EPFO UPI Withdrawal: പിഎഫ് തുക യുപിഐ വഴി പിന്‍വലിക്കാം; മാറ്റം ഈ മാസം മുതല്‍

EPFO PF Withdrawal Update: ഇപിഎഫ് അംഗങ്ങള്‍ക്ക് നിലവില്‍ ഓണ്‍ലൈനായി പണം ക്ലെയിം ചെയ്ത് കാത്തിരിക്കേണ്ടതായി വരുന്നു. ഇപിഎഫ്ഒയുടെ ഓട്ടോ സെറ്റില്‍മെന്റ് സംവിധാനം യോഗ്യതയുള്ള ആളുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ പണം നല്‍കുമെങ്കിലും പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് ജീവനക്കാരെ അനുവദിക്കുന്നില്ല.

EPFO UPI Withdrawal: പിഎഫ് തുക യുപിഐ വഴി പിന്‍വലിക്കാം; മാറ്റം ഈ മാസം മുതല്‍

ഇപിഎഫ്ഒ

Published: 

10 Feb 2026 | 10:25 AM

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഉപഭോക്താക്കള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ഇനി മുതല്‍ യുപിഐ വഴ പിന്‍വലിക്കാം. ഏപ്രില്‍ 1 മുതലാണ് ഈ സൗകര്യം പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഇതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. രാജ്യത്തെ പിഎഫ് പിന്‍വലിക്കലുകള്‍ ഇപിഎഫ്ഒ 3.0 യുടെ ഭാഗമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഇപിഎഫ് അംഗങ്ങള്‍ക്ക് നിലവില്‍ ഓണ്‍ലൈനായി പണം ക്ലെയിം ചെയ്ത് കാത്തിരിക്കേണ്ടതായി വരുന്നു. ഇപിഎഫ്ഒയുടെ ഓട്ടോ സെറ്റില്‍മെന്റ് സംവിധാനം യോഗ്യതയുള്ള ആളുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ പണം നല്‍കുമെങ്കിലും പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് ജീവനക്കാരെ അനുവദിക്കുന്നില്ല. എന്നാല്‍ യുപിഐ നമ്പര്‍ ഉപയോഗിച്ച് ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് പിഎഫ് തുക നേരിട്ട് കൈമാറുന്നത് വഴി ജീവനക്കാര്‍ക്ക് സഹായകരമാകും.

യുപിഐ മുഖേനയുള്ള പണം പിന്‍വലിക്കലുകള്‍ക്ക് 25,000 രൂപയാണ് പരിധി നിശ്ചയിച്ചത്. പിന്‍വലിക്കാവുന്ന തുക പ്രത്യേകം ആപ്പില്‍ കാണിക്കും. അക്കൗണ്ടില്‍ 25 ശതമാനം തുകയെങ്കിലും ബാക്കി നിര്‍ത്തി മാത്രമേ പണം പിന്‍വലിക്കാനാകൂ. ഈ സേവനം പ്രത്യേക ഇപിഎഫ്ഒ ആപ്പില്‍ ലഭ്യമാക്കാനാണ് നീക്കമെങ്കിലും ഭീം പോലുള്ള യുപിഐ പ്ലാറ്റ്‌ഫോമുകളിലും പിന്‍വലിക്കലുകള്‍ സാധ്യമായേക്കാം.

Also Read: SBI Service Charge: എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഐഎംപിഎസ് സേവന നിരക്കുകള്‍ നിങ്ങള്‍ക്കും ബാധകം

ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം ആവശ്യമായി വരുന്നവര്‍ക്ക് യുപിഐ വഴി എളുപ്പത്തില്‍ തുക പിന്‍വലിക്കാവുന്നതാണ്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി, 100 ഡമ്മി അക്കൗണ്ടുകള്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?