AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ഫിറ്റ്മെന്റ് ഫാക്ടർ മാറുന്നു, മിനിമം ശമ്പളം 69,000 രൂപയോ? 8-ാം ശമ്പള കമ്മീഷനിൽ നിർണ്ണായക ചർച്ചകൾ!

8th Pay Commission Gross Pay Calculation: 2.1, 2.28, 2.57 എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകളാണ് ഇത്തവണ പ്രധാനമായും പരിഗണിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ 2.1, 2.28 അല്ലെങ്കിൽ 2.57 എന്നിങ്ങനെ ഏതെങ്കിലും ഒരു ഫിറ്റ്‌മെന്റ് ഫാക്ടർ നടപ്പിലാക്കുകയാണെങ്കിൽ, ലെവൽ 3 മുതൽ 6 വരെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഗ്രോസ് ശമ്പളത്തിൽ എത്രത്തോളം വർദ്ധനവുണ്ടാകുമെന്ന് നോക്കിയാലോ....

8th Pay Commission: ഫിറ്റ്മെന്റ് ഫാക്ടർ മാറുന്നു, മിനിമം ശമ്പളം 69,000 രൂപയോ? 8-ാം ശമ്പള കമ്മീഷനിൽ നിർണ്ണായക ചർച്ചകൾ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 21 Oct 2026 | 01:43 PM

എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് കാത്തിരിക്കുന്ന രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾ ജീവനക്കാർക്ക് പ്രതീക്ഷ നൽകുന്നവയാണ്. പെൻഷൻകാരുടെയും സംഘടനകൾ എട്ടാം ശമ്പള കമ്മീഷനുമായി നടത്തുന്ന ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ശമ്പള വർദ്ധനവ് തന്നെയാണ്. ഒക്ടോബർ 22, 23 തീയതികളിൽ മുംബൈയിൽ നടക്കുന്ന വരാനിരിക്കുന്ന യോഗങ്ങളിൽ കമ്മീഷൻ വിവിധ ഓഹരി ഉടമകളെ കാണാൻ ഒരുങ്ങുകയാണ്. യോഗത്തിൽ പങ്കെടുക്കുന്നവർ പ്രധാനമായും ചർച്ച ചെയ്യാൻ സാധ്യതയുള്ള വിഷയങ്ങൾ ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകൾ എന്നിവയുമായി ബന്ധപ്പെട്ടവയായിരിക്കും.

ഫിറ്റ്മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും

അടിസ്ഥാന ശമ്പള വർദ്ധനവ് ജീവനക്കാരുടെ ഗ്രോസ് ശമ്പളത്തെ (ആകെ ശമ്പളം) നേരിട്ട് ബാധിക്കും. ക്ഷാമബത്ത (DA), വീട്ടുവാടക ബത്ത (HRA), യാത്രാബത്ത (TPTA) എന്നിവയിലുമുണ്ടാകുന്ന വർദ്ധനവാണ് ഇതിന് കാരണം. ഫിറ്റ്മെന്റ് ഫാക്ടറാണ് ശമ്പള പരിഷ്കരണത്തിൽ നിർണായക പങ്ക് വഹിക്കുന്നത്.

2.1, 2.28, 2.57 എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകളാണ് ഇത്തവണ പ്രധാനമായും പരിഗണിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ 2.1, 2.28 അല്ലെങ്കിൽ 2.57 എന്നിങ്ങനെ ഏതെങ്കിലും ഒരു ഫിറ്റ്‌മെന്റ് ഫാക്ടർ നടപ്പിലാക്കുകയാണെങ്കിൽ, ലെവൽ 3 മുതൽ 6 വരെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഗ്രോസ് ശമ്പളത്തിൽ എത്രത്തോളം വർദ്ധനവുണ്ടാകുമെന്ന് നോക്കിയാലോ….

ALSO READ: എട്ടാം ശമ്പള കമ്മീഷൻ: ഫിറ്റ്‌മെന്റ് ഫാക്ടർ 4.0, ജീവനക്കാരുടെ ശമ്പളം എത്രകൂടും?

മുൻവർഷങ്ങളിൽ ശമ്പള വർദ്ധനവ് എങ്ങനെ?

