുകള്‍, ഡിബഞ്ചറുകള്‍ എന്നിവയിലാണ് നിക്ഷേപിക്കുന്നത്. ഈ ഓഹരികളുടെയെല്ലാം മൂല്യം ഉയരുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കും.
ഇങ്ങനെ നിക്ഷേപിക്കുന്ന പണം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്. പണത്തിന് ആവശ്യം വരുമ്പോഴോ അല്ലെങ്കില്‍ ആ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴോ പണം പിന്‍വലിക്കാവുന്നതാണ്. ഏകദേശം 22.75 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളാണ് വ്യക്തിഗത നിക്ഷേപകരായ ഇന്ത്യക്കാരുടെ കൈവശമുള്ളത്. ഓരോ വര്‍ഷം പിന്നിടുന്നതിന് അനുസരിച്ചും മ്യൂച്വല്‍ ഫണ്ട് വലിയ തോതിലുള്ള വളര്‍ച്ചയാണ് കൈവരിക്കുന്നത്.
SIP: 11,000 രൂപ 1 കോടിയാക്കണോ? 11x12x20 SIP ഫോര്‍മുല പിന്തുടരാം, കോടീശ്വരനാകാന്‍ ഇത്ര വര്‍ഷം മതി
Build Over Rs 1 Crore With Rs 11,000 Monthly SIP Using the 11x12x20 Formula: മ്യൂച്വല്‍ ഫണ്ടുകളില്‍ നിശ്ചിത തവണകളായി നിക്ഷേപം നടത്തുന്ന രീതിയാണ് എസ്‌ഐപി. ഓരോരുത്തരുടെയും സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. ഈ നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്താനോ പിന്‍വലിക്കാനോ സാധിക്കുന്നതാണ്.
- Shiji M K
- Updated on: Jul 13, 2026
- 11:19 am
SIP നിക്ഷേപത്തിന് 8-4-3 നിയമം പാലിക്കാം; 5,000 രൂപ കോടികളായി വളരും
How a 5,000 Monthly SIP Could Turn Into Crores With the 8-4-3 Rule: അച്ചടക്കത്തോടെയും ക്ഷമയോടെയും നിക്ഷേപം തുടരുക എന്നത് മാത്രമാണ് നിങ്ങള്‍ എസ്‌ഐപിയില്‍ ചെയ്യേണ്ടത്, അങ്ങനെയെങ്കില്‍ ആയിരങ്ങള്‍ കോടികള്‍ വളരെ വേഗത്തില്‍ ഉണ്ടാക്കിയെടുക്കാനാകും. എസ്‌ഐപിയില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകര്‍ക്ക് 8-4-3 എമ്മ നിയമം തിരഞ്ഞെടുക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
- Shiji M K
- Updated on: Jun 26, 2026
- 13:42 pm
Mutual Funds: 20 വര്‍ഷ എസ്‌ഐപിക്ക് മള്‍ട്ടിക്യാപ് വേണോ അതോ ഫ്‌ളെക്‌സിക്യാപ് മ്യൂച്വല്‍ ഫണ്ട് മതിയോ?
Which Fund Wins for a 20 Year SIP Multicap vs Flexicap Explained: ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ശരിയായ മ്യൂച്വല്‍ ഫണ്ട് എങ്ങനെ കണ്ടെത്താം എന്നതാണ്. നേരത്തെ നിക്ഷേപം ആരംഭിച്ച് ദീര്‍ഘകാലത്തേക്ക് അത് നിലനിര്‍ത്തി കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ മനസിലാക്കുന്നുണ്ടെങ്കിലും, എവിടെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായേക്കാം.
