AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Retirement Age: വിരമിക്കല്‍ പ്രായം ഈ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍; ഇന്ത്യ ഒരുപാട് പിന്നില്‍

Countries with Higher Retirement Age: ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും ആവശ്യങ്ങളും പണപ്പെരുപ്പവുമെല്ലാം കണക്കിലെടുത്ത് വിരമിക്കല്‍ പ്രായത്തില്‍ ഇടയ്ക്കിടെ ഭേദഗതികള്‍ വരുത്താറുണ്ട്. നമ്മുടെ ഇന്ത്യയെ അപേക്ഷിച്ച് വിരമിക്കല്‍ പ്രായം ഉയര്‍ന്ന ധാരാളം രാജ്യങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

Retirement Age: വിരമിക്കല്‍ പ്രായം ഈ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍; ഇന്ത്യ ഒരുപാട് പിന്നില്‍
പ്രതീകാത്മക ചിത്രം Image Credit source: Daniel Garrido/Moment/Getty Images
Shiji M K
Shiji M K | Published: 09 Feb 2026 | 10:58 AM

ജീവിതാവസാനം വരെ ജോലി ചെയ്യാന്‍ ആരും ആഗ്രഹിക്കുന്നില്ല. വിരമിക്കലിന് ശേഷം ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത് ജീവിതം ആഘോഷമാക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ പ്ലാനുകളെല്ലാം വിരമിക്കല്‍ പ്രായത്തിന് അനുസൃതമായി ക്രമീകരിക്കാന്‍ ജോലിക്കാര്‍ നിര്‍ബന്ധിതരാകുന്നു. ജീവിതം ആസ്വദിക്കാനും ഹോബികളിലേര്‍പ്പെടാനും 60 വയസ് വരെ കാത്തിരിക്കേണ്ടി വരുന്നത് എന്ത് കഷ്ടമാണല്ലേ?

ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും ആവശ്യങ്ങളും പണപ്പെരുപ്പവുമെല്ലാം കണക്കിലെടുത്ത് വിരമിക്കല്‍ പ്രായത്തില്‍ ഇടയ്ക്കിടെ ഭേദഗതികള്‍ വരുത്താറുണ്ട്. നമ്മുടെ ഇന്ത്യയെ അപേക്ഷിച്ച് വിരമിക്കല്‍ പ്രായം ഉയര്‍ന്ന ധാരാളം രാജ്യങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

സൗത്ത് കൊറിയ

ദക്ഷിണ കൊറിയയില്‍ 60 വയസാണ് നിയമപരമായ വിരമിക്കല്‍ പ്രായം. എന്നാല്‍ നാഷണല്‍ പെന്‍ഷന്‍ സര്‍വീസില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ജീവനക്കാര്‍ 63 വയസ് വരെ ജോലിയില്‍ തുടരുന്നു. ആയുര്‍ദൈര്‍ഘ്യത്തിലെ മാറ്റം, കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക്, തൊഴില്‍ ശക്തിക്കുറവ് എന്നിവ മുന്‍നിര്‍ത്തിയാണ് മാറ്റം.

സൗത്ത് ആഫ്രിക്ക

പൊതുമേഖല ജീവനക്കാരുടെ സൗത്ത് കൊറിയയില്‍ 60 വയസാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 60നും 65നും ഇടയിലും പ്രായമുണ്ട്.

ബ്രസീല്‍

2019ല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പ് പുരുഷന്മാര്‍ക്ക് 62ഉം സ്ത്രീകള്‍ക്ക് 59 ഉം ആയിരുന്നു വിരമിക്കല്‍ പ്രായം. എന്നാല്‍ പിന്നീടിത് പുരുഷന്മാര്‍ക്ക് 65ലേക്കും സ്ത്രീകള്‍ക്ക് 62ലേക്കും ഉയര്‍ത്തി.

Also Read: Retirement Age: വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍ യുവാക്കളുടെ കഞ്ഞിയില്‍ പാറ്റയിടും; സംഭവിക്കാന്‍ പോകുന്നത്

സ്വീഡന്‍

സ്വീഡനില്‍ ഒരു നിയമപരമായ വിരമിക്കല്‍ പ്രായമില്ല. എന്നാല്‍ 63 വയസാണ് പെന്‍ഷന്‍ പിന്‍വലിക്കാനുള്ള പ്രായം. 69 വയസ് വരെ ആളുകള്‍ക്ക് ജോലി ചെയ്യാനും ഉയര്‍ന്ന പ്രതിമാസ ആനുകൂല്യങ്ങള്‍ വാങ്ങിക്കാനും സ്വീഡന്‍ ഭരണകൂടം അനുമതി നല്‍കുന്നു.

സൗദി അറേബ്യ

സൗദി അറേബ്യയില്‍ നേരത്തെ 48.5 ആയിരുന്നു വിരമിക്കല്‍ പ്രായം. എന്നാല്‍ 2024 ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം അനുസരിച്ച് വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തി.

Follow Us