SIP: വെറും 85,000 കൊണ്ട് 2 കോടി ഉണ്ടാക്കാം; 7 വര്‍ഷത്തിനുള്ളില്‍ എങ്ങനെ കോടീശ്വരനാകാം
How Much Return Is Needed to Turn Rs 85000 SIP Into Rs 2 Crore in 7 Years: ഒരു നിക്ഷേപകന് ഉരുത്തിരിഞ്ഞ സംശയമാണ് പ്രതിമാസം 85,000 രൂപ നിക്ഷേപിക്കുന്നത് ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ സമാഹരിക്കാന്‍ സഹായിക്കുമോ എന്നത്. അങ്ങനെയെങ്കില്‍ നമുക്കും ഒന്ന് നോക്കിയാലോ? ഏഴ് കോടിയ്ക്കായി തിരഞ്ഞെടുക്കേണ്ട ഫണ്ടുകള്‍ ഉള്‍പ്പെടെ എല്ലാം വിശദമായി തന്നെ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ വലിയ മൂലധനം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഓരോരുത്തരും നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് അനുസരിച്ച് അവര്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ വ്യത്യാസം. കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കൈവശം എത്ര രൂപ ഉണ്ടായിരിക്കണം അല്ലെങ്കില്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് എത്ര രൂപ വേണം എന്നതിന് അനുസരിച്ച് വേണം നിക്ഷേപം നടത്താന്‍.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ അല്ലെങ്കില്‍ എസ്‌ഐപിയിലീടെ മൂലധനം കെട്ടിപ്പടുക്കുന്നതിന് അച്ചടക്കമുള്ള നിക്ഷേപം, യാഥാര്‍ഥ്യബോധ്യത്തോടെയുള്ള വരുമാനം പ്രതീക്ഷകള്‍, ശരിയായ ആസ്തി വിഹിതം എന്നിവ ആവശ്യമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ നേട്ടം എന്നതാണ് പലരുടെയും ലക്ഷ്യം. എന്നാല്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ ഉയര്‍ന്ന നേട്ടത്തിനായി പ്രതിമാസ നിക്ഷേപത്തില്‍ ശ്രദ്ധിച്ചേ മതിയാകൂ.
എത്ര രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കണം?
ഒരു നിക്ഷേപകന് ഉരുത്തിരിഞ്ഞ സംശയമാണ് പ്രതിമാസം 85,000 രൂപ നിക്ഷേപിക്കുന്നത് ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ സമാഹരിക്കാന്‍ സഹായിക്കുമോ എന്നത്. അങ്ങനെയെങ്കില്‍ നമുക്കും ഒന്ന് നോക്കിയാലോ? ഏഴ് കോടിയ്ക്കായി തിരഞ്ഞെടുക്കേണ്ട ഫണ്ടുകള്‍ ഉള്‍പ്പെടെ എല്ലാം വിശദമായി തന്നെ പരിചയപ്പെടാം.
എസ്‌ഐപി നിക്ഷേപം ഏകദേശം 12 ശതമാനം വാര്‍ഷിക വളര്‍ച്ച സമ്മാനിക്കുകയാണെങ്കില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ എസ്‌ഐപി നിക്ഷേപം ഏകദേശം 1.1 കോടി രൂപയോളമേ വളരുകയുള്ളൂ. 2 കോടിക്ക് വളരെ താഴെയാണ് ഈ സംഖ്യ. അതിനാല്‍ 85,000 രൂപയുടെ നിക്ഷേപം ഒരു ശരിയായ തിരഞ്ഞെടുപ്പല്ലെന്ന് അനുമാനിക്കാം.
85,000 ത്തിലേക്ക് ഒരു 68,000 രൂപ കൂടി വര്‍ധിപ്പിച്ച് പ്രതിമാസ നിക്ഷേപം ഏകദേശം 1.53 ലക്ഷം രൂപയാക്കി ഉയര്‍ത്താം. ഈ സംഖ്യ തീര്‍ച്ചയായും ഏഴ് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 2 കോടി രൂപയുടെ വരുമാനം ഉണ്ടാക്കി തരും.
Also Read: SIP: എസ്‌ഐപി തട്ടിപ്പാണെന്ന് തോന്നുന്നുണ്ടോ? ആദ്യ 10 വര്‍ഷം ഇങ്ങനെയാണ്
മള്‍ട്ടിക്യാപ്, സ്‌മോള്‍ക്യാപ്, മറ്റ് വളര്‍ച്ചാ അധിഷ്ഠിത ഫണ്ടുകള്‍ എന്നിവയിലുള്ള നിക്ഷേപം ഉയര്‍ വളര്‍ച്ചാ സാധ്യത നല്‍കുന്നു. എന്നിരുന്നാലും നിക്ഷേപത്തിന് അനുസരിച്ച് റിസ്‌ക് കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. നിക്ഷേപ കാലയളവില്‍ അസ്ഥിരമായ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിവയിലേക്കുള്ള ഒഴുക്ക് കുറയ്ക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
കാലയളവ് അവസാനിക്കുന്നതിന് മുമ്പായി പോര്‍ട്ട്‌ഫോളിയോയുടെ ഒരുഭാഗം ലാര്‍ജ്ക്യാപ് അല്ലെങ്കില്‍ പാസീവ്‌ലി മാനേജ്ഡ് ഇന്‍ഡെക്‌സ് ഫണ്ടുകളിലേക്ക് മാറ്റുന്നത് വരുമാനം സ്ഥിരപ്പെടുത്താനും ഉയര്‍ന്ന നേട്ടം ലഭിക്കാനും സഹായിക്കും.
എന്താണ് എസ്‌ഐപി?
മ്യൂച്വല്‍ ഫണ്ടുകളില്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. നിശ്ചിത തുക പ്രതിമാസം, ത്രൈമാസം, ആറ് മാസത്തില്‍ തുടങ്ങിയ ഇടവേളകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്നു. വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം ചെറിയ തുകകളാണ് നിക്ഷേപിക്കാന്‍ എസ്‌ഐപി അനുവദിക്കുന്നു.
പതിവായി നിക്ഷേപിക്കുന്നതുകൊണ്ട് തന്നെ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാന്‍ സാധിക്കും. 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. വിപണി ഇടിയുമ്പോഴും നേട്ടം നല്‍കുമ്പോള്‍ നിക്ഷേപിക്കുന്നതിനായി റുപ്പീ കോസ്റ്റ് ആവറേജിങ് കരുത്തില്‍ യൂണിറ്റുകളുടെ ശരാശരി വില കുറയുന്നു. ഇതിന് പുറമെ കോമ്പൗണ്ടിങ് മൂലം പലിശയ്ക്കും പലിശ ലഭിക്കുകയും ചെയ്യും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
A monthly SIP investment of Rs 85000 can potentially help investors build a corpus of Rs 2 crore in 7 years, depending on the annual return rate. Here is a detailed calculation showing the expected returns, total investment, and growth through compounding.