AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

House Rent Rules: വീട് വാടകയ്ക്ക് കൊടുക്കാന്‍ പ്ലാനുണ്ടോ? എന്നാല്‍ നിയമം അറിഞ്ഞ് കളിച്ചോളൂ

New House Rental Rules 2026 in India: വാടക നിയമങ്ങളില്‍ വേണ്ടത്ര അറിവില്ലാതെയാണ് പലരും ഈ സാഹസത്തിന് മുതിരുന്നത്. വാടക നിയമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്, അവയൊന്ന് പരിശോധിക്കാം.

House Rent Rules: വീട് വാടകയ്ക്ക് കൊടുക്കാന്‍ പ്ലാനുണ്ടോ? എന്നാല്‍ നിയമം അറിഞ്ഞ് കളിച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: Kentaroo Tryman/Maskot/Getty Images
Shiji M K
Shiji M K | Published: 18 Mar 2026 | 08:11 AM

വീടുകളും അപ്പാര്‍ട്ട്‌മെന്റുകളുമെല്ലാം വാടകയ്ക്ക് നല്‍കി വരുമാനം കണ്ടെത്തുന്ന ധാരാളം ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. കെട്ടിടങ്ങള്‍ പണിത് അതുവഴി വരുമാനം നേടുന്നത് ഇന്ത്യയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ വാടക നിയമങ്ങളില്‍ വേണ്ടത്ര അറിവില്ലാതെയാണ് പലരും ഈ സാഹസത്തിന് മുതിരുന്നത്. വാടക നിയമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്, അവയൊന്ന് പരിശോധിക്കാം.

വാടക കരാര്‍ നിര്‍ബന്ധം

ഒരു വസ്തു വാടകയ്ക്ക് നല്‍കുമ്പോള്‍ കരാര്‍ ഉണ്ടാക്കുക എന്നത് വളരെ പ്രധാനമാണ്. വെള്ള പേപ്പറില്‍ വെറുതെ എഴുതുന്ന അനൗപചാരികമായ കരാറുകള്‍ ഒരിക്കലും നിയമത്തിന് മുന്നില്‍ സാധുവല്ല. പുതുക്കിയ വാടക ചട്ടങ്ങള്‍ പ്രകാരം, വീട്ടുമടസ്ഥരും വാടകക്കാരും തമ്മില്‍ ഒരു രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ ഉണ്ടായിരിക്കണം. വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ 5,000 രൂപ മുതല്‍ പിഴയൊടുക്കേണ്ടതായി വരും.

പോലീസ് പരിശോധന വേണം

വാടകക്കാരെ വീട്ടില്‍ കയറ്റി താമസിപ്പിക്കുന്നതിന് മുമ്പ് പോലീസ് പരിശോധന നടത്തണം. രാജ്യത്ത് ഈ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാടകക്കാരന്റെ പശ്ചാത്തലം പൂര്‍ണമായും അന്വേഷിച്ച് ഉറപ്പിക്കാന്‍ പോലീസ് പരിശോധന സഹായിക്കും. ഇത്തരം പരിശോധനകള്‍ നടത്താത്തതും ചിലപ്പോള്‍ പിഴ ഈടാക്കുന്നതിന് കാരണമായേക്കാം.

സെക്യൂരിറ്റ് ഡെപ്പോസിറ്റ്

വലിയൊരു തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെട്ടാണ് പല വീട്ടുടമസ്ഥരും വാടകക്കാരെ പ്രവേശിപ്പിക്കുന്നത്. ആറ് മുതല്‍ പത്ത് മാസം വരെയുള്ള വാടക ആയിരിക്കാം ചിലപ്പോള്‍ ഡെപ്പോസിറ്റായി വാങ്ങുക. പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം, റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് പരമാവധി രണ്ട് മാസത്തേതും, വാണിജ്യ പ്രോപ്പര്‍ട്ടികള്‍ക്ക് ആറ് മാസത്തേതും ആയിരിക്കണം.

Also Read: Post Office RD Scheme: 25 ലക്ഷം നേടാൻ ഇതിലും നല്ല അവസരമില്ല, മാസം നിക്ഷേപിക്കേണ്ടത്….

വാടക വര്‍ധിപ്പിക്കല്‍

വാടക വര്‍ധിപ്പിക്കാനും വീട്ടുടമസ്ഥര്‍ ചില കാര്യങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. വാടക വര്‍ധിപ്പിക്കാന്‍ വീട്ടുടമസ്ഥന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതേകുറിച്ച് വാടകക്കാരന് മുന്‍കൂട്ടി രേഖാമൂലം അറിയിപ്പ് നല്‍കണം. ഏകദേശം 90 ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കിയിരിക്കണം.

Follow Us