Kerala Gold Rate: സ്വര്‍ണം വാങ്ങാന്‍ പോയാലോ? ഇന്നും ആശ്വാസനിരക്ക്

One Pavan Gold Rate on March 23 Monday: യുദ്ധം പണപ്പെരുപ്പത്തിന്റെ ഭീതി ലോകരാജ്യങ്ങളില്‍ നിറയ്ക്കുന്നുണ്ട്. ഇത് കേന്ദ്ര ബാങ്കുകളെ പലിശ നിരക്ക് കുറയ്ക്കാതെ ഉയര്‍ന്ന രീതിയില്‍ തന്നെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനിച്ചത്. ഇതോടെ സ്വര്‍ണത്തില്‍ നിന്നും അധിക വരുമാനം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയായി.

Kerala Gold Rate: സ്വര്‍ണം വാങ്ങാന്‍ പോയാലോ? ഇന്നും ആശ്വാസനിരക്ക്

പ്രതീകാത്മ ചിത്രം

Updated On: 

23 Mar 2026 | 09:34 AM

സ്വര്‍ണം വാങ്ങാന്‍ ഇനിയും വൈകിപ്പിക്കല്ലേ…കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. 1 ലക്ഷത്തിന് താഴേക്ക് സ്വര്‍ണം വൈകാതെ എത്തുമെന്ന സൂചന നല്‍കിയാണ് നിലവിലെ പോക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. 4,360 രൂപയാണ് ഇന്ന് രാവിലെ മാത്രം കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 12,835 രൂപയുമായി വില. 545 രൂപയാണ് ഗ്രാമില്‍ കുറഞ്ഞത്.

പശ്ചിമേഷ്യന്‍ യുദ്ധം ഈ ലോകം മുഴുവന്‍ ഒട്ടനവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്വര്‍ണം സ്‌ട്രോങ്ങാണ്. വില ഉയര്‍ത്തലില്ലാതെ പൊന്ന് താഴോട്ട് പതിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്വര്‍ണം നേരിട്ട ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വില വര്‍ധനവ് പ്രതീക്ഷിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്നവര്‍ക്കെല്ലാം വിലയിടിവ് നിരാശ സമ്മാനിക്കുന്നു.

കുറച്ചുവര്‍ഷങ്ങളായി സ്വര്‍ണത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമായിരുന്നു സൃഷ്ടിച്ചിരുന്നത്. 2025ന്റെ തുടക്കത്തില്‍ വെറും 50,000 രൂപയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണം വര്‍ഷാവസാനമായപ്പോഴേക്ക് 1 ലക്ഷത്തിനും മുകളിലേക്ക് നിരക്കുയര്‍ത്തി. 2026ലും ഇതേകുതിപ്പ് തന്നെ സംഭവിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും, പശ്ചിമേഷ്യന്‍ യുദ്ധം പൊന്നിന് ഗുണം ചെയ്തു.

9.6 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ച മാത്രം സ്വര്‍ണവില ഇടിഞ്ഞത്. 2011ന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവിലയില്‍ സംഭവിക്കുന്ന ഈ തകര്‍ച്ച സ്വര്‍ണ ഇടിഎഫ്, ഫ്യൂച്ചറുകള്‍ തുടങ്ങി വിവിധ നിക്ഷേപമാര്‍ഗങ്ങളിലും പ്രതിഫലിക്കുന്നു.

യുദ്ധം പണപ്പെരുപ്പത്തിന്റെ ഭീതി ലോകരാജ്യങ്ങളില്‍ നിറയ്ക്കുന്നുണ്ട്. ഇത് കേന്ദ്ര ബാങ്കുകളെ പലിശ നിരക്ക് കുറയ്ക്കാതെ ഉയര്‍ന്ന രീതിയില്‍ തന്നെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനിച്ചത്. ഇതോടെ സ്വര്‍ണത്തില്‍ നിന്നും അധിക വരുമാനം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയായി.

Also Read: Gold Rate: അവസരം പാഴാക്കരുത്; സ്വര്‍ണം രണ്ട് ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും

ഇറാനെതിരെ ഇസ്രായേലും യുഎസും ആക്രമണം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിപണി നേരിടുന്നത് വലിയ ആഘാതമാണ്. എണ്ണയില്‍ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി തുടക്കത്തില്‍ സ്വര്‍ണവില ഉയര്‍ത്താന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡോളര്‍ ശക്തിപ്രാപിച്ചതും കേന്ദ്ര ബാങ്കിന്റെ പലിശ നിരക്കില്‍ മാറ്റമില്ലാത്തതും സ്വര്‍ണത്തെ താഴോട്ടിറക്കി.

Follow Us
അല്‍പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍! സിഗ്നല്‍ തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചപ്പോള്‍; ചെങ്ങന്നൂര്‍ ചെറിയനാടുണ്ടായ അപകടം
നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു
കോളയും, പെപ്സിയുമൊക്കെ റോഡിൽ, ലോറി മറിഞ്ഞു
Viral Video: ആ ലംബോർഗിനിക്കായി തിരച്ചിൽ