AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Gold Rate: അവസരം പാഴാക്കരുത്; സ്വര്‍ണം രണ്ട് ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും

Gold Prices Set to Fall Sharply Under 1 Lakh Soon? 2 ലക്ഷമെന്ന റെക്കോഡ് സ്വര്‍ണം കീഴടക്കുന്ന ദിനം സമീപഭാവിയില്‍ എപ്പോഴെങ്കിലും സംഭവിക്കാനും ഇടയുണ്ട്. മാര്‍ച്ച് മാസത്തിന്റെ പകുതിയോടെ സ്പീഡ് അല്‍പം കുറച്ച് താഴോട്ടിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പൊന്ന്. എന്നാല്‍ ഈ പ്രവണത മാര്‍ച്ചിന്റെ അവസാനത്തിലും ഉണ്ടാകുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്.

Gold Rate: അവസരം പാഴാക്കരുത്; സ്വര്‍ണം രണ്ട് ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 22 Mar 2026 | 02:32 PM

വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് ശേഷം സ്വര്‍ണം ശാന്തമായിരിക്കുകയാണ്. ഇന്ത്യയില്‍ സ്വര്‍ണവില 2 ലക്ഷം കടക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അത് ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാല്‍ 2 ലക്ഷമെന്ന റെക്കോഡ് സ്വര്‍ണം കീഴടക്കുന്ന ദിനം സമീപഭാവിയില്‍ എപ്പോഴെങ്കിലും സംഭവിക്കാനും ഇടയുണ്ട്. മാര്‍ച്ച് മാസത്തിന്റെ പകുതിയോടെ സ്പീഡ് അല്‍പം കുറച്ച് താഴോട്ടിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പൊന്ന്. എന്നാല്‍ ഈ പ്രവണത മാര്‍ച്ചിന്റെ അവസാനത്തിലും ഉണ്ടാകുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്.

സ്വര്‍ണവില എന്തുകൊണ്ട് കുറഞ്ഞു?

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം സ്ഥിരതയില്ലാത്ത ഒരവസ്ഥയിലാണ്. വില കൂടാനും കുറയാനും സാധ്യതയുണ്ടെന്ന് പറയാം. വിവിധ കാരണങ്ങളാണ് സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കിയത്.

  • ഡോളര്‍ ശക്തിയാര്‍ജിക്കുന്നു
  • യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറച്ചില്ല

ഇവയെല്ലാം കാരണങ്ങളാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പണപ്പെരുപ്പ ഭീതിയിലാണ്. അതിനാല്‍ കേന്ദ്ര ബാങ്കുകളെല്ലാം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാതെ ഉയര്‍ന്നനിരക്കില്‍ തന്നെ നിലനിര്‍ത്തും. ഫെഡ് റിസര്‍വില്‍ പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നത് സ്വര്‍ണം പോലുള്ള ആസ്തികള്‍ക്ക് ക്ഷീണം ചെയ്യും. ബാങ്ക് നിക്ഷേപം, ബോണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം കുറയുമ്പോള്‍ മാത്രമേ നിക്ഷേപകര്‍ സാധാരണയായി സ്വര്‍ണത്തിലേക്ക് എത്താറുള്ളൂ.

Also Read: Kerala Gold Rate: അവസരം മിസ്സാക്കല്ലേ, ഇന്ന് തന്നെ സ്വര്‍ണം വാങ്ങൂ; സ്വര്‍ണവില താഴേക്ക്

സ്വര്‍ണവില ഇനി കൂടുമോ?

ഇതേരീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകാനാണ് സാധ്യത. ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം സ്വര്‍ണവിലയില്‍ കാര്യമായി പിടിമുറുക്കില്ല. ഡോളറിന്റെ മൂല്യം ഉയരത്തില്‍ തുടരുന്നതും സ്വര്‍ണത്തിന് ഗുണം ചെയ്യും. ഡോളര്‍ ശക്തിപ്രാപിക്കുമ്പോള്‍ സ്വര്‍ണം വാങ്ങിക്കുന്നതിലുള്ള ചെലവ് വര്‍ധിക്കും, ഇത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണം വീണ്ടും വില കുറച്ചേക്കാം. വരും ദിവസങ്ങളില്‍ രാജ്യത്ത് സ്വര്‍ണത്തിന് 1 ലക്ഷത്തിന് താഴെയെത്താനും സാധ്യതയുണ്ട്.

Follow Us