AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Financial stability: 30-കളിൽ എത്തിയോ? സാമ്പത്തിക സുരക്ഷിതത്വത്തിന് ഈ കാര്യങ്ങൾ മറക്കരുത്

Financial Planning in 30s: ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയമാണ് മുപ്പതുകൾ. ഈ പ്രായത്തിൽ എടുക്കുന്ന ശരിയായ തീരുമാനങ്ങൾ നിങ്ങളുടെ ശിഷ്ടകാലം സമാധാനപരമാക്കാൻ സഹായിക്കും.

Financial stability: 30-കളിൽ എത്തിയോ? സാമ്പത്തിക സുരക്ഷിതത്വത്തിന് ഈ കാര്യങ്ങൾ മറക്കരുത്
പ്രതീകാത്മക ചിത്രംImage Credit source: krisanapong detraphiphat/Moment/Getty Images
Nithya Vinu
Nithya Vinu | Published: 12 Feb 2026 | 04:31 PM

വിദ്യാഭ്യാസം പൂർത്തിയാക്കി, ജോലി സമ്പാദിക്കുകയോ, ഒരു ബിസിനസ് തുടങ്ങുകയോ ചെയ്യുന്ന പ്രായമാണ് ഇരുപതുകൾ. എന്നാൽ മുപ്പതുകളിൽ പ്രവേശിക്കുമ്പോൾ മുൻ​ഗണനകൾ‌ മാറാൻ തുടങ്ങും. ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയമാണ് മുപ്പതുകൾ. ഈ പ്രായത്തിൽ എടുക്കുന്ന ശരിയായ തീരുമാനങ്ങൾ നിങ്ങളുടെ ശിഷ്ടകാലം സമാധാനപരമാക്കാൻ സഹായിക്കും. സാമ്പത്തിക സുരക്ഷിതത്വത്തിന് മുപ്പതുകളിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞാലോ….

ബജറ്റും സമ്പാദ്യവും (50-30-20 നിയമം)

കൃത്യമായ ഒരു ബജറ്റ് തയ്യാറാക്കുകയാണ് ആദ്യ പടി. ഇതിനായി 50-30-20 നിയമം നിങ്ങളെ സഹായിക്കും. ഇത് പ്രകാരം, നിങ്ങളുടെ വരുമാനത്തിന്റെ 50% അത്യാവശ്യ കാര്യങ്ങൾക്കും (ഭക്ഷണം, വാടക തുടങ്ങിയവ), 30% ജീവിതശൈലീ ആവശ്യങ്ങൾക്കും (യാത്ര, വിനോദം) മാറ്റിവെക്കുക. ബാക്കി 20% നിർബന്ധമായും സമ്പാദ്യമായി നീക്കിവയ്ക്കേണ്ടതാണ്.

 

ചെലവുകൾ ട്രാക്ക് ചെയ്യുക

പണം എങ്ങോട്ടാണ് പോകുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുക. ഇത് അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്. ഒരു ഡയറിയിലോ മൊബൈൽ ആപ്പിലോ ദിവസേനയുള്ള ചെലവുകൾ രേഖപ്പെടുത്തുന്ന ശീലം വളർത്തിയെടുക്കുക.

 

വിരമിക്കൽ കാലം മുൻകൂട്ടി പ്ലാൻ ചെയ്യുക

വിരമിക്കൽ കാലത്തേക്ക് പണം സ്വരൂപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നേരത്തെ നിക്ഷേപം തുടങ്ങുന്നത് വഴി ‘കോമ്പൗണ്ടിംഗ്’ ഗുണങ്ങൾ ലഭിക്കുകയും ചെറിയ തുകകൾ വലിയ നിക്ഷേപമായി മാറുകയും ചെയ്യും.

 

സിബിൽ സ്കോർ ശ്രദ്ധിക്കുക

വീട് വാങ്ങാനോ ബിസിനസ്സ് ആവശ്യങ്ങൾക്കോ ലോൺ എടുക്കേണ്ടി വന്നാൽ നല്ലൊരു സിബിൽ സ്കോർ അനിവാര്യമാണ്. അതുകൊണ്ട് തന്നെ ലോൺ തിരിച്ചടവുകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് അടച്ച് മികച്ച ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താൻ ശ്രമിക്കേണ്ടതാണ്.

ALSO READ: വരുമാനം കുറവാണെങ്കിലും സമ്പാദ്യം വേണ്ടേ നമുക്ക്? ചെറിയ സംഖ്യ മതിയെന്നേ

 

എമർജൻസി ഫണ്ട് രൂപീകരിക്കുക

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുകയോ ചികിത്സാ ആവശ്യങ്ങൾ വരികയോ ചെയ്താൽ പകച്ചുപോകാതിരിക്കാൻ ഒരു ‘എമർജൻസി ഫണ്ട്’ അത്യാവശ്യമാണ്. കുറഞ്ഞത് ആറ് മാസത്തെ ചെലവിനുള്ള തുകയെങ്കിലും ലിക്വിഡ് ഫണ്ടുകളിലോ സേവിങ്സ് അക്കൗണ്ടിലോ കരുതി വെക്കുക.

 

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക

കുടുംബത്തിന്റെ സംരക്ഷണത്തിനായി മതിയായ തുകയുടെ ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും എടുക്കുക. ഇത് അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങളുണ്ടാകുമ്പോൾ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും.

 

നിക്ഷേപം 

എല്ലാ പണവും ഒരേ സ്ഥലത്ത് നിക്ഷേപിക്കാതെ ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ, സ്വർണം, സ്ഥിരനിക്ഷേപങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലായി വിഭജിച്ചു നിക്ഷേപിക്കുക. ഇത് നഷ്ടസാധ്യത കുറയ്ക്കാനും മികച്ച ലാഭം നേടാനും സഹായിക്കും.

Follow Us