AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Power Supply: ഡല്‍ഹി നിവാസികള്‍ക്ക് ഇരുട്ടടി! വൈദ്യുതി നിരക്ക് ഏപ്രിലില്‍ ഉയരും

Delhi Residents Alert: Electricity Prices Rising from April: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 27,200 കോടി രൂപ സ്വകാര്യ ഡിസ്‌കോമുകളായ ബിആര്‍പിഎല്‍, ബിവൈപിഎല്‍, ടിപിഡിസി എന്നിവയ്ക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. റിക്കവറി പ്ലാന്‍ തയാറാക്കുക, പദ്ധതിയുടെ ചെലവുകള്‍ കണക്കാക്കുക, ഓഡിറ്റ് നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്.

Delhi Power Supply: ഡല്‍ഹി നിവാസികള്‍ക്ക് ഇരുട്ടടി! വൈദ്യുതി നിരക്ക് ഏപ്രിലില്‍ ഉയരും
പ്രതീകാത്മക ചിത്രം Image Credit source: fhm/Getty images
Shiji M K
Shiji M K | Published: 23 Mar 2026 | 08:17 AM

ന്യൂഡല്‍ഹി: വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശിക ഡല്‍ഹി സര്‍ക്കാര്‍ ഉടന്‍ വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ നഗരത്തിലെ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി അധികൃതര്‍. മൂന്ന് വൈദ്യുതി വിതരണ കമ്പനികള്‍ക്കായി 38,000 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.

വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നത് ഉപഭോക്താക്കളില്‍ വലിയ ആഘാതം സൃഷ്ടിക്കും, ഇത് ലഘൂകരിക്കാനായി സബ്‌സിഡി നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഡല്‍ഹി വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ (ഡിഇആര്‍സി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബിആര്‍പിഎല്ലിന് 19,174 കോടി, ബിവൈപിഎല്ലിന് 12,333 കോടി, ടിപിഡിഎല്ലിന് 7,046 കോടി എന്നിങ്ങനെയാണ് നല്‍കാനുള്ളത്. വൈദ്യുതി വിതരണം ചെയ്യുന്നതിനായി ഡല്‍ഹി വൈദ്യുതി വിതരണ വിഭാഗം ചെലവഴിച്ച തുകയാണിത്.

തിരിച്ചടവ് വൈകിയതിനാല്‍ കുടിശികയും ഉയര്‍ന്നു. ഡല്‍ഹിയിലെ ആകെ റെഗുലേറ്ററി ആസ്തികള്‍ നിലവില്‍ 38,552 കോടി രൂപയാണെന്ന് ഡിഇആര്‍സി കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര ഏജന്‍സിയായ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഫോര്‍ ഇലക്ട്രിസ്റ്റിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 27,200 കോടി രൂപ സ്വകാര്യ ഡിസ്‌കോമുകളായ ബിആര്‍പിഎല്‍, ബിവൈപിഎല്‍, ടിപിഡിസി എന്നിവയ്ക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. റിക്കവറി പ്ലാന്‍ തയാറാക്കുക, പദ്ധതിയുടെ ചെലവുകള്‍ കണക്കാക്കുക, ഓഡിറ്റ് നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്.

Also Read: Chipyana Khurd: 1,000 രൂപയുടെ ഭൂമി നാളെ 2 കോടിക്ക് വില്‍ക്കാം; ചിപ്യാന ഖുര്‍ദ് എന്തുകൊണ്ട് ഇത്രപെട്ടെന്ന് വളരുന്നു?

200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗത്തിന് 3 രൂപ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ നിലവില്‍ ഈടാക്കുന്നത്. 1,200 മുകളില്‍ ഉപയോഗിക്കുമ്പോള്‍ 8 രൂപയും നിരക്ക് വരും. നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ വൈദ്യുതി ഉപയോഗത്തിന് ഡല്‍ഹി നിവാസികള്‍ വലിയ വില തന്നെ നല്‍കേണ്ടി വരും.

Follow Us