DA Hike 2026: ഡിഎ പ്രഖ്യാപനം ഇനിയും വൈകും? ഇനി പ്രതീക്ഷ ആ ദിവസം

കുറഞ്ഞത് 3 ശതമാനം ഡിഎ എങ്കിലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ക്ഷാമബത്ത എന്നത് അടിസ്ഥാന ശമ്പളത്തിൻ്റെ 60 ശതമാനമാണ്. വർഷത്തിൽ പണപ്പെരുപ്പ നിരക്കുകളെ ആശ്രയിച്ച് രണ്ട് തവണയാണ് ഡിഎ, പെൻഷൻകാർക്കുള്ള ഡിആർ എന്നിവ പ്രഖ്യാപിക്കുന്നത്. 2026,എപ്രിലിൽ ഡിഎ വർധിപ്പിച്ചത് 58 ശതമാനത്തിൽ നിന്നായിരുന്നു. ഇങ്ങനെ 60 ശതമാനമായി.

DA Hike 2026: ഡിഎ പ്രഖ്യാപനം ഇനിയും വൈകും?  ഇനി പ്രതീക്ഷ ആ ദിവസം

Da Hike 2026 Updates

Published: 

22 Oct 2026 | 07:20 PM

കേന്ദ്രജീവനക്കാരുടെ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തി ക്ഷാമബത്ത പ്രഖ്യാപനം ദസറയിലും ഉണ്ടായില്ല. ജൂലൈ 1 മുതലുള്ള ക്ഷാമബത്തയാണ് ജീവനക്കാർ കാത്തിരിക്കുന്നത്. ഒരർഥത്തിൽ വലിയൊരു ഫെസ്റ്റിവൽ ബോണസ് എന്ന് പോലും ഡിഎയെ പറഞ്ഞാൽ അതിശയിക്കാനില്ല. എങ്കിലും ഇനിയും ചില പ്രഖ്യാപന പ്രതീക്ഷകൾ ഇപ്പോഴും ജീവനക്കാരിലുണ്ട്. അതാണ് ദീപാവലി. സാധാരണ ഉത്സവ കാലങ്ങൾക്ക് മുൻപെ തന്നെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ ഉണ്ടാവുന്നത് അതുകൊണ്ട് തന്നെ പ്രതീക്ഷയും ഏറെയാണ്. എന്നാൽ ദീപാവലിക്കായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാൽ കുറഞ്ഞത് 2 ആഴ്ചയിലും അധികം. അതായത് നവംബർ-8-നാണ് ദീപാവലി.

കഴിഞ്ഞയാഴ്ച സംഭവിച്ചത്

റെയിൽവേ ജീവനക്കാരുടെ ബോണസ്, കേന്ദ്ര ജീവനക്കാരുടെ നോൺ പ്രോഡക്ടിറ്റിവിറ്റി ബോണസ് എന്നിവയെല്ലാം ഏറ്റവുമൊടുവിൽ ചേർന്ന മന്ത്രിസഭാ യോഗഗത്തിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ഷാമബത്തയുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. പിന്നെയുണ്ടായിരുന്ന പ്രതീക്ഷ 21-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു. എന്നാൽ അന്ന യോഗം ചേർന്നില്ല. എങ്കിലും ഡിഎ പ്രഖ്യാപനത്തിൽ മന്ത്രിസഭാ യോഗം ചേരാതെയും ധനമന്ത്രാലയത്തിന് നേരിട്ട് ഉത്തരവിറക്കാൻ സാധിക്കും എന്ന് വിദഗ്ധരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ അവസാന ആഴ്ചയിലും ഒരു മന്ത്രിസഭാ യോഗത്തിന് സാധ്യതയുള്ളതിനാൽ പ്രഖ്യാപനം അവിടെയും പ്രതീക്ഷിക്കുന്നുണ്ട്.

ALSO READ: ഫിറ്റ്മെന്റ് ഫാക്ടർ മാറുന്നു, മിനിമം ശമ്പളം 69,000 രൂപയോ? 8-ാം ശമ്പള കമ്മീഷനിൽ നിർണ്ണായക ചർച്ചകൾ!

ഇത്തവണ പ്രതീക്ഷിക്കുന്നത്

പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് ക്ഷാമബത്ത നിശ്ചയിക്കുന്നത്. ഇത്തരത്തിൽ നോക്കിയാൽ കുറഞ്ഞത് 3 ശതമാനം ഡിഎ എങ്കിലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ക്ഷാമബത്ത എന്നത് അടിസ്ഥാന ശമ്പളത്തിൻ്റെ 60 ശതമാനമാണ്. വർഷത്തിൽ പണപ്പെരുപ്പ നിരക്കുകളെ ആശ്രയിച്ച് രണ്ട് തവണയാണ് ഡിഎ, പെൻഷൻകാർക്കുള്ള ഡിആർ എന്നിവ പ്രഖ്യാപിക്കുന്നത്. 2026,എപ്രിലിൽ ഡിഎ വർധിപ്പിച്ചത് 58 ശതമാനത്തിൽ നിന്നായിരുന്നു. ഇങ്ങനെ 60 ശതമാനമായി. ഇനി നിരക്ക് 63 ശതമാനത്തിലേക്ക് ഉയരും. ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സാധാരണ ഡിഎ വർധന, അങ്ങനെയാകുമ്പോൾ ശമ്പളത്തിനൊപ്പം തന്നെ ക്ഷാമബത്ത കുടിശ്ശികയായും വലിയ തുക തന്നെ പ്രതീക്ഷിക്കാം.

അടിസ്ഥാന ശമ്പളം 18000 ഉള്ളവർക്ക്

നിലവിൽ അടിസ്ഥാന ശമ്പളം 18000 ഉള്ളവർക്ക് 60 ശതമാനം നിരക്കിൽ 10,800 രൂപയാണ് ഡിഎ ലഭിക്കുന്നത്. ഇത്തരത്തിൽ 3 ശതമാനം കൂടിയാൽ ഡിഎ നിരക്ക് 63 ശതമാനത്തിൽ നിന്നും ക്ഷാമബത്തയായി 11,340 രൂപയും ലഭിക്കും. അതായത് ശമ്പളത്തിൽ 540 രൂപ പ്രതിമാസം കൂടും. ഇതിന് ആനുപാതികമായി ഡിആർ, അഥവാ ക്ഷാമാശ്വാസവും വർധിക്കും.

English Summary

DA Hike 2026 Delay Reasons, Central Government Employees Hopes will be in Coming 2 Major Days, Did Everyone Actually get the DA Hike Before Diwali 2026.

Loading...
Unable to load recommendations.
Follow Us
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം