AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

2027 Salary Hike in India: 2027ൽ ശമ്പളത്തിൽ 9.1% വർധന; കൂടുതൽ നേട്ടം ഈ മേഖലകളിൽ

India Salary Hike 2027 Which Sectors May See the Biggest Raises: 2027ല്‍ പ്രതീക്ഷിക്കുന്ന 9.1 ശതമാനം വര്‍ധന എല്ലാ ജീവനക്കാര്‍ക്കും ഒരുപോലെ ലഭിക്കുമെന്ന് അര്‍ഥമില്ല. ചിലര്‍ക്ക് ഇതിലും ഉയര്‍ന്ന വര്‍ധന ലഭിച്ചേക്കാം. മറ്റുചിലര്‍ക്ക് കുറഞ്ഞ വര്‍ധനയോ ശമ്പള വര്‍ധനയില്ലാത്ത സാഹചര്യമോ ഉണ്ടായേക്കാം. സ്ഥാപനത്തിന്റെ നയങ്ങളും ജീവനക്കാരുടെ പ്രകടനവുമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.

2027 Salary Hike in India: 2027ൽ ശമ്പളത്തിൽ 9.1% വർധന; കൂടുതൽ നേട്ടം ഈ മേഖലകളിൽ
ഇന്ത്യന്‍ രൂപ Image Credit source: imageBROKER/Infinity News Collective/Getty Images Creative 2026
Shiji M K
Shiji M K | Published: 15 Oct 2026 | 09:27 AM

ഇന്ത്യയില്‍ 2027ല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ശരാശരി 9.1 ശതമാനം വര്‍ധനയുണ്ടാകുമെന്ന് ആഗോള പ്രൊഫഷണല്‍ സേവന സ്ഥാപനമായ എയോണ്‍. 2026ല്‍ രേഖപ്പെടുത്തിയ 9 ശതമാനത്തേക്കാള്‍ നേരിയ വര്‍ധനവാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത്. കമ്പനികളുടെ ശമ്പള വര്‍ധന, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്, നിയമനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ എന്നിവ വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ പ്രവചനം.

എയോണിന്റെ 2026-27ലെ വാര്‍ഷിക ശമ്പള വര്‍ധന, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് എന്നിവ സംബന്ധിച്ച സര്‍വേയില്‍ 45 വ്യവസായ മേഖലകളിലായി 1,200ലധികം സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഉപഭോക്തൃ ആവശ്യകത, കമ്പനികളുടെ തുടര്‍ച്ചയായ നിക്ഷേപം, കയറ്റുമതിയിലെ വളര്‍ച്ച എന്നിവ ബിസിനസ് മേഖലയിലെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ ശമ്പള വര്‍ധന ലഭിക്കുക ഏത് മേഖലകളില്‍?

2027ല്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പള വര്‍ധന ലഭിക്കാന്‍ സാധ്യതയുള്ളത് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ (എന്‍ബിഎഫ്‌സി) ജീവനക്കാര്‍ക്കാണ്. ഈ മേഖലയില്‍ 10.1 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഊര്‍ജ മേഖലയിലെ ജീവനക്കാര്‍ക്ക് 9.9 ശതമാനവും റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 9.8 ശതമാനവും വര്‍ധന ലഭിച്ചേക്കാം. വിവിധ മേഖലകളിലെ പ്രതീക്ഷിക്കുന്ന ശമ്പള വര്‍ധന ഇങ്ങനെ.

  • ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍: 10.1 ശതമാനം
  • ഊര്‍ജ മേഖല: 9.9 ശതമാനം
  • റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം: 9.8 ശതമാനം
  • എല്ലാ മേഖലകളിലെയും ശരാശരി: 9.1 ശതമാനം

Also Read: 20,000 രൂപ ശമ്പളമുണ്ടെങ്കിൽ എത്ര വ്യക്തിഗത വായ്പ ലഭിക്കും? ഇഎംഐ എത്രയാകും?

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 18 ശതമാനമായി

ജീവനക്കാരെ സ്ഥാപനങ്ങളില്‍ നിലനിര്‍ത്തുക എന്നത് കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്. സര്‍വേ പ്രകാരം, 2026ല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 18 ശതമാനമായി ഉയര്‍ന്നു. 2025ല്‍ ഇത് 16.2 ശതമാനവും 2024ല്‍ 17.1 ശതമാനവുമായിരുന്നു.
ഒരു നിശ്ചിത കാലയളവില്‍ എത്ര ജീവനക്കാര്‍ സ്ഥാപനം വിട്ടുപോകുന്നു എന്നതിന്റെ കണക്കാണ് കൊഴിഞ്ഞുപോക്ക് നിരക്ക്. ഈ നിരക്ക് ഉയരുമ്പോള്‍ പുതിയ ജീവനക്കാരെ കണ്ടെത്തുന്നതിനും പരിശീലനം നല്‍കുന്നതിനും നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തുന്നതിനുമുള്ള കമ്പനികളുടെ ചെലവും സമ്മര്‍ദവും വര്‍ധിക്കാം.

ജീവനക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

2027ല്‍ പ്രതീക്ഷിക്കുന്ന 9.1 ശതമാനം വര്‍ധന എല്ലാ ജീവനക്കാര്‍ക്കും ഒരുപോലെ ലഭിക്കുമെന്ന് അര്‍ഥമില്ല. ചിലര്‍ക്ക് ഇതിലും ഉയര്‍ന്ന വര്‍ധന ലഭിച്ചേക്കാം. മറ്റുചിലര്‍ക്ക് കുറഞ്ഞ വര്‍ധനയോ ശമ്പള വര്‍ധനയില്ലാത്ത സാഹചര്യമോ ഉണ്ടായേക്കാം. സ്ഥാപനത്തിന്റെ നയങ്ങളും ജീവനക്കാരുടെ പ്രകടനവുമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.

English Summary

Aon’s salary survey projects an average salary increase of 9.1% across Indian industries in 2027, up from 9% in 2026. NBFCs may lead with a 10.1% hike, followed by the energy sector at 9.9% and real estate and infrastructure at 9.8%.

Follow Us