- Shiji M K
- Updated on: Jun 10, 2026
- 16:08 pm
SIP: മ്യൂച്വല്‍ ഫണ്ട് റിട്ടേണ്‍ ഇല്ലാതാകും; എസ്‌ഐപിയില്‍ ഈ തെറ്റ് ചെയ്യാതിരിക്കൂ
Avoid These 5 SIP Mistakes That Could Reduce Your Mutual Fund Wealth: എസ്‌ഐപികള്‍ ഒരിക്കലും ലാഭം മാത്രം നല്‍കുന്ന ഒരു നിക്ഷേപ പദ്ധതിയല്ലെന്ന് ആദ്യം മനസിലാക്കുക. വിപണിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ചില കാര്യങ്ങള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
- Shiji M K
- Updated on: May 30, 2026
- 11:49 am
SIP: വെറും 85,000 കൊണ്ട് 2 കോടി ഉണ്ടാക്കാം; 7 വര്‍ഷത്തിനുള്ളില്‍ എങ്ങനെ കോടീശ്വരനാകാം
How Much Return Is Needed to Turn Rs 85000 SIP Into Rs 2 Crore in 7 Years: ഒരു നിക്ഷേപകന് ഉരുത്തിരിഞ്ഞ സംശയമാണ് പ്രതിമാസം 85,000 രൂപ നിക്ഷേപിക്കുന്നത് ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ സമാഹരിക്കാന്‍ സഹായിക്കുമോ എന്നത്. അങ്ങനെയെങ്കില്‍ നമുക്കും ഒന്ന് നോക്കിയാലോ? ഏഴ് കോടിയ്ക്കായി തിരഞ്ഞെടുക്കേണ്ട ഫണ്ടുകള്‍ ഉള്‍പ്പെടെ എല്ലാം വിശദമായി തന്നെ പരിചയപ്പെടാം.
- Shiji M K
- Updated on: May 8, 2026
- 16:23 pm
Investments: സമ്പാദിക്കാന്‍ തുടങ്ങിയാലോ? നിക്ഷേപം ആരംഭിക്കാന്‍ ബെസ്റ്റ് ടൈമിതാ
Best Time to Start Investing for Beginners Simple Guide: ചെറിയ തുകകള്‍ മതി, ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍. എന്നാല്‍ ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് പലതരത്തിലുള്ള സംശയങ്ങളാണ് ഉണ്ടാകാനിടയുള്ളത്. നിക്ഷേപം ആരംഭിക്കാന്‍ ശരിയായ സമയമേതാണ് എന്ന ചോദ്യമാണ് സാധാരണയായി ഉണ്ടാകുന്നു. ഉയര്‍ന്ന വരുമാനം ലഭിച്ച് തുടങ്ങിയിട്ട് വേണോ?
- Shiji M K
- Updated on: Apr 25, 2026
- 16:12 pm
Crypto Currency: ക്രിപ്‌റ്റോകോയിനുകളില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? 500 രൂപയില്‍ തുടങ്ങാം
Crypto SIP Investment Start with Rs 500 Monthly: മ്യൂച്വല്‍ ഫണ്ട് തന്ത്രം ഉപയോഗിച്ച് കൊണ്ടുതന്നെയാണ് ക്രിപ്‌റ്റോയിലേക്കുള്ള അവരുടെ ചുവടുമാറ്റം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി വഴിയുള്ള ചെറിയ നിക്ഷേപത്തിലൂടെ ഡിജിറ്റല്‍ ആസ്തികളില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും സാധിക്കും.
- Shiji M K
- Updated on: Apr 24, 2026
- 14:44 pm
SIP: 15 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപത്തിന് ഏത് മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം?
Best Mutual Funds for 15 Year SIP: രണ്ട് ഓപ്ഷനുകളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. നിപ്പോണ്‍ ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട് സജീവമായി നിലനില്‍ക്കുന്ന പദ്ധതിയാണ്. മാത്രമല്ല, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിവയിലെല്ലാം ഓഹരികള്‍ കുറഞ്ഞത് 25 ശതമാനമെങ്കിലുമുണ്ട്. എഡല്‍വീസ് നിഫ്റ്റി 500 മള്‍ട്ടിക്യാപ്പ് മൊമന്റം ക്വാളിറ്റി 50 ഇന്‍ഡക്‌സ് ഫണ്ട് ഒരു റൂള്‍ അധിഷ്ഠിതമാണ്.
