AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Gold Rate: സ്വര്‍ണവില ഉടന്‍ 11,000 ഡോളര്‍ കടക്കും; കേരളത്തില്‍ ഒരു പവന് ഇത്രയും നല്‍കേണ്ടി വരും

Gold Rate Prediction May Hit 2 Lakh Soon: 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് സ്വര്‍ണവില റെക്കോഡ് താഴ്ചയിലേക്ക് വീണിരുന്നു. എന്നാല്‍ പിന്നീട് അതേ വേഗത്തില്‍ തിരിച്ചുകയറുകയുമുണ്ടായി. ഈ പ്രവണതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കാഴ്ചവെക്കാന്‍ പോകുന്ന പ്രകടനത്തെ വിലയിരുത്തുകയാണ് യൂറോപാക്കിലെ ചീഫ് ഇക്കണോമിസ്റ്റും ഗ്ലോബല്‍ സ്‌ട്രോറ്റജിസ്റ്റുമായ പീറ്റര്‍ ഷിഫ്.

Gold Rate: സ്വര്‍ണവില ഉടന്‍ 11,000 ഡോളര്‍ കടക്കും; കേരളത്തില്‍ ഒരു പവന് ഇത്രയും നല്‍കേണ്ടി വരും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 24 Mar 2026 | 08:37 PM

കൂടിയും കുറഞ്ഞും സ്വര്‍ണവില അങ്ങനെ മുന്നോട്ട് പോകുകയാണ്. എന്നാണ് ഈ വിലക്കയറ്റം അവസാനിക്കുക എന്ന ചോദ്യം എല്ലാവരിലും ബാക്കി. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവില കുതിച്ചിരുന്നുവെങ്കിലും, പിന്നീട് പതുക്കെ താഴോട്ടിറങ്ങി തുടങ്ങി. 2008ന് ശേഷമുള്ള ഏറ്റവും വലിയ വിലയിടിവിനാണ് സ്വര്‍ണം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് സ്വര്‍ണവില റെക്കോഡ് താഴ്ചയിലേക്ക് വീണിരുന്നു. എന്നാല്‍ പിന്നീട് അതേ വേഗത്തില്‍ തിരിച്ചുകയറുകയുമുണ്ടായി. ഈ പ്രവണതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കാഴ്ചവെക്കാന്‍ പോകുന്ന പ്രകടനത്തെ വിലയിരുത്തുകയാണ് യൂറോപാക്കിലെ ചീഫ് ഇക്കണോമിസ്റ്റും ഗ്ലോബല്‍ സ്‌ട്രോറ്റജിസ്റ്റുമായ പീറ്റര്‍ ഷിഫ്.

സ്വര്‍ണവില എങ്ങോട്ട്

പീറ്റര്‍ ഷിഫിന്റെ പ്രവചനം അനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വൈകാതെ 11,000 ഡോളര്‍ കടക്കും. സ്വര്‍ണവിലയിലെ ഇടിവ് ബുള്ളിയന്‍ നിക്ഷേപകര്‍ക്ക് തിരിച്ചടിയാണെങ്കിലും, 2008ലെ ജിഎഫ്‌സിയില്‍ നിരീക്ഷിച്ച സമാനമായ പ്രവണതയാണ് ഇപ്പോഴുള്ളത്. ജിഎഫ്‌സിയുടെ ആദ്യ മാസങ്ങളില്‍ സ്വര്‍ണവില 32 ശതമാനം ഇടിഞ്ഞു. ഇത് മുന്‍ ബുള്‍ മാര്‍ക്കറ്റ് നേട്ടത്തിന്റെ ഏകദേശം 40 ശതമാനമായിരുന്നു. എന്നാല്‍ പിന്നീട് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 178 ശതമാനമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് സംഭവിച്ചത്. ഇന്ന് സ്വര്‍ണവില ഏകദേശം 4,100 ഡോളറിലെത്തി, അതായത് 27 ശതമാനത്തിന്റെ കുറവ്. രണ്ടായിരത്തിന് ശേഷമുള്ള നേട്ടത്തിന്റെ 40 ശതമാനമാണിത്. ഈ താഴ്ന്ന നിലയില്‍ നിന്ന് സ്വര്‍ണം 178 ശതമാനം വര്‍ധനവ് ഉണ്ടാക്കുകയാണെങ്കില്‍ അത് ഏകദേശം 11,400 ഡോളര്‍ വിലയിലേക്കായിരിക്കും എത്തുക എന്ന് ഷിഫ് പറയുന്നു.

Also Read: Kerala Gold Rate: രക്ഷയില്ലാ, സ്വര്‍ണവില വീണ്ടും മേലോട്ട്; പ്രതീക്ഷകളെല്ലാം അസ്തമിച്ചു

സ്വര്‍ണവിലയില്‍ ഏറ്റവും കൂടുതല്‍ ബുള്ളിഷ് പ്രവണതകള്‍ സൃഷ്ടിക്കുന്ന സമയം കൂടിയാണ് യുദ്ധമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. യുദ്ധം വന്നാല്‍ യുഎസിലെ ബജറ്റ് കമ്മി കുതിച്ചുയരുക, ഭക്ഷ്യ-ഊര്‍ജ്ജ വിലകള്‍ കുതിച്ചുയരുക, മാന്ദ്യം, തൊഴിലില്ലായ്മ, സ്റ്റോക്ക്-ബോണ്ട്-റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ തകരുക, സാമ്പത്തിക പ്രതിസന്ധി, തീവ്രവാദം വര്‍ധിക്കുക എന്നതിനെല്ലാം കാരണമാകുമെന്നും ഷിഫ് കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ എത്ര വിലയുണ്ടാകും?

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 11,400 ഡോളറിലേക്ക് എത്തിയാല്‍, ഒരു ഗ്രാമിന് 366 ഡോളറായിരിക്കും വില. ഒരു ഡോളറിന് 83 രൂപ കണക്കാക്കിയാല്‍, കേരളത്തില്‍ ഒരു ഗ്രാമിന് 30,000 ത്തിന് മുകളില്‍ വിലയുണ്ടാകും. അങ്ങനെയെങ്കില്‍ ഒരു പവന് 2.4 ലക്ഷം വരെയും വിലയെത്താം.

Follow Us