Jio IPO: കോളേജ് അസൈൻമെന്റ് സമയത്ത് സമർപ്പിക്കാൻ കഴിഞ്ഞില്ല, അവിടെ നിന്നാണ് ജിയോയുടെ തുടക്കം; ഇഷ അംബാനിയുടെ വെളിപ്പെടുത്തൽ

Reliance Jio IPO: ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവാത്മകമായ മാറ്റം കൊണ്ടുവന്ന ജിയോയുടെ പിറവിക്ക് പിന്നിൽ വളരെ കൗതുകകരമായ ഒരു കഥ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഇഷ അംബാനി. താൻ അമേരിക്കയിൽ കോളേജിൽ പഠിക്കുന്ന കാലത്ത് ഇന്റർനെറ്റ് ലഭ്യമല്ലാത്തത് കാരണം കൃത്യമായി അസൈൻമെന്റ് ഓൺലൈൻ ആയി സമർപ്പിക്കാൻ സാധിക്കാതെ പോയ അനുഭവത്തിൽ നിന്നാണ് ഈ വിപ്ലവകരമായ യാത്രയ്ക്ക് തുടക്കമിട്ടത് എന്ന് അവർ ഓർത്തെടുത്തു.

Jio IPO: കോളേജ് അസൈൻമെന്റ് സമയത്ത് സമർപ്പിക്കാൻ കഴിഞ്ഞില്ല, അവിടെ നിന്നാണ് ജിയോയുടെ തുടക്കം; ഇഷ അംബാനിയുടെ വെളിപ്പെടുത്തൽ

Isha Ambani

Updated On: 

15 Oct 2026 | 07:32 PM

ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവാത്മകമായ മാറ്റം കൊണ്ടുവന്ന ജിയോയുടെ പിറവിക്ക് പിന്നിൽ വളരെ കൗതുകകരമായ ഒരു കഥ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഇഷ അംബാനി. താൻ അമേരിക്കയിൽ കോളേജിൽ പഠിക്കുന്ന കാലത്ത് ഇന്റർനെറ്റ് ലഭ്യമല്ലാത്തത് കാരണം കൃത്യമായി അസൈൻമെന്റ് ഓൺലൈൻ ആയി സമർപ്പിക്കാൻ സാധിക്കാതെ പോയ അനുഭവത്തിൽ നിന്നാണ് ഈ വിപ്ലവകരമായ യാത്രയ്ക്ക് തുടക്കമിട്ടത് എന്ന് അവർ ഓർത്തെടുത്തു.

അമേരിക്കൻ പഠനകാലത്തിനിടെ അവധിക്കായി മുംബൈയിലെത്തിയ ഇഷ അംബാനിക്കും സഹോദരൻ ആകാശ് അംബാനിക്കും ഇന്റർനെറ്റിലെ തടസ്സം മൂലം കൃത്യമായി കോളേജിൽ നിന്ന് ലഭിച്ച അസൈൻമെന്റ് ഓൺലൈനായി സമർപ്പിക്കാൻ കഴിഞ്ഞില്ല. താൻ അസൈമെന്റ് തയ്യാറാക്കി പലതവണ സമർപ്പിക്കാൻ ശ്രമിച്ചു പക്ഷേ ഇന്റർനെറ്റ് കൃത്യമായി ലഭിക്കാത്തതുമൂലം അതിന് കഴിഞ്ഞില്ല – ഇഷ അംബാനി പറഞ്ഞു. ഈ അനുഭവത്തിൽ നിന്നാണ് ഇന്ത്യയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രച്ചർ സംവിധാനങ്ങളുടെ അപര്യാപ്തതയെ കുറിച്ചുള്ള ചർച്ചയിലേക്ക് തങ്ങൾ കടന്നത്.

Also Read: ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിൽ നിക്ഷേപകർക്കും പങ്കാളിയാകാം; ജിയോ ഐപിഒയെ കുറിച്ച് ഉദയ് കൊട്ടക്

എന്തുകൊണ്ട് അമേരിക്കയിൽ ഉള്ളതുപോലെ ഇന്ത്യയിൽ മികച്ച ഇന്റർനെറ്റ് ലഭ്യമല്ല എന്ന ചോദ്യമാണ് തങ്ങൾക്ക് മുന്നിലേക്ക് വന്നത്. തീർച്ചയായും ഈ ഡിജിറ്റൽ ടെക്നോളജി കണക്ടിവിറ്റി പ്രശ്നത്തിന് ഒരു പരിഹാരം കാണേണ്ടതുണ്ട് എന്ന അഭിപ്രായമാണ് ആകാശ് പങ്കുവെച്ചത്. അന്ന് തങ്ങൾ തമ്മിലുണ്ടായ ആ സംഭാഷണത്തിൽ നിന്നാണ് ജിയോയുടെ പിറവി ഉണ്ടായത്. അങ്ങനെ 2016 സെപ്റ്റംബറിലാണ് റിലയൻസ് ജിയോക്ക് തുടക്കമാകുന്നത്. തീർത്തും സൗജന്യമായി കോളിങ്ങും ഇന്റർനെറ്റ് ഡേറ്റയും നൽകിക്കൊണ്ടാണ് കമ്പനി മാർക്കറ്റിലേക്ക് രംഗപ്രവേശനം നടത്തിയത്. ഇന്ത്യയിലെ ഇൻ്റർനെറ്റ് ഉപയോഗത്തിന്റെ ഗതി തന്നെ മറ്റിയ ഇടപെടൽ ആയിരുന്നു അത്.

ഇതാ ഇപ്പോൾ ഏകദേശം ഒരു ദശകത്തിന് ശേഷം, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ, ടെലികോം ഉപകമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് (Jio Platforms) ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങയാണ്. ഓഹരി വിപണി പ്രവേശനത്തിന് മുന്നോടിയായി ഒക്ടോബർ 14-ന് കമ്പനി തങ്ങളുടെ റെഡ് ഹെറിംഗ് പ്രോസ്‌പെക്റ്റസ് (RHP) സമർപ്പിച്ചു. ഏകദേശം 27 കോടി ഇക്വിറ്റി ഓഹരികൾ ഉൾപ്പെടുന്ന ഈ ഐപിഒ-യിൽ, ഒരു ഓഹരിക്ക് 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 21 നാണ് ഐപിഒ ആരംഭിക്കുന്നത്. അത് ഒക്ടോബർ 23- ന് അവസാനിക്കും. ആങ്കർ നിക്ഷേപകർക്കുള്ള ബിഡിംഗ് ഒക്ടോബർ 19 നും നടക്കുന്നതാണ്.

ഈ ഓഹരി വിൽപനയിലൂടെ 30,213 കോടി രൂപ വരെ സമാഹരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിൽ നിന്ന് സമാഹരിക്കുന്ന തുകയുടെ ഒരു ഭാഗം ടെലികോം ഉപകമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ കടബാധ്യതകൾ തീർക്കുന്നതിനും, ബാക്കി തുക പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

English Summary

Isha Ambani has revealed that there is a fascinating story behind the birth of Jio, which brought about a revolutionary change in the Indian telecom sector. She recalled that this transformative journey began from an experience she had while studying at college in America, where the lack of internet access made it impossible for her to submit her assignments online.

Loading...
Unable to load recommendations.
Follow Us
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?