- Shiji M K
- Updated on: Apr 24, 2026
- 16:41 pm
Mutual Funds: സ്ഥിരതയോടെ ഉയര്‍ന്ന നേട്ടം; ഈ ഫണ്ടുകള്‍ പരിഗണിക്കാം
Looking for Stable Mutual Funds Top 5 Picks for 3, 5 10 Years: 10 വര്‍ഷത്തേക്ക് സ്ഥിരതയോടെ നിക്ഷേപം നടത്താവുന്ന ചില ഫണ്ടുകള്‍ പരിചയപ്പെടാം. ഇവയില്‍ നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്, എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, ഫ്‌ളെക്‌സി ക്യാപ് വിഭാഗങ്ങളിലാണ് ഇവയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നതെന്നാണ് ഫണ്ട് കാര്‍ഡ് പറയുന്നത്.
- Shiji M K
- Updated on: Apr 5, 2026
- 10:19 am
Mutual Funds: ഒന്നിലധികം മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശമുണ്ടോ? ലാഭമില്ലാത്ത നിക്ഷേപം വേണ്ട
Experts Advise Cutting Excess Small Investments: സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് കാലക്രമേണ ഉയര്‍ന്ന വരുമാനം നല്‍കാന്‍ കഴിയുമെങ്കിലും അവ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയരാണ്. പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നത് ചിലപ്പോള്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം. നിക്ഷേപത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളില്‍ ഉണ്ടായിരിക്കാനും പാടില്ല.
- Shiji M K
- Updated on: Mar 25, 2026
- 19:44 pm
Mutual Funds: നിക്ഷേപകര്‍ക്ക് കോളടിച്ചു, മ്യൂച്വല്‍ ഫണ്ട് ബ്രോക്കറേജ് നിയമങ്ങളില്‍ മാറ്റം
GST Changes From April 1 To Hit Mutual Fund Distributor Commissions: ഏപ്രില്‍ 1 മുതല്‍ എഎംസികള്‍ ജിഎസ്ടി-എക്‌സ്‌ക്ലൂസീവ് ബ്രോക്കറേജ് നിരക്കുകളിലേക്ക് മാറും. 1 ശതമാനമാണെങ്കില്‍ ഏകദേശം 0.85 ശതമാനമായി ഡി ഗ്രോസ് ചെയ്യപ്പെടും. ഇനി മുതല്‍ കമ്മീഷനും ജിഎസ്ടിയും നിക്ഷേപകന് മുന്നില്‍ വേര്‍തിരിച്ചാകും കാണിക്കുക.
- Shiji M K
- Updated on: Mar 22, 2026
- 16:46 pm
SIP: ഉയര്‍ന്ന നേട്ടത്തിനായി മികച്ച എസ്‌ഐപി നിക്ഷേപം എങ്ങനെ തിരഞ്ഞെടുക്കാം?
Best SIP Tips for Higher Returns: നിശ്ചിത കാലയളവുകളില്‍ നിക്ഷേപം നടത്തുന്ന സമ്പാദ്യ പദ്ധതി എന്നതുമാത്രമാണ് എസ്‌ഐപിയുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കുള്ള അറിവ്. എന്നാല്‍ വെറുതെ ഇങ്ങനെ പണം നിക്ഷേപിക്കുന്ന ഒരു മാര്‍ഗം മാത്രമല്ലിത്, ശരിയായ എസ്‌ഐപി തെരഞ്ഞെടുപ്പ് നടത്തി നിക്ഷേപം നടത്തുകയാണെങ്കില്‍ കോടികള്‍ ഉണ്ടാക്കാന്‍ സാധിക്കും.
- Shiji M K
- Updated on: Mar 18, 2026
- 10:55 am