AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jio IPO: ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിൽ നിക്ഷേപകർക്കും പങ്കാളിയാകാം; ജിയോ ഐപിഒയെ കുറിച്ച് ഉദയ് കൊട്ടക്

Reliance Jio IPO: ജിയോയുടെ പ്രാരംഘ പൊതു ഓഹരി വില്‍പ്പന ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ പങ്കാളികളാകാന്‍ നിക്ഷേപകര്‍ക്ക് അവസരം ഒരുക്കുമെന്ന് കൊട്ടക് മഹീന്ദ്ര കാപ്പിറ്റല്‍ കമ്പനിയുടെ സ്ഥാപകന്‍ ഉദയ് കൊട്ടക്. റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐ.പി.ഒ. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Jio IPO: ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിൽ നിക്ഷേപകർക്കും പങ്കാളിയാകാം; ജിയോ ഐപിഒയെ കുറിച്ച് ഉദയ് കൊട്ടക്
Uday Kotak Jio Platforms IPO press conferenceImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 15 Oct 2026 | 06:56 PM

ന്യൂഡല്‍ഹി: ജിയോയുടെ പ്രാരംഘ പൊതു ഓഹരി വില്‍പ്പന (IPO) ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ പങ്കാളികളാകാന്‍ നിക്ഷേപകര്‍ക്ക് അവസരം ഒരുക്കുമെന്ന് കൊട്ടക് മഹീന്ദ്ര കാപ്പിറ്റല്‍ കമ്പനിയുടെ സ്ഥാപകന്‍ ഉദയ് കൊട്ടക്. റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ (ജെപിഎല്‍) ഐ.പി.ഒ. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 21-നാണ് ജിയോയുടെ ഐപിഒ ആരംഭിക്കുന്നത്. ഈ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍ (BRLM) ആണ് കൊട്ടക് മഹീന്ദ്ര.

ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പില്‍ നിന്ന് ഇത്തരത്തിലുള്ള ചരിത്രപരമായ ഐപിഒ എത്തുന്നതെന്ന് ഉദയ് കൊട്ടക് വ്യക്തമാക്കി. പ്രൈസ് ബാൻഡിന്റെ ഉയര്‍ന്ന പരിധിയില്‍ 30,188 കോടി രൂപ സമാഹരിക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് സിഎംഡി മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ ആകാശ് അംബാനിയും ഇഷ അംബാനിയും ചേര്‍ന്ന് ഡിജിറ്റല്‍ സേവനങ്ങളിലും റീട്ടെയിലിലുമായി പുതിയ തലമുറ ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിന്റെ തെളിവ് കൂടിയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി.

മൂലധന ഘടന, ഡിആര്‍എച്ച്പി ഡ്രാഫ്റ്റിങ്‌, സെബി, ആര്‍ഒസി. (RoC) എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍, നിയമപരമായ പരസ്യങ്ങള്‍, ഇടനിലക്കാരുടെ നിയമനം, ആഭ്യന്തര സ്ഥാപനപരമായ മാര്‍ക്കറ്റിംഗ് എന്നിവയുടെ പ്രധാന ഏകോപനം കൊട്ടക് ആണ് നിര്‍വഹിക്കുന്നത്.

ഡാറ്റാ സമൃദ്ധമായ രാജ്യമായി ഇന്ത്യ

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1 കോടിയില്‍ താഴെ 4ജി ഉപഭോക്താക്കളുള്ള ഡാറ്റാ ദൗര്‍ലഭ്യമുള്ള രാജ്യത്ത് നിന്ന്, 100 കോടി 4ജി, 5ജി ഉപഭോക്താക്കളുള്ള ഡാറ്റാ സമൃദ്ധമായ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ടെന്ന്‌ ഉദയ് കൊട്ടക് പറഞ്ഞു. തനതായ എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ കണക്റ്റിവിറ്റി സ്റ്റാക്ക് ഉള്ള ലോകത്തിലെ ഒരേയൊരു കമ്പനി ജിയോയാണ്. ജിയോയുടെ 53 കോടി വരിക്കാരുടെ അടിത്തറയും അസാധാരണമായ പ്രവര്‍ത്തനമികവുമാണ് കമ്പനിയെ വിപണിയില്‍ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: Jio IPO: 7220 പേറ്റന്റ് അ‌പേക്ഷകൾ, ലോകത്തെ ടോപ് 20 കമ്പനികളിലെ ഏക ഇന്ത്യൻ കമ്പനി ജിയോ: ആകാശ് അ‌ംബാനി

