Gold: സ്വർണവില രണ്ട് ലക്ഷത്തിലേക്കോ, വില്ലനായത് ഇറക്കുമതി തീരുവ, കേന്ദ്രത്തിന്റെ ലക്ഷ്യം മറ്റൊന്ന്!

India Raises Customs Duty on Gold and Silver Imports: മെയ് 12, ഇന്നലെ പവന് 112920 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ മണിക്കൂറുകൾ പിന്നിടുമ്പോൾ 10,000 രൂപയിലധികമാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 15,000 കടന്നു. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കൂട്ടിയതാണ് സ്വർണവില കുതിക്കാൻ കാരണമായത്. സ്വർണം, വെള്ളി, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനമാണ് വർദ്ധിപ്പിച്ചത്.

Gold: സ്വർണവില രണ്ട് ലക്ഷത്തിലേക്കോ, വില്ലനായത് ഇറക്കുമതി തീരുവ, കേന്ദ്രത്തിന്റെ ലക്ഷ്യം മറ്റൊന്ന്!

പ്രതീകാത്മക ചിത്രം

Updated On: 

13 May 2026 | 10:31 AM

സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഇരുട്ടടി നൽകി സംസ്ഥാനത്ത് സ്വർണവില കുതിച്ചിരിക്കുകയാണ്. ഇന്ന് പവന് 1,23,120 രൂപ, ഗ്രാമിന് 15,390 രൂപ നിരക്കിലാണ് വ്യാപാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന തുക. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ചാഞ്ചാട്ടത്തിലായിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെയാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും ഒരു ലക്ഷത്തിൽ നിന്ന് താഴ്ന്നിരുന്നില്ല.

മെയ് 12, ഇന്നലെ പവന് 112920 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ മണിക്കൂറുകൾ പിന്നിടുമ്പോൾ 10,000 രൂപയിലധികമാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 15,000 കടന്നു. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കൂട്ടിയതാണ് സ്വർണവില കുതിക്കാൻ കാരണമായത്. സ്വർണം, വെള്ളി, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനമാണ് വർദ്ധിപ്പിച്ചത്.

സ്വർണവില കുതിക്കാൻ കാരണം

ധനകാര്യമന്ത്രാലം, കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം, സ്വർണം, വെള്ളി, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തിയിരിക്കുകയാണ്. ആറ് ശതമാനത്തിൽ നിന്നാണ് ഈ വർദ്ധനവ്. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ ഇന്ത്യയിലുടനീളം സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വില ഗണ്യമായി ഉയർന്നു.

ഈ നീക്കം വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി ചെലവേറിയതാക്കുകയും ആഭ്യന്തര വിപണിയിലെ ചില്ലറ വിൽപ്പന വിലകളെ നേരിട്ട് ബാധിക്കുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം തകർന്നതിനാൽ, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.

ALSO READ: ഒരു വര്‍ഷത്തേക്ക് ഇന്ത്യ സ്വര്‍ണം വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും?

15 ശതമാനം എന്ത് കൊണ്ട്?

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിക്ക് 10% അടിസ്ഥാന കസ്റ്റംസ് തീരുവയും 5% കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും (AIDC) ചേർന്നതാണ് പതിനഞ്ച് ശതമാനം തീരുവ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ, നേരത്തെ ഇളവ് നികുതി നിരക്കുകൾ ആസ്വദിച്ചിരുന്ന ഫിക്‌സഡ് ക്വാട്ട സമ്പ്രദായത്തിന് കീഴിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

2018 ലും 2021 ലും പുറപ്പെടുവിച്ച മുൻ കസ്റ്റംസ് വിജ്ഞാപനങ്ങളിൽ ഭേദഗതി വരുത്തിയാണ് റവന്യു വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സ്വർണത്തിന് പുറമേ, ആഭരണ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന കൊളുത്തുകൾ, ക്ലാസ്പുകൾ, ക്ലാമ്പുകൾ, പിന്നുകൾ, സ്ക്രൂ ബാക്കുകൾ തുടങ്ങിയവയുടെ തീരുവ നിരക്കുകളും ഇത് ബാധിക്കും. കൂടാതെ, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഷെഡ്യൂൾ 200-ൽ ഉൾപ്പെട്ട എല്ലാ വിലകൂടിയ ലോഹങ്ങൾക്കും വില കൂടിയേക്കും.

കേന്ദ്രം ലക്ഷ്യമിടുന്നത് എന്ത്?

കൃത്യമായ ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷം മൂലം രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം തകർന്നതിനാൽ, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കരുതൽ ശേഖരത്തിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം കുറയ്ക്കുന്നതിന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വാങ്ങൽ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി തീരുവ ഉയത്തിയത്. തീരുവ കൂടിയത് സ്വർണവില വർദ്ധിക്കാൻ കാരണമാകും. ഇത്തരത്തിൽ വില കൂടിയാൽ സ്വർണം വാങ്ങുന്നത് കുറയും എന്ന ചിന്തയോടെയാണ് ഈ തീരുമാനം.

English Summary:

Indian government increased customs duty on gold, silver, and other precious metal imports from 6% to 15%, a move aimed at reducing non-essential imports, protecting foreign exchange reserves, and supporting the weakening rupee amid global economic uncertainty and the ongoing West Asia crisis. The revised duty includes a 10% basic customs duty and a 5% Agriculture Infrastructure and Development Cess.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്