Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില കുതിപ്പിൽ തന്നെ; ഇന്നത്തെ നിരക്ക്

Kerala Gold Rate Today: മാർച്ച് 23ന് അപ്രതീക്ഷിത കയറ്റിറക്കങ്ങളാണ് സ്വർണം നടത്തിയത്. നാല് തവണയാണ് വില മാറിയത്. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. എന്നാൽ സ്വർണവില ഇനിയും താഴുമെന്ന സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകളെ തകർത്ത് സ്വർണവില കുതിച്ചു.

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില കുതിപ്പിൽ തന്നെ; ഇന്നത്തെ നിരക്ക്

Gold Rate

Updated On: 

25 Mar 2026 | 09:32 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് 2,760 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണവില  1,07,560 രൂപയായി ഉയർന്നു. ​ഗ്രാമിന് 13,445 രൂപയാണ് നൽകേണ്ടത്. വിപണിവിലയ്ക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ​ഗ്രാമിന് 249.90 രൂപയും കിലോയ്ക്ക് 2,49,900 രൂപയുമാണ് ഇന്ന് വെള്ളിക്ക് നൽകേണ്ടത്.

കഴിഞ്ഞ ​ദിവസം രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ പവന് 102920 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിൽ ഉച്ചയോടെ 1,880 രൂപ കൂടി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് മൂന്നാഴ്ചയോളം വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഏകദേശം 27,000ല്‍ ഏറെ രൂപയാണ് കുറഞ്ഞത്. മാർച്ച് 1ന് 1,26,920 രൂപയായിരുന്നു രേഖപ്പെടുത്തിയത്. തുടർന്നും വില കുതിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രവചനങ്ങളെ കാറ്റിൽപറത്തി സ്വർണവില കുറയുകയായിരുന്നു.

ALSO READ: സ്വര്‍ണവില ഉടന്‍ 11,000 ഡോളര്‍ കടക്കും; കേരളത്തില്‍ ഒരു പവന് ഇത്രയും നല്‍കേണ്ടി വരും

മാർച്ച് 23ന് അപ്രതീക്ഷിത കയറ്റിറക്കങ്ങളാണ് സ്വർണം നടത്തിയത്. നാല് തവണയാണ് വില മാറിയത്. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. 23ാം തീയതി രാവിലെ 102680 രൂപയായിരുന്നെങ്കിൽ ഉച്ചയ്ക്ക് വില 99,480 രൂപയായി ഇടിഞ്ഞു. എന്നാൽ ഈ ആശ്വാസത്തിന് മണിക്കൂറുകൾ മാത്രമായിരുന്നു ആയുസ്.

സ്വർണവില ഇനിയും താഴുമെന്ന സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകളെ തകർത്ത് വൈകുന്നേരം 101080 രൂപയായും രാത്രിയോടെ 105080 രൂപയായും സ്വർണവില കുതിച്ചു. സ്വർണവില ഇനിയും ഉയർന്നേക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം