AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Retirement Age: വിരമിക്കല്‍ പ്രായത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു; നിങ്ങളും ഈ സമയം ശ്രദ്ധിക്കണം

Best Retirement Age in India: വിരമിക്കലിന് ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കേണ്ടത് ഒരു ജീവനക്കാരന്‍ തന്നെയാണ്, അത് തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണ്. സാമ്പത്തിക സ്ഥിരത, ആരോഗ്യസ്ഥിതി മുതല്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍, സാമൂഹിക മാനദണ്ഡങ്ങള്‍ വരെയുള്ള നിരവധി ഘടകങ്ങള്‍ വിരമിക്കല്‍ പ്രായത്തെ സ്വാധീനിക്കുന്നു.

Retirement Age: വിരമിക്കല്‍ പ്രായത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു; നിങ്ങളും ഈ സമയം ശ്രദ്ധിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Olga Pankova/Moment/Getty Images
Shiji M K
Shiji M K | Published: 14 Feb 2026 | 03:39 PM

വിരമിക്കല്‍ പ്രായവുമായി ബന്ധപ്പെട്ട് ഒട്ടേറെ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും, വിരമിക്കലിന് ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കേണ്ടത് ഒരു ജീവനക്കാരന്‍ തന്നെയാണ്, അത് തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണ്. സാമ്പത്തിക സ്ഥിരത, ആരോഗ്യസ്ഥിതി മുതല്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍, സാമൂഹിക മാനദണ്ഡങ്ങള്‍ വരെയുള്ള നിരവധി ഘടകങ്ങള്‍ വിരമിക്കല്‍ പ്രായത്തെ സ്വാധീനിക്കുന്നു.

സാമ്പത്തിക അടിത്തറ

വിരമിക്കല്‍ പ്രായത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം സാമ്പത്തിക സ്ഥിതിയാണ്. സമ്പാദ്യം, നിക്ഷേപം, ചെലവുകള്‍ തുടങ്ങിയവയെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ വിരമിക്കലുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാനാകൂ. ജോലി ലഭിക്കുമ്പോള്‍ മുതല്‍ നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് ഒരുപക്ഷെ നേരത്തെ വിരമിക്കല്‍ സാധ്യമായേക്കും.

ആരോഗ്യവും ആയുസും

ആരോഗ്യ പ്രശ്‌നങ്ങളാണ് മറ്റൊരു ഘടകം. ആരോഗ്യവാനായിരിക്കുകയും നേരത്തെ വിരമിക്കുകയും ചെയ്യുന്നത് ആളുകളെ യാത്രകള്‍ പോകാനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സഹായിക്കും. എന്നാല്‍ തൊഴിലുടമ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വേണ്ടവര്‍ക്ക് വിരമിക്കല്‍ പ്രായം ദീര്‍ഘിപ്പിക്കാവുന്നതാണ്.

ആത്മസംതൃപ്തി

സന്തോഷമില്ലാതെ ഒരു ജോലിയിലും ദീര്‍ഘകാലം തുടരാനാകില്ല. നമുക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എങ്കില്‍ ഒരിക്കലും മടുക്കുകയില്ല, എന്നാല്‍ ഇഷ്ടമില്ലാതെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും വിരമിക്കല്‍ വേഗത്തിലാക്കാന്‍ ആളുകളെ പ്രേരിപ്പിച്ചേക്കും.

Also Read: Retirement Age: 2026ല്‍ വിരമിക്കല്‍ പ്രായം ഉയരും; രാജ്യവ്യാപകമായി മാറ്റം പ്രാബല്യത്തിലേക്ക്

ബാഹ്യ സമ്മര്‍ദങ്ങള്‍

സാമൂഹികവും സാംസ്‌കാരികവുമായ കാര്യങ്ങളും വിരമിക്കല്‍ പ്രായത്തെ സ്വാധീനിക്കുന്നു. നിശ്ചിത പ്രായത്തിനുള്ളില്‍ വിരമിക്കണമെന്നത് ചിലയിടങ്ങളില്‍ ചിലപ്പോള്‍ അലിഗിത നിയമമായിരിക്കും, അതിനാല്‍ തന്നെ ജീവനക്കാര്‍ അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നു.

എപ്പോള്‍ വിരമിക്കണം?

60നും 70നും ഇടയില്‍ പ്രായത്തില്‍ വിരമിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് എപ്പോള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാനാകുന്നു, അപ്പോള്‍ വിരമിക്കാവുന്നതാണ്. വിരമിക്കലിന് പ്രത്യേക പ്രായം എവിടെയും നിര്‍ബന്ധമല്ല.

 

 

Follow Us