AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Tax Savings Investment: ആദായ നികുതി ഇളവുള്ള നിക്ഷേപമാര്‍ഗങ്ങള്‍ ഏതെല്ലാം? 5 സമ്പാദ്യ പദ്ധതികളിതാ

Guaranteed Returns and Tax Benefits: 5 Small Savings Schemes to Know: പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കുന്നതാണ് പ്രധാനം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഉള്‍പ്പെടെ ഇത്തരത്തില്‍ നികുതി നല്‍കേണ്ടതായി വരുന്നു. എന്നാല്‍ നികുതി നല്‍കേണ്ടതില്ലാത്ത നിക്ഷേപ പദ്ധതികളെ കുറിച്ചറിയാമോ? അത്തരം പദ്ധതികളുമുണ്ട്, അവ ഏതെല്ലാമാണെന്ന് നോക്കാം.

Tax Savings Investment: ആദായ നികുതി ഇളവുള്ള നിക്ഷേപമാര്‍ഗങ്ങള്‍ ഏതെല്ലാം? 5 സമ്പാദ്യ പദ്ധതികളിതാ
പ്രതീകാത്മക ചിത്രം Image Credit source: Olha Danylenko/Getty Images
Shiji M K
Shiji M K | Updated On: 29 Aug 2026 | 12:33 PM

ഉയര്‍ന്ന ലാഭം, കുറഞ്ഞ ചെലവ് ഇത്തരം നിക്ഷേപപദ്ധതികളോടാണ് ആളുകള്‍ക്ക് താത്പര്യം. തങ്ങളുടെ കൈവശമുള്ള പണം നിക്ഷേപിച്ച് റിട്ടയര്‍മെന്റിന് ശേഷം നിശ്ചിത പലിശ വാങ്ങിച്ച് ജീവിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പല നിക്ഷേപ മാര്‍ഗങ്ങള്‍ക്കും ഉയര്‍ന്ന ചെലവുണ്ട്. പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കുന്നതാണ് പ്രധാനം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഉള്‍പ്പെടെ ഇത്തരത്തില്‍ നികുതി നല്‍കേണ്ടതായി വരുന്നു. എന്നാല്‍ നികുതി നല്‍കേണ്ടതില്ലാത്ത നിക്ഷേപ പദ്ധതികളെ കുറിച്ചറിയാമോ? അത്തരം പദ്ധതികളുമുണ്ട്, അവ ഏതെല്ലാമാണെന്ന് നോക്കാം.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

8.20 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് നിലവില്‍ നല്‍കുന്നത്. ആകെ അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപയക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ പലിശയ്ക്ക് നികുതി ബാധകമാണ്. വിരമിച്ചവര്‍ക്കും സ്ഥിരവരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുമെല്ലാം പദ്ധതി അനുയോജ്യമാണ്.

സുകന്യ സമൃദ്ധി യോജന

8.20 ശതമാനം പലിശയാണ് സുകന്യ സമൃദ്ധി യോജനയ്ക്കും ലഭിക്കുന്നത്. 21 വര്‍ഷത്തോളം ഈ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. പെണ്‍കുട്ടികളുടെ ഭാവി ലക്ഷ്യമിട്ട് നടത്തുന്ന നിക്ഷേപമാണിത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവ് ലഭിക്കും. പലിശയ്ക്കും നികുതി ഇളവ് ഉണ്ടായിരിക്കുന്നതാണ്.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. 5 വര്‍ഷമാണ് നിക്ഷേപ കാലാവധിയുള്ളത്. ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപ വരെയുല്ല തുകയ്ക്ക് 80 സി പ്രകാരം നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പലിശയില്‍ നിന്ന് നികുതി ഈടാക്കും. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും പരിധിയില്ലാത്ത നിക്ഷേപം ആവശ്യമായവര്‍ക്കും ഈ പദ്ധതി തിരഞ്ഞെടുക്കാം.

Also Read: സീനിയര്‍ സിറ്റിസണ്‍സ് എഫ്ഡിക്ക് ഏറ്റവും കൂടുതല്‍ ലാഭം കിട്ടുന്നതെവിടെ? എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ…പലിശ അറിയാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

15 വര്‍ഷം നിക്ഷേപ കാലാവധിയുള്ള പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 7.10 ശതമാനമാണ് പലിശ. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഈ പദ്ധതിയിലും നികുതി ആനുകൂല്യം ലഭിക്കുന്നത്. നിക്ഷേപത്തിനും പലിശയ്ക്കും നികുതിയിളവുണ്ട്. ദീര്‍ഘകാല നിക്ഷേപത്തിന് ഈ പദ്ധതി തിരഞ്ഞെടുക്കാം.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

അഞ്ച് വര്‍ഷമാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയുടെ കാലാവധി. 7.70 ശതമാനം പലിശ നിരക്ക് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. 1,5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് തന്നെയാണ് ഇവിടെയും ലഭിക്കുന്നത്. പലിശയ്ക്കും നികുതി ഇളവ് ലഭിക്കുന്നതാണ്.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

Small savings schemes can offer a combination of safety, predictable returns and tax benefits. Here are five investment options worth considering for those looking for relatively low-risk ways to save and grow their money.

Follow Us