Jio IPO: ജിയോ ഐപിഒ; ആങ്കർ ബുക്കിനായി 30 ഇരട്ടിയിലധികം ഡിമാൻഡ്

സ്ഥാപന നിക്ഷേപകർക്കായി തുറന്ന ജിയോയുടെ 8,110 കോടി രൂപയുടെ ആങ്കർ ബുക്കിലേക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ അപേക്ഷകളാണ് ഒഴുകിയെത്തിയത്. സോവറിൻ വെൽത്ത് ഫണ്ടുകൾ, മുൻനിര ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, പ്രമുഖ ഇൻഷുറൻസ് കമ്പനികൾ എന്നിവയെല്ലാം ജിയോയിൽ വലിയ തോതിൽ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട്.

Jio IPO: ജിയോ ഐപിഒ; ആങ്കർ ബുക്കിനായി 30 ഇരട്ടിയിലധികം ഡിമാൻഡ്

ജിയോ

Updated On: 

19 Oct 2026 | 08:23 PM

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാരംഘ ഓഹരി വിൽപ്പനയായി മാറാൻ ഒരുങ്ങുന്ന റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒയ്ക്ക് മികച്ച തുടക്കം. കമ്പനിയുടെ ആങ്കർ ബുക്കിനായി  നിക്ഷേപകരിൽ നിന്നും 30 ഇരട്ടിയിലധികം ഡിമാൻഡാണ് ലഭിച്ചിരിക്കുന്നത്. വിപണി വിദഗ്ധരുടെ കണക്കുകൂട്ടലുകൾക്കപ്പുറമുള്ള പ്രതികരണമാണ് സ്ഥാപന നിക്ഷേപകരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

സ്ഥാപന നിക്ഷേപകരിൽ നിന്നും ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ഉപകമ്പനിയായ ജിയോ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി, ഓഹരികൾ വാങ്ങാൻ ആഗോള അസറ്റ് മാനേജർമാർ, സോവറിൻ വെൽത്ത് ഫണ്ടുകൾ, പ്രമുഖ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവർ വലിയ താൽപ്പര്യമാണ് പ്രകടിപ്പിച്ചത്. കമ്പനിയുടെ 8,110 കോടി രൂപയുടെ ‘ആങ്കർ ബുക്കിനായി’ ലഭ്യമായ തുകയുടെ 30 ഇരട്ടിയിലധികം ഡിമാൻഡാണ് ലഭിച്ചെന്നാണ് റിപ്പോർട്ട്.

നിക്ഷേപകർക്കിടയിൽ വൻ ആവേശം

ടെലികോം, ഡിജിറ്റൽ സർവീസ് ബിസിനസുകളെക്കുറിച്ച് സ്ഥാപന നിക്ഷേപകർക്കിടയിൽ എത്രത്തോളം ആവേശമുണ്ടെന്നതിന്റെ തെളിവാണിത്. ജിയോ പ്ലാറ്റ്‌ഫോംസിന് ഏകദേശം 2,50,000 കോടി രൂപയുടെ മൊത്തം സ്ഥാപന ഡിമാൻഡ് ലഭിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ ഐപിഒ ( ഈ നാഴികക്കല്ല് പിന്നിടുന്നത് ഇതാദ്യമായാണ്.

ALSO READ: ജിയോ ഡിജിറ്റൽ വളർച്ചയുടെ ‘പവർഹൗസ്’; ഐപിഒയ്ക്ക് മികച്ച പ്രതികരണം

ലേലത്തിൽ പങ്കെടുത്തത് ആരൊക്കെ?

ആങ്കർ ബുക്കിനായി ലേലം വിളിച്ച ആഗോള ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളിൽ ബ്ലാക്ക്‌റോക്ക്  ക്യാപിറ്റൽ ഗ്രൂപ്പ്, ഫിഡെലിറ്റി ഇൻവെസ്റ്റ്‌മെന്റ്‌സ്, ടി. റോ പ്രൈസ്, ഷ്രോഡേഴ്‌സ്, ജെ.പി. മോർഗൻ അസറ്റ് മാനേജ്‌മെന്റ്, ഫ്രാങ്ക്‌ലിൻ ടെംപിൾട്ടൺ, ഇൻവെസ്‌കോ, ജാനസ് ഹെൻഡേഴ്‌സൺ എന്നിവ ഉൾപ്പെടുന്നു. സിംഗപ്പൂരിന്റെ ജി.ഐ.സി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, നോർവേയുടെ നോർജസ് ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്നീ സോവറിൻ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളും പങ്കെടുത്തു.

ഇന്ത്യൻ സ്ഥാപനങ്ങളും പ്രധാന പങ്കുവഹിച്ചു. എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട്, നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്, കൊട്ടക് മഹിന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങിയ പ്രമുഖ മ്യൂച്വൽ ഫണ്ട് ഹൗസുകളും ഇതിൽ പങ്കാളികളായി.

Loading...
Unable to load recommendations.
Follow Us
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്