AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Annuity Deposit Scheme: 1000 രൂപ മുതൽ നിക്ഷേപിക്കാം, പ്രതിമാസം 25,000 രൂപ നേടാം

SBI Annuity Deposit Scheme: വെറുതെ പണം സേവിങ്സ് അക്കൗണ്ടിൽ ഇട്ടതുകൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ വരുമാനം നേടിത്തരികയും വേണം. ഇത്തരത്തിൽ നിങ്ങളുടെ സേവിങ്സ് കൊണ്ട് വരുമാനം നേടാൻ സഹായിക്കുന്ന ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനിന്യൂറ്റി ഡെപ്പോസിറ്റ് സ്‌കീം.

Annuity Deposit Scheme: 1000 രൂപ മുതൽ നിക്ഷേപിക്കാം, പ്രതിമാസം 25,000 രൂപ നേടാം
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Published: 19 Mar 2026 | 10:48 AM

വിലക്കയറ്റത്തിൽ വലയുന്ന ഈ കാലത്ത് കൃത്യമായ സാമ്പത്തിര സുരക്ഷിതത്വം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെറുതെ പണം സേവിങ്സ് അക്കൗണ്ടിൽ ഇട്ടതുകൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ വരുമാനം നേടിത്തരികയും വേണം. ഇത്തരത്തിൽ നിങ്ങളുടെ സേവിങ്സ് കൊണ്ട് വരുമാനം നേടാൻ സഹായിക്കുന്ന ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനിന്യൂറ്റി ഡെപ്പോസിറ്റ് സ്‌കീം.

എന്താണ് അനിന്യൂറ്റി ഡെപ്പോസിറ്റ് സ്‌കീം?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവിങ്സ് സ്കീമാണ് അനിന്യൂറ്റി ഡെപ്പോസിറ്റ് സ്‌കീം. നിങ്ങൾക്ക് എത്ര വരുമാനം ലഭിക്കുമെന്ന് മുൻകൂട്ടി കൃത്യമായി അറിയാമെന്നതാണ് ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, മറ്റ് ഫിക്സ്ഡ് ഡെപ്പോസിറ്റുകളിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയും മുതലും ഒരുമിച്ച് കിട്ടുകയാണ് പതിവ്. എന്നാൽ ഇതിൽ നിക്ഷേപിച്ച തുകയും അതിന്റെ പലിശയും ചേർത്ത് ഒരു നിശ്ചിത തുക ഓരോ മാസവും തരുന്നതാണ്.

ALSO READ: 25 ലക്ഷം നേടാൻ ഇതിലും നല്ല അവസരമില്ല, മാസം നിക്ഷേപിക്കേണ്ടത്….

1000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി പരിധിയില്ല. 3 വർഷം, 5 വർഷം, 7 വർഷം, 10 വർഷം എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാം. ആദ്യം നിക്ഷേപം കഴിഞ്ഞുള്ള മാസം തൊട്ട് തുക കിട്ടും. സ്ഥിര നിക്ഷേപങ്ങൾക്കുള്ള അതേ പലിശ നിരക്ക് തന്നെയാണ് ഈ പദ്ധതിക്കും ലഭിക്കുന്നത്. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ നിക്ഷേപിച്ച തുകയുടെ 75% വരെ ലോൺ എടുക്കാനും സാധിക്കും.

10 ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, ഏകദേശം 25,000 രൂപ വരെ നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്ത കാലാവധിയും അന്നത്തെ പലിശ നിരക്കും അനുസരിച്ചാണ് ഇത്തരത്തിൽ തുക നിശ്ചയിക്കുന്നത്.

Follow Us