AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

12th Pay Commission: ക്ഷാമബത്ത കൂട്ടി, ശമ്പളമോ? കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ചത് ഇത്രയും….

12th Pay Commission Updates: പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഇതുവരെ നടപ്പിലാക്കാത്തതിൽ ജീവനക്കാ‍ർ ആശങ്കയിലാണ്. ഇത്തവണ ക്ഷാമബത്തയിൽ വർദ്ധനവ് ഉണ്ടായത് പോലെ ശമ്പളവും കൂട്ടുമെന്നാണ് പ്രതീക്ഷ.

12th Pay Commission: ക്ഷാമബത്ത കൂട്ടി, ശമ്പളമോ? കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ചത് ഇത്രയും….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 10 Feb 2026 | 07:09 PM

2026-ലെ കേരള ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ 12-ാം ശമ്പളപരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ ആശ്വാസം നൽകുന്ന പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായിരുന്നു. അതിൽ പ്രധാനമാണ് ഡിഎ കുടിശ്ശിക കൊടുത്തുതീർക്കുമെന്നുള്ളത്.

കഴിഞ്ഞ ദിവസം ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും 3 ശതമാനം ക്ഷാമബത്ത അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതോടെ നിലവിലെ 22 ശതമാനത്തിൽ നിന്നും ക്ഷാമബത്ത 25 ശതമാനമായി വർദ്ധിച്ചു. എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന കുടിശിക വിതരണത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല.

2024ൽ നടപ്പാക്കേണ്ടിയിരുന്നു പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഇതുവരെ നടപ്പിലാക്കാത്തതിൽ ജീവനക്കാ‍ർ ആശങ്കയിലാണ്. ഇത്തവണ ക്ഷാമബത്തയിൽ വർദ്ധനവ് ഉണ്ടായത് പോലെ ശമ്പളവും കൂട്ടുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, മറ്റ് അലവൻസുകൾ എന്നിവ ചേർത്താണ് ജീവനക്കാരന്റെ ആകെ ശമ്പളം കണക്കാക്കുന്നത്.

ALSO READ: സർക്കാർ ജീവനക്കാരെ സന്തോഷിപ്പിൻ! ഡിഎ കൂട്ടി, ഈ മാസം എത്ര കിട്ടും?

 

പതിനൊന്നാം ശമ്പളപരിഷ്കരണം

 

2019ലാണ് പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പിലാക്കിയത്. ഇതിനനുസരിച്ചാണ് നിലവിൽ ജീവനക്കാരുടെ ശമ്പളം കണക്കാക്കുന്നത്. എസ് 1, എസ് 2, എസ് 3 തുടങ്ങി എസ് 27 വരെയാണ് ജീവനക്കാരുടെ വിഭാ​ഗം. ഇതിൽ എസ് 1 അതായത്, ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്.

എസ് 1 മുതൽ എസ് 5 വരെയുള്ള ജീവനക്കാർക്ക് 700, 800, 900 എന്നിങ്ങനെയാണ് ഇൻക്രിമെന്റ് വരുന്നത്. എസ് 6 ജീവനക്കാർക്ക് 800, 900 എന്നിങ്ങനെയും ഇൻക്രിമെന്റ് കണക്കാക്കുന്നു, ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് 2800, 3100, 3400 എന്നിങ്ങനെയാണ് ഇൻക്രിമെന്റ്.

 

അടിസ്ഥാന ശമ്പളം – ഇതുവരെ

 

1983 – 550 രൂപ

1988 – 750 രൂപ

1992 – 775 രൂപ

1997 – 2610 രൂപ

2004 – 4300 രൂപ

2009 – 8500 രൂപ

2014 – 16500 രൂപ

2019 – 23000 രൂപ

Follow Us