AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: അവസരം മിസ്സാക്കല്ലേ, ഇന്ന് തന്നെ സ്വര്‍ണം വാങ്ങൂ; സ്വര്‍ണവില താഴേക്ക്

One Pavan Gold Rate in Kerala On March 21 Saturday: മാര്‍ച്ച് 20ന് രാവിലെ അല്‍പമൊന്ന് വില ഉയര്‍ത്തിയ സ്വര്‍ണം, വൈകുന്നേരമായപ്പോഴേക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തി. രാവിലെ 1,10,680 രൂപയും വൈകിട്ട് 1,09,240 രൂപയുമായിരുന്നു ഒരു പവന്. ഒരു ഗ്രാമിനാകട്ടെ രാവിലെ 13,835 ഉണ്ടായിരുന്ന നിരക്ക് ഉച്ചയ്ക്ക് ശേഷം ആയപ്പോഴേക്ക് 13,655 ആയി കുറഞ്ഞു.

Kerala Gold Rate: അവസരം മിസ്സാക്കല്ലേ, ഇന്ന് തന്നെ സ്വര്‍ണം വാങ്ങൂ; സ്വര്‍ണവില താഴേക്ക്
പ്രതീകാത്മക ചിത്രം Image Credit source: FG Trade/E+/Getty Images
Shiji M K
Shiji M K | Updated On: 21 Mar 2026 | 10:59 AM

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതിലും നല്ല അവസരം ഇനി വന്നുചേരാനില്ല. ദേ വീണ്ടും വില കുറഞ്ഞിരിക്കുന്നു. ഓരോ ദിവസവും സ്വര്‍ണത്തില്‍ രേഖപ്പെടുത്തുന്നത് റെക്കോഡ് വിലയിടിവാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,040 രൂപയാണ് വില. 2,200 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 275 രൂപ കുറഞ്ഞ് 13,380 രൂപയായും വില മാറി.

ആഭരണപ്രിയര്‍ക്ക് ഇരട്ടിമധുരം നല്‍കി സ്വര്‍ണം. ഓരോ ദിവസവും താഴേക്കിറങ്ങുന്ന പൊന്ന് ആഭരണം വാങ്ങിക്കാനായി കാത്തിരുന്നവര്‍ക്ക് മുന്നില്‍ തുറക്കുന്നത് സുവര്‍ണാവസരമാണ്. ഇനിയൊരു വില വര്‍ധനവുണ്ടാകും മുമ്പ് സ്വര്‍ണം വീട്ടിലെത്തിക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യക്കാര്‍. റെക്കോഡ് വില വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, താന്‍ ഇനി കുതിക്കില്ലെന്ന ഉറപ്പ് നല്‍കിയാണ് പൊന്നിന്റെ യാത്ര.

മാര്‍ച്ച് 20 ലെ സ്വര്‍ണവില

മാര്‍ച്ച് 20ന് രാവിലെ അല്‍പമൊന്ന് വില ഉയര്‍ത്തിയ സ്വര്‍ണം, വൈകുന്നേരമായപ്പോഴേക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തി. രാവിലെ 1,10,680 രൂപയും വൈകിട്ട് 1,09,240 രൂപയുമായിരുന്നു ഒരു പവന്. ഒരു ഗ്രാമിനാകട്ടെ രാവിലെ 13,835 ഉണ്ടായിരുന്ന നിരക്ക് ഉച്ചയ്ക്ക് ശേഷം ആയപ്പോഴേക്ക് 13,655 ആയി കുറഞ്ഞു.

എന്തുകൊണ്ട് സ്വര്‍ണവില കുറഞ്ഞു?

പശ്ചിമേഷ്യന്‍ യുദ്ധം തുടരുമ്പോഴും സ്വര്‍ണവില കുറയുന്നതിന് ഒട്ടനവധി കാരണങ്ങളുണ്ട്. നിക്ഷേപകരില്‍ നിന്നുമുള്ള വില്‍പന സമ്മര്‍ദം, യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചത് തുടങ്ങിയവയെല്ലാം സ്വര്‍ണത്തെ സ്വാധീനിച്ചു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അതുണ്ടായില്ല. പലിശ നിരക്കില്‍ മാറ്റമില്ലാത്തത് ബോണ്ട്, ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നില്ല, ഇത് സ്വര്‍ണത്തിന് ക്ഷീണം ചെയ്യും.

Follow Us