AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SBI Service Charge: എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഐഎംപിഎസ് സേവന നിരക്കുകള്‍ നിങ്ങള്‍ക്കും ബാധകം

SBI IMPS Service Fees Above 25000: അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, മൊബൈല്‍ നമ്പര്‍, എംഎംഐഡി എന്നിവ ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫറിനായി നിങ്ങള്‍ക്ക് ഐഎംപിഎസ് ഉപയോഗിക്കാനാകും. എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം, ബിസി ചാനല്‍, എസ്എംഎസ്, ഐവിആര്‍ സേവനങ്ങള്‍ തുടങ്ങിയ വഴി ഐഎംപിഎസ് ട്രാന്‍സ്ഫര്‍ നടത്താവുന്നതാണ്.

SBI Service Charge: എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഐഎംപിഎസ് സേവന നിരക്കുകള്‍ നിങ്ങള്‍ക്കും ബാധകം
എസ്ബിഐ Image Credit source: SOPA Images/ Getty Images
Shiji M K
Shiji M K | Published: 08 Feb 2026 | 08:00 AM

ഓരോ ബാങ്കുകളും തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് വ്യത്യസ്ത സര്‍വീസ് ചാര്‍ജുകളാണ് ഈടാക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) വൃത്യസ്തങ്ങളായ രീതിയില്‍ ഇത്തരം ചാര്‍ജുകള്‍ സ്വീകരിക്കുന്നു. ബാങ്കില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തുന്നതിന് പകരം ഇപ്പോള്‍ എല്ലാം ഓണ്‍ലൈനായാണല്ലോ, അതിനാല്‍ തന്നെ ഓണ്‍ലൈന്‍ വഴിയുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കള്‍ ഫീസുകള്‍ നല്‍കണം.

അത്തരത്തില്‍, 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ ബാധകമാക്കിയിരിക്കുകയാണ് എസ്ബിഐ. ബാങ്കിന്റെ മിക്ക ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്) ഇടപാടുകളും സൗജന്യമായി ഉപയോഗിക്കാനാകില്ല. 2026 ഫെബ്രുവരി 15 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നത്.

അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, മൊബൈല്‍ നമ്പര്‍, എംഎംഐഡി എന്നിവ ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫറിനായി നിങ്ങള്‍ക്ക് ഐഎംപിഎസ് ഉപയോഗിക്കാനാകും. എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം, ബിസി ചാനല്‍, എസ്എംഎസ്, ഐവിആര്‍ സേവനങ്ങള്‍ തുടങ്ങിയ വഴി ഐഎംപിഎസ് ട്രാന്‍സ്ഫര്‍ നടത്താവുന്നതാണ്.

സര്‍വീസ് ചാര്‍ജ്

  1. 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള എല്ലാ ഓണ്‍ലൈന്‍ എസ്ബിഐ ഐഎംപിഎസ് ഇടപാടുകള്‍ക്കും പുതിയ സര്‍വീസ് ചാര്‍ജ് ബാധകമായിരിക്കും.
  2. 25,000 രൂപ മുതല്‍ 1 ലക്ഷം വരെയുള്ള ഓണ്‍ലൈന്‍ എസ്ബിഐ ഐഎംപിഎസ് ഇടപാടുകള്‍ക്ക് 2 രൂപയും ജിഎസ്ടിയുമാണ് സര്‍വീസ് ചാര്‍ജ്.
  3. 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 6 രൂപയും ജിഎസ്ടിയും.
  4. 2 ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയുമാണ് സര്‍വീസ് ചാര്‍ജ്.

Also Read: Bonsai Business: കുറഞ്ഞ ചെലവിൽ ലക്ഷങ്ങൾ നേടാം, മുടക്കുമുതലിന്റെ 70% വരെ ലാഭം; സർക്കാർ സബ്സിഡിയും ഉണ്ട്!

അതേസമയം, ബ്രാഞ്ച് ലെവലില്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന നിരക്കുകള്‍ നേരത്തെ ഉണ്ടായിരുന്നത് പോലെ തുടരും. 1,000 രൂപ വരെയുള്ള ബ്രാഞ്ച് ചാനല്‍ ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമാണ്. 1,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കും 4 രൂപയും ജിഎസ്ടിയും, 1 മുതല്‍ 2 ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 12 രൂപയും ജിഎസ്ടിയും, 2 മുതല്‍ 5 ലക്ഷം വരെ 20 രൂപയും ജിഎസ്ടിയും ചാര്‍ജുണ്ടാകും.

Follow Us