Gold Rate: സ്വർണവില കയറിയതുപോലെ ഇറങ്ങിത്തുടങ്ങിയോ? ദാ ഒരുലക്ഷത്തിൽ താഴേക്കു വീണു
Gold prices crashed today: ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശികമായ ഘടകങ്ങളുമാണ് ഈ വൻ ഇടിവിനു പിന്നിലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഉള്ള ഇടിവാണ് സ്വർണ്ണവിലയിൽ പ്രകടമാകുന്നത്. വില ഒരു ലക്ഷം കടന്നതോടെ ആശങ്കയിൽ ആയിരുന്ന സാധാരണക്കാർക്കും വിവാഹ പാർട്ടികൾക്കും ആശ്വാസം നൽകുന്നതാണ് പുതിയ വിലയിലെ മാറ്റം.
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ വൻ തകർച്ച. മാസങ്ങളായി തുടരുന്ന വിലകയറ്റത്തിന് അന്ത്യം കുറിച്ചുകൊണ്ട് സ്വർണ്ണവില ഒരു ലക്ഷത്തിൽ താഴെ എത്തി. ഇന്ന് ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്റെ വില 99480 രൂപ എന്ന നിലയിലേക്ക് താഴ്ന്നതായാണ് റിപ്പോർട്ടുകൾ.
ഇന്ന് രാവിലെ മുതൽ മാത്രം ഒരു ഗ്രാമിന് 940 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ സ്വർണ്ണത്തിന്റെ വിലനിലവാരം അനുസരിച്ച് ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇന്നലത്തെ വിലയേക്കാൾ 7560 രൂപ നൽകിയാൽ മതിയാവും. ഒരു ഗ്രാം സ്വർണത്തിന് 12435 രൂപയാണ് ഇന്നത്തെ വില. 22 ക്യാരറ്റ് സ്വർണ്ണത്തിന്റെ വിലയാണ് ഇത്.
Also Read – സ്വര്‍ണം വാങ്ങാന്‍ പോയാലോ? ഇന്നും ആശ്വാസനിരക്ക്
കഴിഞ്ഞ ജനുവരി നാലിന് ശേഷമാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നത് എന്ന് സവിശേഷതയും ഉണ്ട്. മാർച്ച് ഒന്നാം തീയതി ഒരു പവൻ സ്വർണത്തിന് 126920 രൂപ എന്ന റെക്കോർഡ് വിലയിൽ എത്തിയിരുന്നു. അവിടെ നിന്നാണ് വെറും മൂന്ന് ആഴ്ച കൊണ്ട് 27000 രൂപയോളം കുറഞ്ഞ 99,000 രൂപയോട് അടുത്തത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ കണക്കുപ്രകാരം ജനുവരി മാസത്തെ വിലനിലവാരത്തിലേക്ക് ആണ് സ്വർണം ഇപ്പോൾ അടുക്കുന്നത്.
ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശികമായ ഘടകങ്ങളുമാണ് ഈ വൻ ഇടിവിനു പിന്നിലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഉള്ള ഇടിവാണ് സ്വർണ്ണവിലയിൽ പ്രകടമാകുന്നത്. വില ഒരു ലക്ഷം കടന്നതോടെ ആശങ്കയിൽ ആയിരുന്ന സാധാരണക്കാർക്കും വിവാഹ പാർട്ടികൾക്കും ആശ്വാസം നൽകുന്നതാണ് പുതിയ വിലയിലെ മാറ്റം. എന്നാൽ വരും ദിവസങ്ങളിലും ഈ ഇടിവ് തുടരുമോ അതോ വില പിന്നെയും കയറുമോ എന്ന് ആകാംക്ഷയിലാണ് നിക്ഷേപകർ.