Jio IPO: തുടങ്ങും മുമ്പേ 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപ്പര്യം; ജിയോ ഷെയറിന് ആഗോള ഭീമന്മാർ രംഗത്ത്
Jio IPO: റിലയൻസ് ജിയോ ഐപിഒയുമായി (Reliance Jio IPO) ബന്ധപ്പെട്ട് വമ്പൻ നിക്ഷേപകർ താൽപര്യവുമായി രംഗത്ത്. സിംഗപ്പൂർ, നോർവേ, അബുദാബി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ സോവറിൻ വെൽത്ത് ഫണ്ടുകൾക്ക് പുറമെ, ബ്ലാക്ക്റോക്ക് (BlackRock), ഫിഡിലിറ്റി (Fidelity), കാപ്പിറ്റൽ ഗ്രൂപ്പ് (Capital Group) തുടങ്ങിയ ആഗോള ഭീമന്മാരും ജിയോ ഓഹരി സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Jio Ipo
മുംബൈ: റിലയൻസ് ജിയോ ഐപിഒയുമായി (Reliance Jio IPO) ബന്ധപ്പെട്ട് വമ്പൻ നിക്ഷേപകർ താൽപര്യവുമായി രംഗത്ത്. ഐപിഒ വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ജിയോ ഐപിഒയ്ക്ക് ലഭിച്ചിരിക്കുന്നത്. സിംഗപ്പൂർ, നോർവേ, അബുദാബി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ സോവറിൻ വെൽത്ത് ഫണ്ടുകൾക്ക് പുറമെ, ബ്ലാക്ക്റോക്ക് (BlackRock), ഫിഡിലിറ്റി (Fidelity), കാപ്പിറ്റൽ ഗ്രൂപ്പ് (Capital Group) തുടങ്ങിയ ആഗോള ഭീമന്മാരും ജിയോ ഓഹരി സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പൂര്ണമായും ഫ്രഷ് ഇഷ്യുവിലൂടെയുള്ള ജിയോ ഐപിഒ സബ്സ്ക്രിപ്ഷന് ഒക്ടോബർ 21-ന് ആരംഭിച്ച് ഒക്ടോബർ 23-ന് അവസാനിക്കും. 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകര്ക്ക് 12 ഓഹരികളുള്ള ഒരു ലോട്ട് മുതല് നിക്ഷേപിക്കാം. 27 കോടി പുതിയ ഓഹരികളാണ് ജിയോ വിപണിയിലെത്തിക്കുക. അതായത് 30213 കോടി രൂപയാണ് കമ്പനി വിപണിയില് നിന്നും സമാഹരിക്കാന് ഒരുങ്ങുന്നത്.
Also Read: ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിൽ നിക്ഷേപകർക്കും പങ്കാളിയാകാം; ജിയോ ഐപിഒയെ കുറിച്ച് ഉദയ് കൊട്ടക്
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി ജിയോ മാറും. ജിയോ ഐപിഒയിൽ താൽപര്യവുമായി ലോകോത്തര വമ്പൻ ബ്രാൻഡുകളും രംഗത്തുണ്ട്. ആഗോള കമ്പനികൾക്ക് പുറമേ എൽഐസി (LIC), എസ്ബിഐ എംഎഫ് (SBI MF), എച്ച്ഡിഎഫ്സി എംഎഫ് (HDFC MF) എന്നിവയും ജിയോ ഐപിഒയിൽ രംഗത്ത് ഉണ്ട്.
കൂടാതെ, രാജ്യത്തെ മുൻനിരയിലുള്ള 10 മ്യൂച്വൽ ഫണ്ട് കമ്പനികളും 5 ഇൻഷുറൻസ് കമ്പനികളും ജിയോ ഐപിഒയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വൻകിട കമ്പനികളുടെ നിക്ഷേപകരുടെ പങ്കാളിത്തം ഈ ഐപിഒയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാകും. ജിയോയുടെ പ്രവർത്തനങ്ങൾ മൊബൈൽ സേവനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല.
ഇന്റർനെറ്റ്, ക്ലൗഡ്, വിനോദം, ബിസിനസ്സ് സംബന്ധമായ സേവനങ്ങളും ജിയോ നൽകുന്നുണ്ട്. അതിനാൽ, ജിയോ ഐപിഒയിൽ നിക്ഷേപം നടത്തുന്നതിലൂടെ കമ്പനിയുടെ ഡിജിറ്റൽ ബിസിനസ്സിൽ നേരിട്ട് പങ്കാളികളാകാൻ നിക്ഷേപകർക്ക് അവസരം ലഭിക്കുന്നു. റീട്ടെയിൽ നിക്ഷേപകർക്കും വൻകിട സ്ഥാപന നിക്ഷേപകർക്കും 1,065 രൂപ- 1,119 രൂപ പരിധിക്കുള്ളിൽ ഓഹരികൾ വാങ്ങാം. എല്ലാവർക്കും ഒരേ വിലയിലായിരിക്കും ഓഹരികൾ അനുവദിക്കുക.
English Summary
Major investors have expressed interest in the upcoming Reliance Jio IPO. The subscription period for the IPO will begin on October 21 and conclude on October 23. Jio has already received investment commitments totaling approximately Rs. 2.5 lakh crore. Reports indicate that, in addition to sovereign wealth funds from countries such as Singapore, Norway, Abu Dhabi, and Qatar, global financial giants, including BlackRock, Fidelity, and Capital Group have also shown interest in acquiring shares in Jio.