Railway Employees Bonus : 78 ദിവസം ശമ്പളം ബോണസ്; റെയിൽവേ ജീവനക്കാർക്ക് കോളടിച്ചു

Railway Employees Festival Bonus 2026 : പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യാക്ഷനായ മന്ത്രിസഭ യോഗത്തിലാണ് ബോണസിന് അനുമതി നൽകിയത്. ദുർഗ്ഗ പൂജയ്ക്ക് മുന്നോടിയായിട്ടാണ് റെയിവേ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ ബോണസ് അനുവദിക്കുന്നത്. 11.40 ലക്ഷം റെയിവേ ജീവനക്കാർക്കാണ് അനുകൂല്യം ലഭിക്കുക

Railway Employees Bonus : 78 ദിവസം ശമ്പളം ബോണസ്; റെയിൽവേ ജീവനക്കാർക്ക് കോളടിച്ചു

Indian Railway Employees Bonus

Published: 

14 Oct 2026 | 07:02 PM

ന്യൂ ഡൽഹി : പൂജ, ദസറ അവധികൾക്ക് മുന്നോടിയായി എല്ലാ വർഷവും റെയിൽവേ ജീവനക്കാർക്ക് നൽകുന്ന ബോണസ് അനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 78 ദിവസത്തെ ശമ്പളം ബോണസ് അനുകൂല്യമായി നൽകാനാണ് പ്രധാനമന്ത്രി നേരന്ദ്ര മോദി അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രിസഭ യോഗത്തിൽ തീരുമാനമായത്. ഇതിനായി കേന്ദ്രം 2,009.61 കോടി രൂപ കേന്ദ്രം വകയിരുത്തി. ഇന്ത്യൻ റെയിവേയുടെ 11,40,770 ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വർഷവും റെയിവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളമായിരുന്നു കേന്ദ്രം ബോണസായി നൽകിയിരുന്നത്.

ബോണസ് ആർക്കൊക്കെ എത്ര കിട്ടും?

ഗസറ്റഡ് റാങ്കിൽ ഇല്ലാത്ത ജീവനക്കാർക്കാണ് ബോണസ് അനുകൂല്യം ലഭിക്കുക. അതായത് യോഗ്യതയുള്ള ജീവനക്കാർക്ക് പരമാവധി 17,951 രൂപയാണ് 78 ദിവസത്തെ ശമ്പള അനുകൂല്യം ലഭിക്കുക. പ്രതിമാസ ശമ്പളം 7000 രൂപ എന്ന കണക്കിലാണ് കേന്ദ്രം റെയിൽവേ ജീവനക്കാർക്ക് 17,951 രൂപ ബോണസ് അനുകൂല്യമായി നൽകുന്നത്. ട്രാക്ക് മെയ്ൻ്റേനർമാർ, ലോക്ക് പൈലറ്റുകൾ, ഗാർഡുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സുപ്പർവൈസർമാർ, ടെക്നീഷ്യൻ, ഹെൽപ്പെർമാർ, പോൻ്റ്സ്മാൻ, മന്ത്രാലയ ജീവനക്കാർ, മറ്റ് ഗ്രൂപ്പ് സി ജീവനക്കാർക്കാണ് ബോണസ് അനുകൂല്യം ലഭിക്കുക.

ALSO READ : 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ പുതിയ അപ്ഡേറ്റ്; കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപ, ഡിഎ 50%

റെയിൽവേ ജീനക്കാർക്കുള്ള അംഗീകാരം

റെയിൽവേ ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് ഈ അനുകൂല്യമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ ജീവനക്കാരുടെ തൊഴിൽ മികവിനും അവർക്ക് ആത്മവിശ്വാസം പകരുന്നതിനും വേണ്ടി ഒരു ഇൻസെൻ്റീവ് പോലെയാണ് കേന്ദ്രം ഈ ആനുകൂല്യം എല്ലാ വർഷവും അനുവദിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെയിൽവേ റെക്കോർഡ് നേട്ടമാണ് കാർഗോ ഇനത്തിലും യാത്രക്കാരുടെ ഇനത്തിലും സ്വന്തമാക്കിയത്. 1670 മില്യൺ ടൺ കാർഗോയും 7.41 ബില്യൺ യാത്രക്കാരെയുമാണ് കഴിഞ്ഞ വർഷം റെയിൽവേ സർവീസ് നടത്തിയത്.

English Summary

Indian Railway Employees Gets 78 Days Salary As Festive Bonus. 11.40 Laks Railway Employees Gets This Benefit. Eligible Railway Employees Gets Maximum 17,951 Rupees Will Get As Bonus. PM Narendra Modi Chaired Central Cabinet Gives Approval

Loading...
Unable to load recommendations.
Follow Us
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