മൊബൈല്‍ കണക്റ്റിവിറ്റിയും ഡിജിറ്റല്‍ സേവനങ്ങളും വരും വര്‍ഷങ്ങളില്‍ എങ്ങനെയുണ്ടായിരിക്കണം എന്ന സങ്കൽപ്പത്തെ അവര്‍ മാറ്റിമറിച്ചു. വളരെ കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കി അത് നമ്മുടെ രാജ്യത്ത് കണക്റ്റിവിറ്റി ജനാധിപത്യവല്‍ക്കരിച്ചതായും വ്യക്തികളുടെ ജീവിതത്തെ അത് മാറ്റിമറിച്ചതായും കൊട്ടക് ചൂണ്ടിക്കാട്ടി

മറ്റ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍

കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് അനുസരിച്ച്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, ആക്സിസ് കാപ്പിറ്റല്‍, ബിഎന്‍പി പാരിബാസ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ, സിഎല്‍എസ്.എ. ഇന്ത്യ, ഡാം കാപ്പിറ്റല്‍ അഡ്വൈസേഴ്സ്, ഗോള്‍ഡ്മാന്‍ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്റ് കാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ), ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ കാപ്പിറ്റല്‍ സര്‍വീസസ്, ജെഫറീസ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍, ജെപി മോര്‍ഗന്‍ ഇന്ത്യ, എസ്ബിഐ കാപ്പിറ്റല്‍ മാര്‍ക്കറ്റ്സ്, യുബിഎസ്‌ സെക്യൂരിറ്റീസ് ഇന്ത്യ, 360 വണ്‍ വാമ് എന്നിവയാണ് ഈ ഓഫറിലെ മറ്റ് ബിആര്‍എല്‍എമ്മുകള്‍.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ വരാനിരിക്കുന്ന ഐപിഒ, കമ്പനിയുടെ വരിക്കാരുടെ എണ്ണത്തിലേക്കും വരുമാന വളർച്ചയിലേക്കും നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കും. വര്‍ധിച്ചുവരുന്ന ഡാറ്റ ഉപഭോഗത്തെ ഉയര്‍ന്ന മൂല്യമുള്ള ഡിജിറ്റല്‍ സേവന വരുമാനമാക്കി മാറ്റാനുള്ള കമ്പനിയുടെ കഴിവിനെയും ഇത് എടുത്തുകാണിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഒക്ടോബര്‍ 21 മുതല്‍

റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം ഒക്ടോബര്‍ 21-നാണ് ഐപിഒ ആരംഭിക്കുന്നത്. 10 രൂപ മുഖവിലയുള്ള 27 കോടി ഓഹരികള്‍ വരെയുള്ള പുതിയ ഓഹരി വില്‍പ്പനയാണ് ഈ ഓഫര്‍. ഇത് കമ്പനിയുടെ നിലവിലുള്ള ഓഹരി മൂലധനത്തിന്റെ ഏകദേശം 3 ശതമാനം വരും.

ഓഹരി ഒന്നിന് 1,065 രൂപ മുതല്‍ 1,119 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പ്രൈസ് ബാൻഡിന്റെ ഉയര്‍ന്ന പരിധിയില്‍ ജിപിഎല്ലിന്റെ ഐപിഒ ഏകദേശം 30,213 കോടി രൂപ സമാഹരിച്ചേക്കാം. ഇതുവഴി ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയി ഇത് മാറും. ഒക്ടോബര്‍ 23-ന്‌ ഐപിഒ അവസാനിക്കും.

English Summary

Jio Platforms is launching India’s largest-ever IPO to raise over INR 30,000 crore. The public issue opens on October 21 and closes on October 23. Uday Kotak stated the IPO lets investors join India’s next phase of digital growth. Jio’s massive subscriber base and end-to-end digital stack set it apart globally.

Follow Us