Gold Purchase: ഒരു വര്‍ഷത്തേക്ക് ഇന്ത്യ സ്വര്‍ണം വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും?
What Happens to Gold Prices if India Stops Buying Gold for One Year: വര്‍ധിച്ചുവരുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വത്തെയും എണ്ണവിലയിലെ വര്‍ധനവിനെയും തുടര്‍ന്നാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചത്. ഇത് എങ്ങനെയെല്ലാമാണ് ബാധിക്കാന്‍ പോകുന്നതെന്ന് വിശദമായി പരിശോധിക്കാം.
പൗരന്മാരോട് സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സ്വര്‍ണ ആവശ്യകതയുടെ 20 മുതല്‍ 25 ശതമാനം വരെ വേണ്ടിവരുന്ന ഇന്ത്യ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവാണ്. എന്നാല്‍ മോദിയുടെ നിര്‍ദേശ പ്രകാരം രാജ്യം ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങിക്കാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
ഇന്ത്യ സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തിയാല്‍
വര്‍ധിച്ചുവരുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വത്തെയും എണ്ണവിലയിലെ വര്‍ധനവിനെയും തുടര്‍ന്നാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചത്. ഇത് എങ്ങനെയെല്ലാമാണ് ബാധിക്കാന്‍ പോകുന്നതെന്ന് വിശദമായി പരിശോധിക്കാം.
ആഗോള സ്വര്‍ണവിലയെ ബാധിക്കുമോ?
ഓരോ വര്‍ഷവും 800 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നത്. എന്നാല്‍ ഇത്രയും സ്വര്‍ണം ആവശ്യമായ ഇന്ത്യ വാങ്ങല്‍ നിര്‍ത്തുമ്പോള്‍ അത് അന്താരാഷ്ട്ര സ്‌പോട്ട് വിലയില്‍ ഗണ്യമായ ഇടിവ് വരുത്തും. ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിയില്ലെങ്കില്‍ ആഗോള വിപണികള്‍ സമ്മര്‍ദത്തിലാകും, വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വരുമെന്ന് വേണമെങ്കില്‍ പറയാം. ഇത് വിലയില്‍ വലിയ തിരുത്തലുകള്‍ക്ക് വഴിയൊരുക്കും.
ആഗോള വിലകള്‍ കുറയുമെങ്കിലും കൃത്രിമ ക്ഷാമവും ഉയര്‍ന്ന പ്രീമിയവും കാരണം ഇന്ത്യയില്‍ ആഭ്യന്തര വിലകള്‍ ഉയരാന്‍ തന്നെയാണ് സാധ്യത. അതിനാല്‍ ആരും വാങ്ങിയില്ലെങ്കിലും സ്വര്‍ണവില കുറയുമെന്ന് ആശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് എങ്ങനെ?
സ്വര്‍ണം വാങ്ങേണ്ടെന്ന് പറയാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കൈകാര്യം ചെയ്യുന്നതിനും രൂപ സംരക്ഷിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായ നടപടിയാണ്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ട് ഉത്പന്നങ്ങളില്‍ രണ്ടാം സ്ഥാനം സ്വര്‍ണത്തിനാണ്. എണ്ണയാണ് ഒന്നാം സ്ഥാനത്തുള്ളത്.
Also Read: Kerala Gold Rate: 1,20,000 കടന്ന് സ്വര്‍ണവില; ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചത് തിരിച്ചടിയായി
സ്വര്‍ണം വാങ്ങാതിരിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഏകദേശം 60 മുതല്‍ 70 ബില്യണ്‍ ഡോളര്‍ വരെ വിദേശനാണ്യം ലാഭിക്കാന്‍ സാധിക്കും. ഇതുവഴി ഡോളറിനെതിരെ രൂപ നേരിടുന്ന സമ്മര്‍ദവും ലഘൂകരിക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ലാഭിക്കുന്ന ഡോളര്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം വലയുന്ന അസംസ്‌കൃത എണ്ണ പോലുള്ള അവശ്യ ഊര്‍ജ ഇറക്കുമതിക്ക് വിനിയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.
വിപണിയെ ബാധിക്കുമോ?
ദേശീയ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 880 ടണ്‍ എന്ന റെക്കോഡ് സ്വര്‍ണം കരുതല്‍ ശേഖരമാണ് കൈവശം വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് ആവശ്യത്തിന് സ്വര്‍ണം ഇപ്പോഴും ലഭ്യമാണെന്ന് അനുമാനിക്കാം. ഫിസിക്കല്‍ സ്വര്‍ണം വാങ്ങിക്കുന്നതിന് പകരം ഗോള്‍ഡ് ഇടിഎഫുകളിലേക്കും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലേക്ക് മാറുന്നതാണെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കുന്നു.
എന്നാല്‍ ഇവര്‍ക്ക് തിരിച്ചടിയാകും
ധാരാളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നത് വഴിയൊരുക്കും. ആഭരണ വ്യവസായത്തില്‍ ഒരു കോടിയിലധികം ആളുകള്‍ നിലവില്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നുണ്ട്. ആഭരണങ്ങള്‍ പൂര്‍ണമായി വാങ്ങുന്നത് അവസാനിപ്പിച്ചാല്‍ ഇവര്‍ക്കെല്ലാം ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
English Summary
India is one of the world’s largest consumers of gold, and a complete halt in gold purchases for one year could significantly impact global prices, jewellery markets, imports, and the overall economy. Experts believe such a move would affect both domestic traders and international bullion markets.