AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Financial Tips: മാസാവസാനം പാപ്പരാകും, കാരണം നിങ്ങൾ പോലും ശ്രദ്ധിക്കാത്തൊരു പ്രവണത

50% ഓഫർ എന്നു കാണുമ്പോൾ തന്നെ നിങ്ങൾക്ക് ആ സാധനം പെട്ടെന്ന് വാങ്ങാൻ തോന്നാം. അല്ലെങ്കിൽ കാർട്ടിൽ ആഡ് ചെയ്ത് ഇടുന്നവർ പോലുമുണ്ട്.ഇവിടെ എപ്പോഴും നിങ്ങൾ ഓർക്കേണ്ടുന്ന കാര്യമുണ്ട്. ഇത്തരം അനാവശ്യ ചെലവുകൾ വഴി പോക്കറ്റ് പെട്ടെന്ന് കാലിയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പെട്ടെന്ന് ഒരു ഗാഡ്‌ജെറ്റോ, ഡ്രസ്സോ, യാത്രയോ പ്ലാൻ ചെയ്യുമ്പോൾ 24 മുതൽ 48 മണിക്കൂർ വരെ കാത്തിരിക്കുക.

Financial Tips: മാസാവസാനം പാപ്പരാകും, കാരണം നിങ്ങൾ പോലും ശ്രദ്ധിക്കാത്തൊരു പ്രവണത
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Arun Nair
Arun Nair | Published: 03 Sep 2026 | 01:11 PM

നിങ്ങളുടെ സാമ്പത്തിക അച്ചക്കത്തെ പറ്റി എന്താണ് സ്വന്തം അഭിപ്രായം, അങ്ങനെയൊന്നിനെ പറ്റി ചിന്തിച്ചു നോക്കുന്നതിനൊപ്പം അറിഞ്ഞോ അറിയാതെയോ നിങ്ങൾ ചെയ്യുന്ന മറ്റൊരു പ്രവർത്തിയെ പറ്റി കൂടി പരിശോധിക്കാം. ഇൻസ്റ്റാഗ്രാമിലോ ഷോപ്പിംഗ് ആപ്പിലോ കണ്ട്, ഇഷ്ടപ്പെട്ട് അപ്പോൾ തന്നെ നിങ്ങൾ വാങ്ങിയ ഒരു സാധനം.വളരെ കുറച്ച് നാൾ മാത്രം ഉപയോഗിച്ച ശേഷം ഇവ ഇപ്പോഴും പൊടി പിടിച്ച് വീടിൻ്റെ ഇരുണ്ട കോണുകളിൽ എവിടെയെങ്കിലും കിടപ്പുണ്ടോ എന്ന് അറിയുമോ? സാധനങ്ങളുടെ എണ്ണം ചിലപ്പോൾ 100 കണക്കിനായിരിക്കും. ഇത്തരത്തിൽ അനാവശ്യമായി വാങ്ങിക്കൂട്ടുന്ന പ്രവണതക്ക് പറയുന്ന പേരാണ് ഇംപൾസ് ബൈയിംഗ് അഥവാ ചിന്തിക്കാതെയുള്ള ഷോപ്പിംഗ്.

ഒറ്റ നോട്ടത്തിൽ ചെറിയ തുക

ഒറ്റ നോട്ടത്തിൽ ചെറിയ തുകയാണെന്ന് തോന്നുമെങ്കിലും 500 ഉം, 1500 ഉം പല തവണയായി എടുക്കുന്നത് മാസാവസാനം നമ്മുടെ സമ്പാദ്യത്തെ തന്നെയാണ് ബാധിക്കുന്നത്. ഇത്തരം അനാവശ്യ ചെലവുകൾ വഴി പോക്കറ്റ് പെട്ടെന്ന് കാലിയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നമ്മുക്ക് പരിഹരിക്കാം സാമ്പത്തിക വിദഗ്ധർ ഇതിന് ചില ട്രിക്കുകളും, ഹാക്കുകളുമൊക്കെ പറയുന്നുണ്ട്.

Also Read: എഫ്ഡിയോ പോസ്റ്റ് ഓഫീസ് നിക്ഷേപമോ…പണം അതിവേഗത്തില്‍ വളര്‍ത്താന്‍ മികച്ചതേത്?

