AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിലയിൽ ഇടിവ്, പവന് കൊടുക്കേണ്ടത്…

Kerala Gold and Silver Rate Today: മാർച്ച് 23നാണ് മൂന്ന് മാസത്തിനിടെ, ആദ്യമായി സ്വർണവില ഒരു ലക്ഷത്തിനും താഴെയെത്തിയത്. 99,480 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് സ്വർണവിലയിൽ വൻ ഇടിവാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി രേഖപ്പെടുത്തിയത്. ഇതിന് തുടർച്ചയായാണ് 23ന് ഉച്ചയ്ക്ക് ശേഷം സ്വർണവില കൂപ്പുകുത്തിയത്.

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിലയിൽ ഇടിവ്, പവന് കൊടുക്കേണ്ടത്…
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Mar 2026 | 09:34 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ 1,08,200 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 480 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണവില  1,07,720 രൂപയായി.  ​ഗ്രാമിന് 13,465 രൂപ നിരക്കിലാണ് വ്യാപാരം. വിപണിവില 1,07,720 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിലും മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. സ്വർണവിലയോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ​ഗ്രാമിന് 260.10 രൂപയും കിലോയ്ക്ക് 2,60,100 രൂപയുമാണ് വില.

മാർച്ച് 23നാണ് മൂന്ന് മാസത്തിനിടെ, ആദ്യമായി സ്വർണവില ഒരു ലക്ഷത്തിനും താഴെയെത്തിയത്. 99,480 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് സ്വർണവിലയിൽ വൻ ഇടിവാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി രേഖപ്പെടുത്തിയത്. ഇതിന് തുടർച്ചയായാണ് 23ന് ഉച്ചയ്ക്ക് ശേഷം സ്വർണവില കൂപ്പുകുത്തിയത്.

എന്നാൽ ഈ ആശ്വാസത്തിന് അധികം ആയുസ് ഇല്ലായിരുന്നു. വൈകുന്നേരത്തോടെ സ്വർണം വീണ്ടും തിരിച്ചുകയറി, 101080 രൂപയായി. തുടർന്ന് സ്വർണം വീണ്ടും കുതിക്കുകയാണ്. സ്വർണവില ഇനിയും ഉയർന്നേക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

Follow Us