SIP: മ്യൂച്വല്‍ ഫണ്ട് റിട്ടേണ്‍ ഇല്ലാതാകും; എസ്‌ഐപിയില്‍ ഈ തെറ്റ് ചെയ്യാതിരിക്കൂ
Avoid These 5 SIP Mistakes That Could Reduce Your Mutual Fund Wealth: എസ്‌ഐപികള്‍ ഒരിക്കലും ലാഭം മാത്രം നല്‍കുന്ന ഒരു നിക്ഷേപ പദ്ധതിയല്ലെന്ന് ആദ്യം മനസിലാക്കുക. വിപണിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ചില കാര്യങ്ങള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) നിക്ഷേപങ്ങള്‍ കഴിഞ്ഞ കുറേനാളുകളായി വര്‍ധിച്ചുവരികയാണ്. എഎംഎഫ്‌ഐ ഡാറ്റ അനുസരിച്ച് 2025 ജൂലൈയില്‍ 9.11 കോടിയിലധികം സജീവ അക്കൗണ്ടുകളില്‍ നിന്നായി 28,000 കോടിയിലധികം രൂപയാണ് നിക്ഷേപമായി വന്നത്. എസ്‌ഐപിയില്‍ 100 രൂപ മുതല്‍ പോലും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് കാരണം.
എ്‌സഐപികള്‍ ഉറച്ച വരുമാനം നല്‍കുമെങ്കിലും വിപണിയിലെ അസ്ഥിരത നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നു. ഈ സമയത്ത് എസ്‌ഐപി നിര്‍ക്കുകയോ നിക്ഷേപം നടത്താതിരിക്കുകയോ ചെയ്യുന്നതാണ് ആളുകളുടെ രീതി.
എസ്‌ഐപികള്‍ ഒരിക്കലും ലാഭം മാത്രം നല്‍കുന്ന ഒരു നിക്ഷേപ പദ്ധതിയല്ലെന്ന് ആദ്യം മനസിലാക്കുക. വിപണിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ചില കാര്യങ്ങള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ എസ്‌ഐപി റിട്ടേണിനെ ബാധിക്കുന്ന അഞ്ച് തെറ്റുകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
എസ്‌ഐപി നിക്ഷേപം നേരത്തെ അവസാനിപ്പിക്കല്‍
എസ്‌ഐപിയില്‍ നിന്ന് ഒരു ദിവസം കൊണ്ട് നേട്ടം ലഭിക്കില്ല, കാലക്രമേണയാണ് പണം വളരുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ കോമ്പൗണ്ടിങ്ങിന്റെയും രൂപ ചെലവ് ശരാശരിയുടെയും ഗുണമാണ് എസ്‌ഐപിയെ വളരാന്‍ അനുവദിക്കുന്നത്. എന്നാല്‍ വിപണിയില്‍ ചെറിയ നഷ്ടമോ ഇടിവോ ഉണ്ടാകുമ്പോള്‍ എസ്‌ഐപി നിക്ഷേപം പാതിവഴിയില്‍ നിര്‍ത്തുന്നത് ഭാവിയില്‍ വലിയ വരുമാനം നേടുന്നതിന് നിന്ന് നിങ്ങളെ പിന്നോട്ട് വലിക്കുന്നു.
ശരിയായ ഫണ്ട് തിരഞ്ഞെടുക്കണം
ഏതെങ്കിലും ഫണ്ടില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നത് ശരിയായ രീതിയല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിദഗ്ധരില്‍ നിന്ന് ഉപദേശം നേടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ഫണ്ടുകളും എല്ലാവര്‍ക്കും അനുയോജ്യമല്ല. നിങ്ങളുടെ ലക്ഷ്യം, നിക്ഷേപ കാലയളവ്, റിസ്‌ക് ടോളറന്‍സ് എന്നിവ അനുസരിച്ച് ഫണ്ട് തിരഞ്ഞെടുക്കാം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഇക്വിറ്റി ഫണ്ടുകള്‍ നല്ലതാണ്. ഡെറ്റ് അല്ലെങ്കില്‍ ബാലന്‍സ്ഡ് ഫണ്ടുകള്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായും അനുയോജ്യമാണ്.
Also Read: SIP: എസ്‌ഐപി തട്ടിപ്പാണെന്ന് തോന്നുന്നുണ്ടോ? ആദ്യ 10 വര്‍ഷം ഇങ്ങനെയാണ്
തുക വര്‍ധിപ്പിക്കാതിരിക്കല്‍
എന്നും ഒരേ സംഖ്യ തന്നെ എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നത് ശരിയല്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഉയര്‍ന്ന വരുമാനം ലഭിക്കണമെങ്കില്‍ നിശ്ചിത കാലയളവില്‍ നിക്ഷേപിക്കുന്ന സംഖ്യയില്‍ വര്‍ധനവ് വരുത്തണം.
ക്ഷമ വേണം സമയമെടുക്കും
എസ്‌ഐപിയില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കണമെങ്കില്‍ ക്ഷമ വേണം. രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ എസ്‌ഐപിയില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കുകയില്ല. 10 മുതല്‍ 15 വര്‍ഷത്തേക്ക് എങ്കിലും നിക്ഷേപം നടത്തുകയാണെങ്കില്‍ മാത്രമേ നിങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള പണം സ്വന്തമാക്കാന്‍ സാധിക്കൂ. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങളുടെ ലക്ഷ്യങ്ങള്‍ കണ്ടെത്തുകയും വേണം.
അവലോകനം അനിവാര്യം തന്നെ
എസ്‌ഐപി നിക്ഷേപിച്ചതിന് ശേഷം പിന്നീട് അക്കാര്യത്തെ കുറിച്ച് പൂര്‍ണമായും മറന്നുകൊണ്ടുള്ള ഒരു ജീവിതം പാടില്ല. വിപണി സാഹചര്യങ്ങള്‍, ഫണ്ടിന്റെ പ്രകടനങ്ങള്‍, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും മാറിയേക്കാം. അതിനാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പോര്‍ട്ട്‌ഫോളിയോ അവലോകനം ചെയ്യുക. ഒരു ഫണ്ട് തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കില്‍ നിക്ഷേപത്തില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടെ വരുത്തണം.
English Summary
Even disciplined SIP investors can make mistakes that reduce long-term returns. From stopping investments during market volatility to choosing funds without proper research, these five common SIP errors can silently impact wealth creation and prevent investors from achieving their financial goals.