AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: പൊന്ന് പടിക്ക് പുറത്തേക്ക്…ഇന്നത്തെ സ്വര്‍ണവില അറിയാം

Gold Rate on July 4 Saturday: ക്രൂഡ് ഓയിലിന്റെ വ്യാപാരം തടസപ്പെട്ടതായിരുന്നു നേരത്തെ സ്വര്‍ണവില കുറയുന്നതിന് പ്രധാന കാരണമായത്. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് പണപ്പെരുപ്പ ആശങ്കകള്‍ സൃഷ്ടിക്കും. ഇത് സ്വര്‍ണത്തിന് തിരിച്ചടിയാകും, മറ്റ് നിക്ഷേപങ്ങളിലേക്ക് ആളുകള്‍ പോകുന്നതാണ് കാരണം.

Kerala Gold Rate: പൊന്ന് പടിക്ക് പുറത്തേക്ക്…ഇന്നത്തെ സ്വര്‍ണവില അറിയാം
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Updated On: 04 Jul 2026 | 09:28 AM

സ്വര്‍ണം വാങ്ങാന്‍ പോകുന്നുണ്ടോ? വിലയില്‍ ആശ്വാസമില്ല, എന്നാല്‍ നിരക്കില്‍ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം ഒരു പവന് ഉണ്ടായിരുന്ന 1,07,800 രൂപയില്‍ നിന്ന് ജൂലൈ നാലിന്, ഇന്ന് 200 രൂപയുടെ ഇടിവാണ് സംഭവിച്ചത്, ഇതോടെ ഒരു പവന് 1,07,600 രൂപയായി വില. ഒരു ഗ്രാമിന് 25 രൂപയും കുറഞ്ഞ് 13,450 രൂപയുമായി വില. കഴിഞ്ഞ ദിവസം ഗ്രാമിന് 13,475 രൂപയായിരുന്നു നിരക്കുണ്ടായിരുന്നത്.

പൊന്ന് വാങ്ങാന്‍ ഇനിയും നാളുകളെണ്ണി കാത്തിരിക്കണം, വിലയില്‍ വീണ്ടും വര്‍ധനവ് സംഭവിക്കുകയാണ്. 1 ലക്ഷത്തിന് താഴേക്ക് നിരക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം അസ്ഥാനത്താക്കി സ്വര്‍ണം മുന്നേറാന്‍ തുടങ്ങി. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ മുന്നേറ്റം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളര്‍ പിന്നിട്ടു. നിലവില്‍ 4,170 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

എന്തുകൊണ്ട് സ്വര്‍ണവില ഉയരുന്നു?

ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറഞ്ഞതാണ് നിലവില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതിന് കാരണമാകുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങളെല്ലാം ഒഴിഞ്ഞ് കപ്പല്‍ ഗതാഗതം സുഗമമായി നടക്കാന്‍ തുടങ്ങി. നിലവില്‍ യുദ്ധത്തിന് മുമ്പുണ്ടായിരുന്നത് പോലെയാണ് കപ്പല്‍ ഗതാഗതം. ഇത് ക്രൂഡ് ഓയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗത്തില്‍ തടസങ്ങളില്ലാതെ എത്താന്‍ സഹായിക്കുന്നു.

ക്രൂഡ് ഓയിലിന്റെ വ്യാപാരം തടസപ്പെട്ടതായിരുന്നു നേരത്തെ സ്വര്‍ണവില കുറയുന്നതിന് പ്രധാന കാരണമായത്. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് പണപ്പെരുപ്പ ആശങ്കകള്‍ സൃഷ്ടിക്കും. ഇത് സ്വര്‍ണത്തിന് തിരിച്ചടിയാകും, മറ്റ് നിക്ഷേപങ്ങളിലേക്ക് ആളുകള്‍ പോകുന്നതാണ് കാരണം.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അറുതിവന്നതിന് പുറമെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അടുത്തകാലത്ത് വര്‍ധിപ്പിക്കില്ലെന്ന സൂചനയും സ്വര്‍ണത്തിന് കരുത്തേകുന്നു. യുഎസ് തൊഴില്‍ അവസരങ്ങള്‍ ജൂണില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതാണ് പലിശ നിരക്ക് ഉയര്‍ത്തേണ്ടെന്ന തീരുമാനത്തിലെത്താന്‍ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിക്കുന്നത്.

Also Read: Kerala Gold Rate: ഇതെന്തൊരു പോക്കാ…. പിടിവിട്ട് സ്വർണവില; ഇന്നത്തെ നിരക്ക്

പലിശ നിരക്ക് ഉയര്‍ത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് ഡോളര്‍ വിനിമയ നിരക്ക് കുറച്ചു. ഇത് ലോകത്തെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു. പലിശ നിരക്ക് ഉയരില്ലെന്ന റിപ്പോര്‍ട്ട് സ്വര്‍ണത്തിന്റെ ഡിമാന്‍ഡും വര്‍ധിപ്പിക്കുകയാണ്. ഡിമാന്‍ഡിലെ വര്‍ധനവും സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണമാകുന്നു.

സ്വര്‍ണവിലയെ സ്വാധീനിക്കുന്നവര്‍

കുറച്ച് ദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണം മുന്നേറുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തും. ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിലാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് രീതി. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍, സാമ്പത്തിക മാന്ദ്യം, യുദ്ധ സാഹചര്യങ്ങള്‍, വ്യാപാര തര്‍ക്കങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കും.

ഫെഡറല്‍ റിസര്‍ പലിശ നിരക്ക് കുറയ്ക്കുന്നതും സ്വര്‍ണത്തെ സ്വാധീനിക്കുന്നതാണ്. പലിശ നിരക്കില്‍ കുറവ് സംഭവിക്കുമെന്ന പ്രതീക്ഷകള്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കും. അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും സ്വര്‍ണവിലയെ ബാധിക്കുന്നു. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങല്‍ കൂടുതല്‍ എളുപ്പമാകും.

English Summary

Gold rates in Kerala remained firm on July 4 as international prices continued to rise. The latest increase is driven by stronger global bullion prices, safe-haven demand, and changing market expectations. Check today’s gold rates and the key factors influencing the market.

Follow Us