ശമ്പളം അക്കൗണ്ടിൽ വന്നയുടൻ പാടില്ല

ഒരിക്കലും നിങ്ങളുടെ ശമ്പളം അക്കൗണ്ടിൽ വന്നയുടൻ ഷോപ്പിംഗ് ആരംഭിക്കാം എന്ന് വിചാരിക്കരുത്. ആദ്യം നിങ്ങളുടെ വാടക, കറൻ്റ് ബിൽ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കുള്ള തുക എപ്പോഴും മാറ്റിവെക്കുക. തുടർന്ന് നിങ്ങളുടെ സേവിംഗ്സും നിക്ഷേപങ്ങളും എല്ലാം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുക. ബാക്കിവരുന്ന തുക മാത്രം ദൈനംദിന കാര്യങ്ങൾക്കും വിനോദങ്ങൾക്കും വേണ്ടി ഉപയോഗിക്കാനും ശ്രദ്ധിക്കുക. മുൻകൂട്ടി പ്ലാൻ ചെയ്യാതെ വരുന്ന ആശുപത്രി വാസം, മറ്റ് ചിലവുകൾ ,ആവശ്യങ്ങൾക്കും ഒരു നിശ്ചിത തുക മാറ്റിവെക്കാൻ മറക്കരത്.

ഓഫർ കണ്ടാൽ

50% ഓഫർ എന്നു കാണുമ്പോൾ തന്നെ നിങ്ങൾക്ക് ആ സാധനം പെട്ടെന്ന് വാങ്ങാൻ തോന്നാം. അല്ലെങ്കിൽ കാർട്ടിൽ ആഡ് ചെയ്ത് ഇടുന്നവർ പോലുമുണ്ട്.ഇവിടെ എപ്പോഴും നിങ്ങൾ ഓർക്കേണ്ടുന്ന കാര്യമുണ്ട്.ഓഫർ എന്നത് കൊണ്ട് മാത്രം ആവശ്യമില്ലാത്ത ഒരു സാധനവും നമുക്ക് അത്യാവശ്യമായി മാറുന്നില്ല. സാധനം വാങ്ങുന്നതിന് മുൻപ് നിങ്ങൾ തന്നെ സ്വയം ചോദിക്കുക ഈ ഓഫർ ഇല്ലെങ്കിലും ഞാൻ ഇത് വാങ്ങുമോ?’ ഇല്ല എന്നാണ് ഉത്തരമെങ്കിൽ, നിങ്ങൾ വാങ്ങുന്നത് ആ ഉൽപ്പന്നമല്ല, മറിച്ച് ഓഫറിനെ മാത്രമാണെന്ന് മനസ്സിലാക്കുക ശേഷം തീരുമാനമെടുക്കുക.

വലിയ ചെലവുകൾക്ക് അല്പം സമയം

നിങ്ങൾ വാങ്ങാൻ പോകുന്ന സാധനങ്ങളിൽ വലിയ തുക ആവശ്യമായി വരുന്നവക്ക് അല്പം സമയം നൽകുക എന്നതാണ് മറ്റൊന്ന്. പെട്ടെന്ന് ഒരു ഗാഡ്‌ജെറ്റോ, ഡ്രസ്സോ, യാത്രയോ പ്ലാൻ ചെയ്യുമ്പോൾ 24 മുതൽ 48 മണിക്കൂർ വരെ കാത്തിരിക്കുക. ആ സമയം കഴിഞ്ഞിട്ടും അത് നിങ്ങളുടെ ബജറ്റിന് അനുയോജ്യമാണെന്നും അത്രയും അത്യാവശ്യമാണെന്നും തോന്നിയാൽ മാത്രം വാങ്ങുക. സാമ്പത്തികമായുള്ള കരുതൽ എപ്പോഴും ഉണ്ടാവേണ്ടത് തന്നെയാണ് അതുകൊണ്ട് തന്നെ നമ്മുടെ ഭാവിയെ കരുതി വേണം ഒരോ രൂപയും ചിലവാക്കേണ്ടതും.

Follow Us