AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: എന്റെ പൊന്നേ ഇതെന്ത് ഭാവിച്ചാ…സ്വ‍ർണം വാങ്ങുന്നതിന് മുമ്പ് വില അറിഞ്ഞോ

Kerala Gold and Silver Rate: പശ്ചിമേഷ്യയിലെ യുദ്ധത്തിന് താൽകാലിക വിരാമമുണ്ടാകുമെന്ന ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്വ‍ർണവില കുതിക്കാൻ കാരണമായത്. ഇറാൻ ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്നാഴ്ച കൊണ്ട് 27,000ല്‍ ഏറെ രൂപയാണ് കുറഞ്ഞത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്.

Kerala Gold Rate: എന്റെ പൊന്നേ ഇതെന്ത് ഭാവിച്ചാ…സ്വ‍ർണം വാങ്ങുന്നതിന് മുമ്പ് വില അറിഞ്ഞോ
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 24 Mar 2026 | 09:32 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,05,080 രൂപ, ​ഗ്രാമിന് 13,135 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,02,920 രൂപയായി കുറഞ്ഞു. ഗ്രാമിന് 12,865 രൂപയാണ് നൽകേണ്ടത്. വിപണിവില 1,02,920 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്. ​ഗ്രാമിന് 229.90 രൂപയും കിലോയ്ക്ക് 2,29,900 രൂപയുമാണ് നൽകേണ്ടത്.

കഴിഞ്ഞ ദിവസം വൻ ട്വിസ്റ്റാണ് സ്വർണവിലയിൽ സംഭവിച്ചത്. നാല് തവണ മാറിമറിഞ്ഞ വില സാധാരണക്കാർക്ക് ഒരുപോലെ ആശ്വാസവും ആശങ്കയും നൽകി. മാർച്ച് 22ന് പവന് 107040 രൂപയായിരുന്നു വില. എന്നാൽ ഇന്നലെ വില വീണ്ടും കുറഞ്ഞു 102680 രൂപയായി. ഉച്ചയോടെ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 3,200 രൂപ കുറഞ്ഞ് പവന് 99,480 രൂപയായി. ഏക​​ദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർ‌‌ണവില ഒരു ലക്ഷത്തിന് താഴെയെത്തുന്നത്.

ALSO READ: സ്വർണവില കയറിയതുപോലെ ഇറങ്ങിത്തുടങ്ങിയോ? ദാ ഒരുലക്ഷത്തിൽ താഴേക്കു വീണു

എന്നാൽ ഈ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. വൈകുന്നേരത്തോടെ വില വീണ്ടും ഉയർന്നു. 101080 രൂപയാണ് രേഖപ്പെടുത്തി. രാത്രിയിൽ വീണ്ടും സ്വർണവില കൂടി. പവന് 1,05,080 രൂപയായാണ് ഉയർന്നത്. ഒരൊറ്റ ദിവസത്തെ കയറ്റിറക്കം സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരു പോലെ ആശങ്കയിലാഴ്ത്തി.

പശ്ചിമേഷ്യയിലെ യുദ്ധത്തിന് താൽകാലിക വിരാമമുണ്ടാകുമെന്ന ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്വ‍ർണവില കുതിക്കാൻ കാരണമായത്. ഇറാൻ ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്നാഴ്ച കൊണ്ട് 27,000ല്‍ ഏറെ രൂപയാണ് കുറഞ്ഞത്. എന്നാൽ ഒരാഴ്ച ഇറാനെ ആക്രമിക്കില്ലെന്നും ചർച്ചകൾ നടത്തുമെന്ന ട്രംപിന്റെ പ്രസ്താവന യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നൽകി. ഇതോടെയാണ് സ്വർണവില തിരിച്ചുകയറിയത്.

Follow Us