AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: താഴോട്ട് തന്നെ താഴോട്ട്! ഇന്നത്തെ സ്വർണ്ണവില വില അറിയണ്ടേ?

Kerala Gold Rate Today May 16: 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 14385 രൂപയാണ്. ഇന്നലെ ഉച്ചയോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14475 രൂപയായിരുന്നു. ഈ മാസം 13 ആയിരുന്നു ഗ്രാമിന് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് 15390 രൂപ. ഗ്രാമിന് കുറഞ്ഞ തുക രേഖപ്പെടുത്തിയത് മെയ് അഞ്ചിനായിരുന്നു 13675 രൂപ.......

Kerala Gold Rate: താഴോട്ട് തന്നെ താഴോട്ട്! ഇന്നത്തെ സ്വർണ്ണവില വില അറിയണ്ടേ?
പ്രതീകാത്മക ചിത്രംImage Credit source: PTI Photos
Ashli C
Ashli C | Updated On: 16 May 2026 | 10:18 AM

സ്വർണ്ണത്തിന്റെ വില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുറഞ്ഞ സ്വർണത്തിന്റെ വിലയിൽ നിന്നും ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന്റെ വില 117400 രൂപയായിരുന്നു. പിന്നീട് ഉച്ച ആകുമ്പോഴേക്കും സ്വർണ്ണത്തിന്റെ വില വീണ്ടും കുറഞ്ഞു. പവന് 115800 രൂപയായി മാറി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 115080 രൂപയാണ്.

720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 14385 രൂപയാണ്. ഇന്നലെ ഉച്ചയോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14475 രൂപയായിരുന്നു. ഈ മാസം 13 ആയിരുന്നു ഗ്രാമിന് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് 15390 രൂപ. ഗ്രാമിന് കുറഞ്ഞ തുക രേഖപ്പെടുത്തിയത് മെയ് അഞ്ചിനായിരുന്നു 13675 രൂപ. സ്വർണ്ണത്തിന്റെ വിലയിൽ കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 111720 രൂപയായിരുന്നു. പിന്നീട് കുറഞ്ഞ് മെയ് അഞ്ചാം തീയതി ആകുമ്പോഴേക്കും109400 രൂപയിൽ വരെ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ആയിരുന്നു ഇത്. പിന്നീട് സ്വർണത്തിന്റെ വിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം ആണ് ഉണ്ടായത്.

ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കൂടിയ നിരക്ക്

സ്വർണ്ണത്തിന്റെ വില വർധിച്ച് മെയ് പതിമൂന്നാം തീയതി ആയപ്പോഴേക്ക് 123120 രൂപയിൽ വരെ എത്തി. ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കൂടിയ നിരക്ക് മേയ് 13ആം തീയതിയാണ് രേഖപ്പെടുത്തിയത്. പിന്നീട് കുറഞ്ഞാണ് ഇന്ന് 115080 എന്ന നിരക്കിലേക്ക് എത്തിയത്. സ്വർണ്ണത്തിന്റെ വില വരും ദിവസങ്ങളിൽ വീണ്ടും കുറയുമോ അതോ വർദ്ധിക്കുമോ എന്നാണ് സാധാരണ ജനങ്ങൾ അടക്കം വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിച്ചതാണ് സ്വർണ്ണവില കൂടാനുള്ള പ്രധാന കാരണം. ആറു ശതമാനത്തിൽ നിന്നും 15 ശതമാനമായാണ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയത്. മാർച്ച് 13ന് 123120 എന്നാൽ റെക്കോർഡ് നിരക്കിൽ എത്താൻ കാരണവും തീരുവ കൂട്ടിയത് തന്നെയാണ്. എന്നിരുന്നാലും സ്വർണത്തിന്റെ വില ഇത്തരത്തിൽ ഒരു ലക്ഷത്തിന് മുകളിൽ കടന്നതോടെ സാധാരണക്കാരെ സംബന്ധിച്ച് സ്വർണ്ണം അന്യമായ അവസ്ഥയിലാണ്. മാത്രമല്ല സ്വർണ്ണത്തെ മറന്ന് വിവാഹത്തിനും മറ്റും മറ്റു പല ആഭരണങ്ങളും ആളുകൾ തേടി തുടങ്ങി.

പശ്ചിമേഷ്യയിൽ തുടർന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് സ്വർണ്ണത്തിന്റെ വിലയിൽ മാറ്റങ്ങൾ ഉണ്ടാകുവാനുള്ള പ്രധാന കാരണം. ഇതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപും ചൈനയുടെ പ്രസിഡണ്ടും തമ്മിലുള്ള കൂടിക്കാഴ്ചയിലും സ്വർണ്ണത്തിന്റെ നിരക്കിന് എപ്രകാരം ബാധിക്കും എന്നും പ്രതീക്ഷയുണ്ട്. മാത്രമല്ല സംഘർഷങ്ങൾ അവസാനിക്കുന്നത് ക്രൂഡ് ഓലിന്റെ വില കുറഞ്ഞ സ്വർണത്തിന്റെ വില കൂടാനും കാരണമാകും.

ENGLISH SUMMARY

The price of gold has fallen again today may 16. It has fallen by Rs 720 today from the price it had fallen by yesterday afternoon. Yesterday morning, the price of one gold piece was Rs 117,400. Later, by afternoon, the price of gold fell again. The price of one gold piece became Rs 115,800.

Follow Us