6-ാം സിപിസിയിൽ ആകെ ശമ്പള വർദ്ധനവ് 54% ആയിരുന്നപ്പോൾ, 7-ാം സിപിസിയിൽ ഇത് വെറും 14.29% മാത്രമായിരുന്നു. 6-ാം സിപിസിയെ അപേക്ഷിച്ച് 7-ാം സിപിസിയിൽ ഫിറ്റ്മെന്റ് ഫാക്ടർ (2.57) വളരെ കൂടുതലായിരുന്നിട്ടും കൂടിയാണ് ഈ വ്യത്യാസം. 6-ാം സിപിസിയുടെ ഫിറ്റ്മെന്റ് ഫാക്ടർ രൂപീകരിക്കുന്ന സമയത്ത് ക്ഷാമബത്ത 47% ആയിരുന്നെങ്കിൽ, 7-ാം സിപിസിക്ക് തൊട്ടുമുമ്പ് അത് 125% ആയിരുന്നു എന്നതാണ് ഇത്തരം ഒരു വ്യത്യാസത്തിന് കാരണം. 6-ാം സിപിസി ഫിറ്റ്മെന്റ് ഫാക്ടർ നിർണ്ണയിക്കുന്ന സമയത്ത് നിലവിലുണ്ടായിരുന്ന ഫാക്ടർ 1.47 ആയിരുന്നു. അതിനാൽ 1.86 ഫിറ്റ്മെന്റ് ഫാക്ടർ നടപ്പിലാക്കിയപ്പോൾ 54% വർദ്ധനവ് ലഭിക്കുകയുണ്ടായി.

ലെവൽ 3 ജീവനക്കാരുടെ ആകെ ശമ്പളം

നിലവിലെ ഡിഎ: 60%

നിലവിലെ എച്ച്ആർഎ: 30%

ശമ്പള കമ്മീഷൻ നിലവിൽ വരുമ്പോൾ ഡിഎ സീറോ ആയി പുനഃക്രമീകരിക്കും. എച്ച്ആർഎ തുടക്കത്തിൽ 24% ആയിരിക്കും. പിന്നീട് ഡിഎ ഉയരുന്നതിനനുസരിച്ച് വർദ്ധിക്കും. നിലവിൽ 21,700 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ലെവൽ 3 ജീവനക്കാരന് പ്രതിമാസം ലഭിക്കുന്ന ആകെ ശമ്പളം ഏകദേശം 41,230 രൂപയാണ്.

2.1 ഫിറ്റ്മെന്റ് ഫാക്ടർ

പുതിയ അടിസ്ഥാന ശമ്പളം: ₹45,570

പുതിയ ആകെ ശമ്പളം : ₹56,507 (ഏകദേശം 37% വർദ്ധനവ്)

2.28 ഫിറ്റ്മെന്റ് ഫാക്ടർ

പുതിയ അടിസ്ഥാന ശമ്പളം: ₹49,476

പുതിയ ആകെ ശമ്പളം: ₹61,350 (ഏകദേശം 49% വർദ്ധനവ്)

2.57 ഫിറ്റ്മെന്റ് ഫാക്ടർ

പുതിയ അടിസ്ഥാന ശമ്പളം: ₹55,769

പുതിയ ആകെ ശമ്പളം: ₹69,154 (ഏകദേശം 68% വർദ്ധനവ്)

മറ്റു ജീവനക്കാർക്കോ?

  • ലെവൽ 4 ജീവനക്കാർക്ക് നിലവിലുള്ള ആകെ ശമ്പളം 48,450 രൂപ ആണ്. 2.57 ഫിറ്റ്മെന്റ് ഫാക്ടർ നടപ്പിലാക്കുകയാണെങ്കിൽ പുതിയ ഗ്രോസ് ശമ്പളം 81,263 രൂപ വരെ ഉയരാം.
  • ലെവൽ 5 ന് നിലവിലുള്ള ആകെ ശമ്പളം 55,480 രൂപ ആണ്. 2.57 ഫിറ്റ്മെന്റ് ഫാക്ടറിൽ ഇത് 93,055 രൂപ വരെ എത്തിയേക്കാം.
  • ലെവൽ 6 ജീവനക്കാർക്ക് നിലവിലെ ഗ്രോസ് ശമ്പളം 67,260 ആണ്. 2.57 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം ഇത് 1,12,813 രൂപ ആയി വർദ്ധിക്കാൻ സാധ്യതയുണ്ട്.

English Summary:

8th Central Pay Commission is expected to review salaries, pensions and allowances during its stakeholder meetings scheduled in Mumbai on October 22 and 23, 2026. Level 3 central government employees, whose current basic pay is Rs 21,700, could receive a gross monthly salary of approximately Rs 56,507, Rs 61,350 or Rs 69,154 if fitment factors of 2.1, 2.28 or 2.57 are applied, respectively.

Follow Us