Kerala Gold Rate: സ്വര്‍ണം വീണ്ടും താഴേക്ക്, വില കുറഞ്ഞു; പെട്ടെന്ന് വാങ്ങിക്കോളൂ
One Pavan Gold Rate March 26 Thursday Afternoon: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനമായിരുന്നു സ്വര്‍ണവിലയെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയ്ക്ക് പോലും സാധ്യതയില്ലെന്ന ഇറാന്റെ നിലപാട് സ്വര്‍ണത്തിന്റെ കരുത്ത് കുറച്ചു. ചര്‍ച്ച നടക്കണമെങ്കില്‍ തങ്ങളുടെ അഞ്ച് വ്യവസ്ഥകള്‍...

പ്രതീകാത്മക ചിത്രം
സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസമായി കേരളത്തില്‍ വീണ്ടും വില കുറഞ്ഞു. മാര്‍ച്ച് 26ന് ഇത് രണ്ടാം തവണയാണ് സ്വര്‍ണവില കുറയുന്നത്. ഉപഭോക്താക്കള്‍ കാത്തിരുന്ന വിലയിലേക്ക് വൈകാതെ സ്വര്‍ണമെത്തുമെന്ന സൂചന നല്‍കിക്കൊണ്ടാണ് നിലവിലെ വിലയിറക്കം. പശ്ചിമേഷ്യന്‍ യുദ്ധം ഉടന്‍ അവസാനിക്കില്ലെന്ന സൂചനകളാണ് സ്വര്‍ണത്തെ താഴോട്ടിറക്കുന്നത്.
മാര്‍ച്ച് 26 ഉച്ചയ്ക്ക് ശേഷമുള്ള സ്വര്‍ണവില
ഒരു പവന്‍ സ്വര്‍ണത്തിന് നിലവില്‍ കേരളത്തില്‍ 1,06,000 രൂപയാണ് വില. രാവിലെ 1,07,720 രൂപയായിരുന്നു. ഇതില്‍ നിന്നും 1,720 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 215 രൂപ കുറഞ്ഞ് 13,465ല്‍ നിന്ന് 13,250 ലേക്കും വിലയെത്തി.
എന്തുകൊണ്ട് സ്വര്‍ണവില കുറയുന്നു?
പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനമായിരുന്നു സ്വര്‍ണവിലയെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയ്ക്ക് പോലും സാധ്യതയില്ലെന്ന ഇറാന്റെ നിലപാട് സ്വര്‍ണത്തിന്റെ കരുത്ത് കുറച്ചു. ചര്‍ച്ച നടക്കണമെങ്കില്‍ തങ്ങളുടെ അഞ്ച് വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നാണ് ഇറാന്റെ ആവശ്യം, എങ്കില്‍ മാത്രമേ യുദ്ധം പൂര്‍ണാര്‍ത്ഥത്തില്‍ അവസാനിക്കുകയുള്ളൂ.
Also Read: Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിലയിൽ ഇടിവ്, പവന് കൊടുക്കേണ്ടത്…
നിലവില്‍ 4,426 ഡോളറാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില. രാവിലെ 4,515 ഡോളറും നിരക്കുണ്ടായിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ കേന്ദ്ര ബാങ്കുകളെല്ലാം തന്നെ പണപ്പെരുപ്പ ഭീതിയിലാണ്. എണ്ണവില വര്‍ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. പണപ്പെരുപ്പ ആശങ്ക ഡോളറിന് കരുത്തേകും. സ്വര്‍ണ വ്യാപാരം നടക്കുന്നത് ഡോളറിലായതിനാല്‍ തന്നെ, ഇതോടെ സ്വര്‍ണം വാങ്ങിക്കുന്നതിന്റെ ചിലവും ഇരട്ടിയാകുന്നതാണ്, ഇത് സ്വര്‍ണവില കുറയാന്‍ കാരണമാകും.