AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: എന്റളിയാ എന്നാലും…സ്വര്‍ണവിലയില്‍ പുത്തന്‍ ട്രെന്‍ഡ്; ഇന്നത്തെ നിരക്കിതാ

One Pavan Gold Rate in Kerala on March 18 Wednesday: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളായിരുന്നു രാവിലെ വില വര്‍ധനവിന് കളമൊരുക്കിയത്. എന്നാല്‍ ബുധനാഴ്ച പലിശ നിരക്ക് പ്രഖ്യാപനം സംഭവിക്കുമെന്നാണ് വിവരം.

Kerala Gold Rate: എന്റളിയാ എന്നാലും…സ്വര്‍ണവിലയില്‍ പുത്തന്‍ ട്രെന്‍ഡ്; ഇന്നത്തെ നിരക്കിതാ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 18 Mar 2026 | 09:30 AM

സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന ദിവസങ്ങളാണ് ഇപ്പോള്‍ വന്നുചേരുന്നത്. ഇന്നും പതിവുപോലെ ആശ്വാസനിരക്കുമായി സ്വര്‍ണമെത്തി. കഴിഞ്ഞ ദിവസം 1,15,920 രൂപ പവന് വിലയുണ്ടായിരുന്നു പൊന്ന് 1,15,680 രൂപയിലേക്കാണ് ഇന്ന് വില കുറച്ചിരിക്കുന്നത്. 240 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയിലേക്കും വിലയെത്തി.

കഴിഞ്ഞ കുറച്ചേറെ നാളുകളായി താഴ്ന്നുപറന്ന സ്വര്‍ണം മാര്‍ച്ച് 17ന് ചൊവ്വാഴ്ച രാവിലെയാണ് അല്‍പമൊന്ന് നിരക്കുയര്‍ത്തിയത്. എന്നാല്‍ രാവിലെ വില വര്‍ധനവ് സംഭവിച്ചുവെങ്കിലും വൈകിട്ട് വില താഴോട്ടിറങ്ങി. ഒരു പവന്‍ സ്വര്‍ണത്തിന് രാവിലെ 880 രൂപ ഉയര്‍ന്ന് 1,16,320 രൂപയും ഉച്ചയ്ക്ക് ശേഷം 400 രൂപ കുറച്ച് 1,15,920 രൂപയിലേക്കുമെത്തി.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളായിരുന്നു രാവിലെ വില വര്‍ധനവിന് കളമൊരുക്കിയത്. എന്നാല്‍ ബുധനാഴ്ച പലിശ നിരക്ക് പ്രഖ്യാപനം സംഭവിക്കുമെന്നാണ് വിവരം. ഇത് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അങ്ങ് പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും കേരളത്തില്‍ ആശ്വാസനിരക്ക് തുടരുകയാണ്. എന്നാല്‍ സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വിലയിരുത്തലും ശക്തമാണ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ ബോണ്ടുകളില്‍ നിന്നും ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കുറയും. ഇതോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണം ഉള്‍പ്പെടെയുള്ള സുരക്ഷിത ലോഹങ്ങളിലേക്ക് ചേക്കേറും.

Also Read: Kerala Gold Rate: വില കൂട്ടി സ്വർണം, വാങ്ങാൻ ഇനിയും കാത്തിരിക്കണോ? പവന് കൊടുക്കേണ്ടത്…

ലക്ഷത്തില്‍ തുടരുന്നു

വിലയില്‍ കാര്യമായ ചലനങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നില്ലെങ്കിലും 1 ലക്ഷത്തിന് മുകളില്‍ തന്നെ സ്വര്‍ണം നിലയുറപ്പിച്ചിരിക്കുന്നത് ഉപഭോക്താക്കളില്‍ ആശങ്ക വിതയ്ക്കുന്നു. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കണമെങ്കില്‍ നിലവില്‍ കേരളത്തില്‍ 1.30 ലക്ഷമെങ്കിലും ചെലവഴിക്കണം. പണികൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് തുടങ്ങി ഒട്ടനവധി നിരക്കുകള്‍ സ്വര്‍ണവിലയോടൊപ്പം ചേര്‍ത്താണ് ബില്ലിടുന്നത്.

Follow Us