Kerala Gold Rate: രക്ഷയില്ലാ, സ്വര്‍ണവില വീണ്ടും മേലോട്ട്; പ്രതീക്ഷകളെല്ലാം അസ്തമിച്ചു

One Pavan Gold Rate on March 24 Tuesday Afternoon: മാര്‍ച്ച് 24 ചൊവ്വാഴ്ച രണ്ടാം തവണയാണ് സ്വര്‍ണവില മാറുന്നത്. രാവിലെ തലേദിവസത്തെ നിരക്കില്‍ നിന്നും അല്‍പം ആശ്വാസം നല്‍കിയായിരുന്നു തുടക്കം. മാര്‍ച്ച് 23ന് രാത്രി കേരളത്തില്‍ ഒരു പവന്റെ വില 1,05,080 രൂപയായിരുന്നു. എന്നാല്‍ പിറ്റേദിവസം രാവിലെ നിരക്ക് 1,02,920 ലേക്ക് താഴ്ന്നു. എന്നാല്‍ ഉച്ചയ്ക്ക് വീണ്ടും വില ഉയര്‍ന്നിരിക്കുന്നു.

Kerala Gold Rate: രക്ഷയില്ലാ, സ്വര്‍ണവില വീണ്ടും മേലോട്ട്; പ്രതീക്ഷകളെല്ലാം അസ്തമിച്ചു

പ്രതീകാത്മക ചിത്രം

Published: 

24 Mar 2026 | 02:29 PM

പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിപ്പാരംഭിച്ചു. 1 ലക്ഷത്തിനും താഴേക്ക് വിലയെത്തിച്ച് ഉപഭോക്താക്കളില്‍ മോഹങ്ങള്‍ കുത്തിനിറച്ചാണ് സ്വര്‍ണത്തിന്റെ ഈ മലകയറ്റം. വില വര്‍ധനവ് ഇനിയും ഉണ്ടാകുമെന്ന എല്ലാ സൂചനകളും വിപണിയില്‍ നിന്നെത്തുന്നുണ്ട്. വിവാഹ സീസണ്‍ പ്രമാണിച്ച് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ മാത്രം ബാക്കി.

മാര്‍ച്ച് 24 ചൊവ്വാഴ്ച രണ്ടാം തവണയാണ് സ്വര്‍ണവില മാറുന്നത്. രാവിലെ തലേദിവസത്തെ നിരക്കില്‍ നിന്നും അല്‍പം ആശ്വാസം നല്‍കിയായിരുന്നു തുടക്കം. മാര്‍ച്ച് 23ന് രാത്രി കേരളത്തില്‍ ഒരു പവന്റെ വില 1,05,080 രൂപയായിരുന്നു. എന്നാല്‍ പിറ്റേദിവസം രാവിലെ നിരക്ക് 1,02,920 ലേക്ക് താഴ്ന്നു. എന്നാല്‍ ഉച്ചയ്ക്ക് വീണ്ടും വില ഉയര്‍ന്നിരിക്കുന്നു.

മാര്‍ച്ച് 24ന് ഉച്ചയ്ക്ക് ശേഷമുള്ള സ്വര്‍ണവില

ഒരു പവന് 1,04,800 രൂപയും ഒരു ഗ്രാമിന് 13,100 രൂപയുമാണ് നിരക്ക്. ഗ്രാമിന് 235 രൂപയും 1,880 രൂപയും കൂടി.

Also Read: Kerala Gold Rate: എന്റെ പൊന്നേ ഇതെന്ത് ഭാവിച്ചാ…സ്വ‍ർണം വാങ്ങുന്നതിന് മുമ്പ് വില അറിഞ്ഞോ

എന്തുകൊണ്ട് സ്വര്‍ണവില കുറയുന്നു?

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന പ്രതീക്ഷകളാണ് സ്വര്‍ണത്തെ താഴോട്ടിറക്കുന്നതിന് പ്രധാന കാരണം. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇതോടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ക്രൂഡ് ഓയില്‍ വില കുറയുന്നത് സ്വര്‍ണത്തിലും പ്രതിഫലിക്കുന്നതാണ്. പണപ്പെരുപ്പ ഭീതി ഒഴിയുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തി വില വര്‍ധനവിന് കാരണമാകും.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം