DA Hike 2026: കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധന ഇത്തവണയുമില്ല; ഇനി തീരുമാനം എപ്പോൾ?

Central Government DA Hike 2026 Will Employees Get a 3% Increase: അതേസമയം, മന്ത്രിസഭാ യോഗത്തില്‍ രണ്ട് പ്രധാന ക്ഷേമ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി. റെയില്‍വേ ജീവനക്കാര്‍ക്കുള്ള 78 ദിവസത്തെ ഉല്‍പ്പാദനക്ഷമതാ അധിഷ്ഠിത ബോണസും വിവിധ സാമൂഹിക സുരക്ഷാ, പെന്‍ഷന്‍ പദ്ധതികളുടെ പേരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

DA Hike 2026: കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധന ഇത്തവണയുമില്ല; ഇനി തീരുമാനം എപ്പോൾ?

പ്രതീകാത്മക ചിത്രം

Published: 

15 Oct 2026 | 12:22 PM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്ന ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആര്‍) വര്‍ധനയുടെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. 2026 ഒക്ടോബര്‍ 14ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും ഡിഎ വര്‍ധന സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരേണ്ട അടുത്ത ഗഡുവിനായുള്ള കാത്തിരിപ്പ് ഇതോടെ നീളുകയാണ്. ഉത്സവകാലം അടുത്തെത്തിയ സാഹചര്യത്തില്‍ ജീവനക്കാരും പെന്‍ഷന്‍കാരും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

അതേസമയം, മന്ത്രിസഭാ യോഗത്തില്‍ രണ്ട് പ്രധാന ക്ഷേമ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി. റെയില്‍വേ ജീവനക്കാര്‍ക്കുള്ള 78 ദിവസത്തെ ഉല്‍പ്പാദനക്ഷമതാ അധിഷ്ഠിത ബോണസും വിവിധ സാമൂഹിക സുരക്ഷാ, പെന്‍ഷന്‍ പദ്ധതികളുടെ പേരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

ഡിഎ വര്‍ധന എത്രയായിരിക്കും?

ഏഴാം ശമ്പള കമ്മീഷന്റെ കണക്കുകൂട്ടല്‍ രീതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയില്‍ ഏകദേശം 3 ശതമാനം വര്‍ധനയുണ്ടാകാമെന്നാണ് സൂചന. പെന്‍ഷന്‍കാര്‍ക്കുള്ള ഡിആറിലും സമാനമായ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സാധാരണയായി വര്‍ഷത്തില്‍ രണ്ടുതവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. ജനുവരി ഒന്നിനും ജൂലൈ ഒന്നിനും പ്രാബല്യത്തില്‍ വരുന്ന ഗഡുക്കളാണ് പരിഗണിക്കുന്നത്. 2026 ജനുവരി ഒന്നുമുതല്‍ നിലവിലുള്ള നിരക്കില്‍ രണ്ട് ശതമാനം വര്‍ധന അനുവദിച്ചതോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലൈ ഗഡുവിന്റെ കാര്യത്തിലാണ് ഇനി തീരുമാനം വരാനുള്ളത്.

ഉത്സവകാലത്തിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമോ?

ദീപാവലിയും ദസറയും അടുത്തെത്തിയതോടെ ഡിഎ വര്‍ധന ഉടന്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ജീവനക്കാര്‍ക്കിടയില്‍ ശക്തമാണ്. ഒക്ടോബര്‍ 20നാണ് ദസറ. എന്നാല്‍ ഒക്ടോബര്‍ 14ലെ മന്ത്രിസഭാ യോഗത്തിലും തീരുമാനം പ്രഖ്യാപിക്കാത്തതിനാല്‍ അടുത്ത യോഗത്തിലേക്കാണ് ഇനി ശ്രദ്ധ.

Also Read: 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ പുതിയ അപ്ഡേറ്റ്; കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപ, ഡിഎ 50%

ഡിഎ വര്‍ധന പ്രാബല്യത്തില്‍ വരുന്ന തീയതി ജൂലൈ ഒന്നായി നിശ്ചയിച്ചാല്‍, ഔദ്യോഗിക പ്രഖ്യാപനം വൈകിയാലും അര്‍ഹരായ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തിലുള്ള കുടിശ്ശിക ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കുടിശ്ശികയുടെ കൃത്യമായ തുകയും പണമടയ്ക്കുന്ന തീയതിയും സര്‍ക്കാര്‍ ഉത്തരവിലൂടെ മാത്രമേ ഉറപ്പാക്കാനാകൂ.

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്

ഡിഎ വര്‍ധനയില്‍ തീരുമാനമുണ്ടായില്ലെങ്കിലും റെയില്‍വേ ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. അര്‍ഹരായ റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ഉല്‍പ്പാദനക്ഷമതാ അധിഷ്ഠിത ബോണസ് (പിഎല്‍ബി) അനുവദിച്ചു. ഒരു ജീവനക്കാരന് ലഭിക്കാവുന്ന പരമാവധി തുക 17,951 രൂപയാണ്. ഏകദേശം 11.4 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English Summary

The Union Cabinet meeting on October 14, 2026, reportedly did not announce the expected DA and DR hike for central government employees and pensioners. A hike of around 3% is anticipated, but the final rate, effective date and arrears details await official confirmation.

Loading...
Unable to load recommendations.
Follow Us
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി