Gold Reserves: ഭൂമിയില്‍ ഇനിയെത്ര സ്വര്‍ണം ബാക്കിയുണ്ട്? ഇതുവരെ ഖനനം ചെയ്തത് 206,000 ടണ്‍
Gold Reserve on Earth: സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഈ ലോഹം ഇതിനോടകം തന്നെ വലിയ അളവില്‍ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. എന്നാല്‍ ഇനി എത്രയാണ് ഈ ഭൂമിയില്‍ ബാക്കിയുള്ളതെന്ന് അറിയാമോ?
ആഗോള സ്വര്‍ണവില കുതിച്ചുയരുന്ന കാഴ്ച കഴിഞ്ഞ കുറേനാളുകളായി നമ്മള്‍ കാണുന്നുണ്ട്. വില എത്ര ഉയര്‍ന്നാലും സ്വര്‍ണം വാങ്ങിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടില്ല താനും. പുരാതനകാലം മുതല്‍ക്കെ മനുഷ്യര്‍ സ്വര്‍ണം വ്യാപകമായി ഉപയോഗിക്കുന്നു. ആഭരണം എന്ന ആവശ്യത്തിന് പുറമെ നിക്ഷേപം, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവയ്ക്കായെല്ലാം ഇന്ന് സ്വര്‍ണം പ്രയോജനപ്പെടുത്തുന്നുണ്ട്.
സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഈ ലോഹം ഇതിനോടകം തന്നെ വലിയ അളവില്‍ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. എന്നാല്‍ ഇനി എത്രയാണ് ഈ ഭൂമിയില്‍ ബാക്കിയുള്ളതെന്ന് അറിയാമോ?
ഇതുവരെ ഖനനം ചെയ്‌തെടുത്തത് എത്ര?
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പാറകളില്‍ നിന്നും നദികളില്‍ നിന്നുമായി ഏകദേശം 206,000 ടണ്ണിലധികം സ്വര്‍ണം മനുഷ്യര്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. മനുഷ്യര്‍ ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണത്തിന്റെ ആകെ അളവ്, ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള പത്ത് രാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Also Read: Gold Rate: സഡന്‍ ബ്രേക്ക് ഉടനില്ല; സ്വര്‍ണം ഇപ്പോള്‍ വാങ്ങുന്നതാണ് നല്ലത്
ഇനിയെത്ര സ്വര്‍ണം ഭൂമിയില്‍ ബാക്കിയുണ്ട്?
ഭൂമിയില്‍ സ്വര്‍ണം കുറഞ്ഞുവരികയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ഏകദേശം 70,550 ടണ്‍ സ്വര്‍ണമാണ് ഭൂമിയില്‍ അവശേഷിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഭൂമിയില്‍ ഏറ്റവും വലിയ സ്വര്‍ണശേഖരമുള്ളത്. ലോകത്തുള്ള സ്വര്‍ണത്തിന്റെ ഏകദേശം 45 ശതമാനം ആഭരണത്തിന്റെ രൂപത്തിലും, 22 ശതമാനം ബാറുകളും നാണയങ്ങളുമായാണ്. 17 ശതമാനം മാത്രമേ കേന്ദ്ര ബാങ്കുകളിലുള്ളൂ.
എവിടെയാണ് സ്വര്‍ണം കൂടുതലുള്ളത്?
ലോകത്തിലെ ഏറ്റവും സ്വര്‍ണ ഉത്പാദകര്‍ ചൈനയാണ്. എന്നാല്‍ സ്വര്‍ണശേഖരത്തില്‍ ചൈനയെ അമേരിക്ക മറികടക്കും. 8,133.5 ടണ്‍ ആണ് ഇവരുടെ ശേഖരം. ജര്‍മനി 3,351.6 ടണ്‍, ഇറ്റലി 2,451.9 ടണ്‍, ഫ്രാന്‍സ് 2,437 ടണ്‍, റഷ്യ 2,332.7 ടണ്‍ എന്നിങ്ങനെ നീളുന്നു പട്ടിക.