Gold Rate Forecast: സ്വര്‍ണവില ഇനി പിടിച്ചാല്‍ കിട്ടില്ല; ഒന്നര ലക്ഷം ഉടന്‍ കീഴടക്കും

Gold Rate Shock Likely as Analysts Predict Rs 1.5 Lakh Target Soon: തീരുവ ഉയര്‍ത്തിയതിന് പിന്നാലെ 10,000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തില്‍ സംഭവിച്ചത്. എന്നാല്‍ പിന്നീട് അവിടെ നിന്നും സ്വര്‍ണം താഴേക്ക് ഇറങ്ങി. നിലവില്‍ സ്വര്‍ണവില എങ്ങോട്ട് എത്തും എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വില കൂടുമോ കുറയുമോ എന്നറിയാതെ ഉപഭോക്താക്കളും ആശയക്കുഴപ്പത്തിലായി.

Gold Rate Forecast: സ്വര്‍ണവില ഇനി പിടിച്ചാല്‍ കിട്ടില്ല; ഒന്നര ലക്ഷം ഉടന്‍ കീഴടക്കും

പ്രതീകാത്മക ചിത്രം

Updated On: 

17 May 2026 | 05:33 PM

സ്വര്‍ണം വാങ്ങുന്നത് എല്ലാവരും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണം…നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ കാര്യമാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിക്കരുത് എന്നാണ് മോദിയുടെ ആഹ്വാനം. അദ്ദേഹം ഇത് പറഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.

തീരുവ ഉയര്‍ത്തിയതിന് പിന്നാലെ 10,000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തില്‍ സംഭവിച്ചത്. എന്നാല്‍ പിന്നീട് അവിടെ നിന്നും സ്വര്‍ണം താഴേക്ക് ഇറങ്ങി. നിലവില്‍ സ്വര്‍ണവില എങ്ങോട്ട് എത്തും എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വില കൂടുമോ കുറയുമോ എന്നറിയാതെ ഉപഭോക്താക്കളും ആശയക്കുഴപ്പത്തിലായി.

സ്വര്‍ണവിലയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകള്‍ എത്തുന്നത് സാധാരണമാണ്. എന്നാല്‍ നിലവിലെ സാഹചര്യം സ്വര്‍ണത്തിന് അനുകൂലമല്ലെന്ന് പറയുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു സാമ്പത്തിക റിപ്പോര്‍ട്ട്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഉത്പാദന മേഖലയില്‍ മെയ് മാസത്തില്‍ സംഭവിച്ചതെന്ന് ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട എമ്പയര്‍ സ്റ്റേറ്റ് മാനുഫാക്ചറിങ്ങ് സര്‍വേയില്‍ പറയുന്നു. പുതിയ ഓര്‍ഡറുകളും കയറ്റുമതിയും വര്‍ധിക്കുകയും ഇതോടൊപ്പം തൊഴില്‍ അവസരം ഉയരുകയും ചെയ്തു. വിലക്കയറ്റത്തിന്റെ തോതില്‍ കുത്തനെ ഇടിവാണ് സംഭവിച്ചത്. ഡെലിവറി സമയവും സപ്ലൈ ലഭ്യതയും മോശമാകുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Also Read: Kerala Gold Rate: താഴോട്ട് തന്നെ താഴോട്ട്! ഇന്നത്തെ സ്വർണ്ണവില വില അറിയണ്ടേ?

വ്യവസായ മേഖലയില്‍ ചെലവുകളും വിലയക്കറ്റവും ശക്തമായി തുടരുന്നുവെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്. അതിനാല്‍ തന്നെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയില്ല. ഇതേ പലിശ നിരക്കില്‍ മുന്നോട്ട് പോകാനുള്ള സാധ്യതയാണ് വിപണി വിലയിരുത്തുന്നത്. പലിശ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന സ്വര്‍ണത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഉയര്‍ന്ന പലിശ ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങള്‍ ഉള്ളപ്പോള്‍ സ്വര്‍ണത്തില്‍ വന്ന് പണം മുടക്കാന്‍ നിക്ഷേപകര്‍ തയാറാകുന്നില്ല, ഇത് സ്വര്‍ണവിലയെ താഴോട്ട് വലിക്കുന്നു.

വില ഇനിയും ഉയരും

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ കുറവ് സംഭവിക്കാന്‍ പോകുന്നില്ല. സ്വര്‍ണത്തെ നിക്ഷേപവും സമ്പാദ്യവുമായി കരുതുന്നവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാം. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇനിയും ഉയര്‍ത്തും. അതിനാല്‍ തന്നെ സ്വര്‍ണത്തില്‍ സംഭവിക്കുന്ന ഈ ചെറിയ ഇറക്കം അത്ര സന്തോഷം നല്‍കുന്നതല്ല, സ്വര്‍ണത്തിന്റെ വില വരും മാസങ്ങളില്‍ മുകളിലേക്ക് തന്നെ കുതിച്ചേക്കാം.

സ്വര്‍ണം വീണ്ടും ഉയര്‍ന്ന നിരക്കുകള്‍ കീഴടക്കിയേക്കാമെന്ന സൂചനയും വിദഗ്ധര്‍ നല്‍കുന്നു. ഒന്നര ലക്ഷം രൂപയിലേക്ക് വിലയെത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ നിലവിലെ സാഹചര്യം മുതലെടുത്ത് ആഭരണപ്രേമികള്‍ക്ക് സ്വര്‍ണം വാങ്ങിക്കാവുന്നതാണ്.

English Summary

Gold prices may rise sharply and could soon reach Rs 1.5 lakh, according to market experts. With demand expected to remain strong, investors and buyers are being advised to purchase gold early before further price increases.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്