AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Petrol Price: ക്രൂഡ് ഓയിൽ വില താഴേക്ക്; പെട്രോൾ വില എപ്പോൾ കുറയും ?

Petrol Price in India: ക്രൂഡ് ഓയിൽ വില ഇടിയുകയാണ്. ഹോർമൂസിലൂടെ കപ്പൽ നീക്കം തുടങ്ങിയതോടെ ക്രൂഡോയിൽ കുറഞ്ഞ് യുദ്ധത്തിന് മുമ്പുള്ള നിരക്കിലെത്തി നിൽക്കുകയാണ്. ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ചെലവും കുറഞ്ഞു. ഇതോടെ, സാധാരണക്കാർ പെട്രോൾ, ഡീസൽ വിലയും കുറയുമോ എന്ന് ഉറ്റുനോക്കുകയാണ്.

Petrol Price: ക്രൂഡ് ഓയിൽ വില താഴേക്ക്; പെട്രോൾ വില എപ്പോൾ കുറയും ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 27 Jun 2026 | 08:45 AM

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ സാധാരണക്കാരെ ഇരുട്ടിലാക്കിയാണ് ഇന്ധനങ്ങളുടെ വില കുതിച്ചത്. രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവ് ഉണ്ടായി. എന്നാൽ, ഇപ്പോഴിതാ, ക്രൂഡ് ഓയിൽ വില ഇടിയുകയാണ്. ഹോർമൂസിലൂടെ കപ്പൽ നീക്കം തുടങ്ങിയതോടെ ക്രൂഡോയിൽ കുറഞ്ഞ് യുദ്ധത്തിന് മുമ്പുള്ള നിരക്കിലെത്തി നിൽക്കുകയാണ്. ഇതോടെ, സാധാരണക്കാർ പെട്രോൾ, ഡീസൽ വിലയും കുറയുമോ എന്ന് ഉറ്റുനോക്കുകയാണ്.

ക്രൂഡ് ഓയിൽ വില താഴേക്ക്

ഹോർമൂസിലൂടെ കപ്പൽ നീക്കം തുടങ്ങിയതോടെ ക്രൂഡോയിൽ കുറഞ്ഞ് യുദ്ധത്തിന് മുമ്പുള്ള നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 72-75 ഡോളർ നിലവാരത്തിൽ എത്തിയതോടെ കമ്പനികളുടെ ലാഭം കുത്തനെ ഉയർന്നു. ഇറാനും യു.എസും തമ്മിലുള്ള അറുപത് ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെയാണ് ക്രൂഡ് ഓയിൽ വില താഴ്ന്നത്. വില ബാരലിന് 75 ഡോളറിന് താഴെ എത്തിയതോടെ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ചെലവും കുറഞ്ഞു. ബ്രെന്റ് ക്രൂഡ് വില മെയ് വരെ 109 ഡോളർ ആയിരുന്നു. ജൂൺ ആദ്യ വാരം 99 ഡോളറായും നിലവിൽ 72 ഡോളറായും വില കുറഞ്ഞു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം പുന:രാരംഭിച്ചു. ഇറാഖ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇപ്പോൾ കരാർ പ്രകാരമുള്ള അളവിൽ എണ്ണ നൽകാൻ തയ്യാറായിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഈ രാജ്യങ്ങളെല്ലാം എണ്ണ വിതരണം കുറയ്ക്കുകയോ നിർത്തുകയോ ചെയ്തിരുന്നു.

ALSO READ: ഹോട്ടൽ ഉടമകൾക്കും, ഭക്ഷണ പ്രേമികൾക്കും ഇനി നല്ലകാലം, വണിജ്യ സിലിണ്ടറിൻ്റെ വില കുറയും, ഗാർഹിക സിലിണ്ടറിലും മാറ്റം!

പെട്രോൾ വില കുറയുമോ?

എണ്ണ കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. പ്രതിദിനം 700 കോടി രൂപ വരെ നഷ്ടം എണ്ണക്കമ്പനികൾക്ക് ഉണ്ടാകുന്നുണ്ട് എന്നായിരുന്നു കേന്ദ്രം പറഞ്ഞത്. ക്രൂഡോയിൽ ഇറക്കുമതി ചെലവ് വർധിച്ചത് കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി മെയ് മാസത്തിൽ 7.5 രൂപയോളമാണ് പെട്രോൾ ലിറ്ററിന് കൂട്ടിയത്. വില നിയന്ത്രിക്കാൻ എക്സൈസ് ഡ്യൂട്ടിയിൽ 10 രൂപ കുറച്ചിരുന്നു.

എന്നാൽ, നിലവിൽ എണ്ണക്കമ്പനികൾക്ക് ലാഭം ഉണ്ടാകുന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വില ഇനിയെങ്കിലും കുറയ്ക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ, ക്രൂ‍ഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ പുതുക്കിയ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. മൂന്ന് പൊതുമേഖല കമ്പനികളുടെ നിലവിൽ മികച്ച ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

ക്രൂഡ് ഓയിലിന്റെ വില താഴ്ന്നെങ്കിലും ഇന്ത്യൻ കമ്പനികൾക്ക് അതിന്റെ നേട്ടം ലഭിക്കാൻ ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ടി വന്നേക്കും.  രാജ്യാന്തര വിലയിലുണ്ടാകുന്ന മാറ്റം ഉടൻ തന്നെ ഇന്ത്യയിലെ വിലയിലും പ്രതിഫലിക്കണമെന്നില്ല. അതേസമയം, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞത് രാജ്യത്തെ പെട്രോൾ പമ്പുകളിലും പ്രതിഫലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ക്രൂഡ്ഓയിൽ വില ഇത്രെയും ഇടിഞ്ഞതോടെ എണ്ണക്കമ്പനികളെ കൊള്ളലാഭം നേടാൻ അനുവദിക്കരുത്. പകരം ഉപഭോക്താക്കൾക്ക് ആശ്വാസം നൽകണമെന്നാണ് അവരുടെ അഭിപ്രായം.

English Summary:

crude oil prices have fallen back to pre-war levels as tanker movement through the Strait of Hormuz has resumed and a 60-day ceasefire between Iran and the US has eased supply concerns. This has significantly reduced India’s crude oil import costs, with the Indian crude basket dropping to around pre-conflict levels.

Follow Us