DA Arrears: 31 മാസം, ജീവനക്കാർക്ക് നഷ്ടമായത് ലക്ഷങ്ങൾ! ക്ഷാമബത്ത കുടിശ്ശിക കണക്ക് ഇങ്ങനെ…

Kerala DA Arrears Calculation: 2023 ജൂലൈ മുതൽ 2026 ഫെബ്രുവരി വരെയുള്ള 31 മാസത്തെ കുടിശ്ശിക വിതരണത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല. കുടിശ്ശിക വിതരണത്തിലെ തീരുമാനം വൈകുംതോറും ജീവനക്കാരന് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.

DA Arrears: 31 മാസം, ജീവനക്കാർക്ക് നഷ്ടമായത് ലക്ഷങ്ങൾ! ക്ഷാമബത്ത കുടിശ്ശിക കണക്ക് ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Updated On: 

12 Feb 2026 | 03:12 PM

സംസ്ഥാനസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതോടെ ക്ഷാമബത്ത 22 ശതമാനത്തിൽ നിന്ന് 25 ആയി വർദ്ധിച്ചു. ഈ വാർത്ത ജീവനക്കാർക്ക് സന്തോഷം തരുന്നുണ്ടെങ്കിലും കുടിശ്ശികയിലെ അവ്യക്തത ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. 2023 ജൂലൈയിലെ മൂന്ന് ശതമാനം ഡിഎ ആണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇത് മുൻകാല പ്രാബല്യത്തോടെയല്ല. അതായത്, 2023 ജൂലൈ മുതൽ 2026 ഫെബ്രുവരി വരെയുള്ള 31 മാസത്തെ കുടിശ്ശിക വിതരണത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല.

കുടിശ്ശിക വിതരണത്തിലെ തീരുമാനം വൈകുംതോറും ജീവനക്കാരന് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. എസ് 1, എസ് 2, എസ് 3 തുടങ്ങി എസ് 27 വരെയാണ് ജീവനക്കാരുടെ ശമ്പള സ്കെയിൽ കണക്കാക്കുന്നത്. ഇതിൽ എസ് 1 അതായത്, ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്.

 

ക്ഷാമബത്ത കുടിശ്ശിക വരുത്തിയ നഷ്ടം (31 മാസത്തെ കണക്ക്)

 

S1 ജീവനക്കാർക്ക്

ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം – 23,000

3 % ഡിഎ – 690 രൂപ

നിലവിൽ പ്രഖ്യാപിച്ച ഡിഎ പ്രകാരം നഷ്ടമാകുന്ന തുക = മൂന്ന് ശതമാനം ഡിഎ x 31 മാസം = 21,390 രൂപ

S2 ജീവനക്കാർക്ക്

അടിസ്ഥാനശമ്പളം – 23700 രൂപ

മൂന്ന് ശതമാനം ഡിഎ – 711 രൂപ

നഷ്ടമായത് – 22,041 രൂപ

ALSO READ: ക്ഷാമബത്ത കൂട്ടി, ശമ്പളമോ? കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ചത് ഇത്രയും….

 

S3 ജീവനക്കാർക്ക്

അടിസ്ഥാനശമ്പളം – 24400 രൂപ

നഷ്ടമായത് – 22692 രൂപ

 

S4 ജീവനക്കാ‍‍ർക്ക്

അടിസ്ഥാനശമ്പളം – 25100

നഷ്ടമായത് – 23343

 

S26 ജീവനക്കാർക്ക്

അടിസ്ഥാനശമ്പളം – 123700

നഷ്ടമായത് – 115041 രൂപ

S27 ജീവനക്കാർക്ക്

അടിസ്ഥാനശമ്പളം – 129300 രൂപ

3% ഡിഎ – 3,879

നഷ്ടമായത് – 120,249 രൂപ

ഒരു ദിവസം എത്ര തവണ ചോറ് കഴിക്കാം?
പേരയ്ക്ക ഇത്ര വലിയ സംഭവമോ?
പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി ഒരു പ്ലേറ്റ് ചോറിന്
ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
അയ്യേ ഇതാണോ? നമ്മൾ കുടിക്കുന്നത്
ആരാധകരോട് സംസാരിച്ച് സഞ്ജു
കോന്നി കിഴവെള്ളൂർ പള്ളി പെരുന്നാൾ റാസ
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