AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വര്‍ണവിലയില്‍ ഇന്നും രക്ഷയില്ല, വരുന്നയാഴ്ച നിരക്കില്‍ വന്‍ മാറ്റം ഉറപ്പ്

Gold Rate Prediction from Sunday, February 8: രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് 4,996 ഡോളറിലേക്ക് ഉയര്‍ന്നതാണ് കേരളത്തിലും 2,000 രൂപയ്ക്ക് മേല്‍ വില വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ 2026 പകുതിയോടെ വില 6,500 ഡോളറിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

Kerala Gold Rate: സ്വര്‍ണവിലയില്‍ ഇന്നും രക്ഷയില്ല, വരുന്നയാഴ്ച നിരക്കില്‍ വന്‍ മാറ്റം ഉറപ്പ്
സ്വർണവിലImage Credit source: PTI
Shiji M K
Shiji M K | Published: 08 Feb 2026 | 07:34 AM

വില കുറച്ചും കൂട്ടിയുമെല്ലാം സ്വര്‍ണവ്യാപാരം പുരോഗമിക്കുകയാണ്. എന്നാണ് പഴയതുപോലെ 25,000 ത്തിനും അതിന് താഴെയും നിരക്കിലേക്ക് സ്വര്‍ണമെത്തുക എന്ന ചോദ്യം മാത്രം ബാക്കി. ഇന്ന് ഫെബ്രുവരി 8, ഞായറാഴ്ച ആയതിനാല്‍ തന്നെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല. ഫെബ്രുവരി ഏഴ് ശനിയാഴ്ചയിലെ അതേ നിരക്കിലായിരിക്കും ഇന്നത്തെ വ്യാപാരം. അതിനാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,14,840 രൂപയും ഗ്രാമിന് 14,355 രൂപയും ഇന്ന് നല്‍കണം.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് 4,996 ഡോളറിലേക്ക് ഉയര്‍ന്നതാണ് കേരളത്തിലും 2,000 രൂപയ്ക്ക് മേല്‍ വില വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ 2026 പകുതിയോടെ വില 6,500 ഡോളറിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സ്വര്‍ണത്തിന് വില കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.

അതേസമയം, 22, 24 കാരറ്റ് ആഭരണങ്ങളുടെ വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ ലൈറ്റ് വെയ്റ്റ്, 18, 14 കാരറ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. ജ്വല്ലറികളിലെത്തുന്ന ഭൂരിഭാഗം ആളുകള്‍ക്കും നിലവില്‍ പ്രിയം ലൈറ്റ് വെയ്റ്റുകളോടാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തെ ജ്വല്ലറികള്‍ 1 പവന്‍ മുതല്‍ വിവാഹാഭരണ സെറ്റും പുറത്തിറക്കിയിട്ടുണ്ട്.

Also Read: Gold: സ്വല്പം കാത്തിരിക്കൂ, സ്വർണം ഒരു ലക്ഷത്തിന് താഴെയെത്തും; വില്ലനായി ട്രംപ് വരുമോ?

അതേസമയം, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ട്രംപ് അനുകൂലകനായ കെവിന്‍ വാര്‍ഷ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ സ്വര്‍ണവില ഇടിയുന്നതിന് വഴിവെച്ചത്. ഇതിന് പുറമെ ഇറാന്‍-യുഎസ് സംഘര്‍ഷ സാധ്യത കുറഞ്ഞതും വിലയിടിവിന് വഴിയൊരുക്കി.

സ്വര്‍ണവിലയിലുണ്ടായ കുതിപ്പ് മുതലെടുത്ത് നിക്ഷേപകര്‍ നടത്തിയ ലാഭമെടുപ്പും സ്വര്‍ണത്തെ പുറകോട്ട് വലിച്ചിരുന്നു. എന്നാല്‍ നിലവില്‍ വീണ്ടും സ്വര്‍ണം നടത്തുന്ന കുതിച്ചുചാട്ടം നിക്ഷേപകര്‍ക്ക് വീണ്ടും ഗുണകരമാകും. വരും ആഴ്ചകളിലും സ്വര്‍ണം ഇതേ നിരക്കില്‍ മുന്നോട്ട് പോകാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

Follow Us