AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mushroom Business: വീടിനുള്ളിൽ പണം സമ്പാദിക്കാം, കുറഞ്ഞ ചെലവിൽ കൂൺ കൃഷി ചെയ്താലോ…

Mushroom Farming Business Idea: വീട്ടിൽ വളരെ കുറഞ്ഞ ചെലവിൽ കൃഷി ചെയ്ത് മികച്ച ലാഭം നേടാൻ സാധിക്കുന്ന ഒരു സംരംഭമാണിത്. കുറഞ്ഞ സ്ഥലം, കുറഞ്ഞ മുതൽമുടക്ക്, വേഗത്തിലുള്ള വിളവെടുപ്പ് എന്നിവയാണ് കൂൺ കൃഷിയുടെ പ്രധാന പ്രത്യേകതകൾ. വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാമെന്ന് അറിഞ്ഞാലോ...

Mushroom Business: വീടിനുള്ളിൽ പണം സമ്പാദിക്കാം, കുറഞ്ഞ ചെലവിൽ കൂൺ കൃഷി ചെയ്താലോ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Oct 2026 | 08:49 PM

വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളും വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതത്തിൽ തിരിച്ചടിയാവുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് പലരും അധിക വരുമാനത്തിന് വേണ്ടിയുള്ള വഴികൾ തേടുകയാണ്. മണ്ണിനെ സ്നേഹിക്കാൻ മനസ്സുണ്ടെങ്കിൽ കൃഷിയും നിങ്ങൾക്ക് നല്ലൊരു വരുമാനം നൽകും. സ്ഥലപരിമിതിയോ, പണമോ പ്രശ്നമാകില്ല. നിങ്ങളുടെ വീട്ടിൽ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന കൃഷികളുണ്ട്. അതിൽ ഏറ്റവും മികച്ച ഓപ്ഷനാണ് കൂൺ കൃഷി.

വീട്ടിൽ വളരെ കുറഞ്ഞ ചെലവിൽ കൃഷി ചെയ്ത് മികച്ച ലാഭം നേടാൻ സാധിക്കുന്ന ഒരു സംരംഭമാണിത്. കുറഞ്ഞ സ്ഥലം, കുറഞ്ഞ മുതൽമുടക്ക്, വേഗത്തിലുള്ള വിളവെടുപ്പ് എന്നിവയാണ് കൂൺ കൃഷിയുടെ പ്രധാന പ്രത്യേകതകൾ. വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാമെന്ന് അറിഞ്ഞാലോ…

കൂൺ കൃഷി

ഉണങ്ങിയ വൈക്കോൽ, കൂൺ വിത്ത് (Mushroom Spawn), പ്ലാസ്റ്റിക് കവറുകൾ, അണുനാശിനിയായി അല്പം കാർബൺഡാസിം എന്നിവയാണ് പ്രധാനമായും വേണ്ടത്. വൈക്കോൽ 2-3 ഇഞ്ച് നീളത്തിൽ ചെറുതായി മുറിച്ച് 12 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം ഇത് തിളച്ച വെള്ളത്തിലിട്ട് 30 മിനിറ്റ് വേവിക്കുകയോ, അല്പം കാർബൺഡാസിം ചേർത്ത വെള്ളത്തിൽ മുക്കി വെക്കുകയോ ചെയ്യുക. വൈക്കോലിലെ ബാക്ടീരിയകളെ നശിപ്പിക്കാനാണിത്. ഇതിനുശേഷം വൈക്കോൽ നന്നായി പിഴിഞ്ഞെടുക്കുക.

ALSO READ: ഒരു ലക്ഷം രൂപയുണ്ടോ? തുടങ്ങാം ലാഭം നേടാവുന്ന 6 ബിസിനസുകൾ

വൃത്തിയുള്ള പ്ലാസ്റ്റിക് കവറിലേക്ക് അല്പം വൈക്കോൽ നിരത്തി, അതിന്റെ മുകളിൽ കൂൺ വിത്തുകൾ വിതറുക. കവറിന്റെ മുക്കാൽ ഭാഗം വരെ ഈ രീതിയിൽ വൈക്കോലും വിത്തുമിട്ട് നിറയ്ക്കുക. കവർ മുറുക്കിക്കെട്ടി വായുസഞ്ചാരത്തിനായി ചെറിയ സുഷിരങ്ങൾ ഇടുക. ഈ കവറുകൾ വെയിൽ അടിക്കാത്ത, ഈർപ്പമുള്ള ഒരു മുറിയിൽ വെക്കുക. 15-20 ദിവസത്തിനുള്ളിൽ വൈക്കോലിൽ കൂണിന്റെ വേരുകൾ പടരും. വേരുകൾ പൂർണ്ണമായി പടർന്നതിനു ശേഷം കവർ പൊളിച്ച് ദിവസവും 2-3 തവണ ചെറുതായി വെള്ളം തളിച്ചു കൊടുക്കുക. 3-4 ദിവസത്തിനുള്ളിൽ കൂൺ പാകമാകും.

അടിപൊളി ബിസിനസാണോ…

വളരെ ലാഭകരമായ ഒരു ഹോം ബിസിനസ്സ് ആയി കൂൺ കൃഷിയെ മാറ്റാം. വിപണിയിൽ ഇതിന് മികച്ച ഡിമാൻഡുണ്ട്. ഏതാനും നൂറു രൂപ മുതൽ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ ആരംഭിക്കാവുന്നതാണ്. വീടിന്റെ ഒരു ചെറിയ മുറിയോ, അടുക്കളയോ, ബാത്റൂമിന് പുറത്തുള്ള ഷെഡ്ഡോ ഇതിനായി ഉപയോഗിക്കാം.

നേരിട്ട് സൂപ്പർമാർക്കറ്റുകൾ, ഹോം മേഡ് കടകൾ, പ്രാദേശിക മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പുതിയ കൂൺ പാക്കറ്റുകളാക്കി വിൽക്കാം. കൂടാതെ, കൂൺ ഉണക്കിയും വിൽക്കാം. കൂൺ അച്ചാർ, സൂപ്പ് മിക്സ് തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിറ്റാൽ കൂടുതൽ ലാഭം നേടാം.

English Summary:

Mushroom farming is a profitable, low-investment venture that can be started at home with limited space. With proper selection of mushroom varieties, suitable growing conditions, and basic care, anyone can start cultivating mushrooms at home.

Follow Us